സൈക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഒരു സാധാരണ സൈക്കിൾ. ഒരുകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാപകമായി ഉണ്ടായിരുന്നത് ഇത്തരം സൈക്കിളുകളായിരുന്നു.
ഒരു സാധാരണ സൈക്കിൾ

സൈക്കിൾ, ബൈസിക്കിൾ, ബൈക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന സൈക്കിൾ പെഡൽ കറക്കി ഓടിക്കുന്ന ഒരു വാഹനമാണ്. [1] ഇന്ധനം ഉപയോഗിക്കുന്നില്ലയെന്നതാണ് പ്രത്യേകത. ഒന്നിനു പുറകിൽ മറ്റൊന്നായി രണ്ടു ചക്രങ്ങൾ ഒരു ചങ്ങല മൂലം ഘടിപ്പിച്ചാണ് ഇതിന്റെ ചട്ടക്കൂട് നിർമ്മിച്ചിരിക്കുന്നത്. 19-ആം നൂറ്റാണ്ടിലാണ് സൈക്കിളിന്റെ തുടക്കം. ഇന്ന് ലോകമാകെ ഏതാണ്ട് നൂറു കോടി സൈക്കിളുകൾ ഉണ്ട്. [2] ഗതാഗതത്തിന് ഇന്ന് സൈക്കിൾ ആണ് പ്രധാനമായും പല സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്. സൈക്കിൾ സഞ്ചാരം വളരെ പ്രശസ്തമായ ഒരു വിനോദോപാധി കൂടിയാണ്. അതുകൂടാതെ സൈക്കിൾ കുട്ടികളുടെ കളിപ്പാട്ടങ്ങളായും, വ്യായാമം ചെയ്യാനും, സൈനികപരമായും പോലീസുകാരുടെയും ഉപയോഗങ്ങൾക്കും, കൊറിയർ എത്തിച്ച് കൊടുക്കുന്നവർ, മത്സരവിനോദങ്ങൾ എന്നിവയ്ക്കും ഉപയോഗിക്കുന്നു.

ചിത്രശാല[തിരുത്തുക]


അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈക്കിൾ&oldid=2485652" എന്ന താളിൽനിന്നു ശേഖരിച്ചത്