Jump to content

ദ ഇക്കണോമിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Economist എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Economist
തരംWeekly Newsmagazine
(Registered as such in the UK)
FormatMagazine
ഉടമസ്ഥ(ർ)The Economist Group
എഡീറ്റർJohn Micklethwait
സ്ഥാപിതംSeptember 1843
ആസ്ഥാനം25 St James's Street
Westminster
London
SW1A 1HG
England
Circulationover 1.6 million copies per week
ISSN0013-0613
ഔദ്യോഗിക വെബ്സൈറ്റ്Economist.com

ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിൽ നിന്നും പുറത്തിറങ്ങുന്ന ഒരു ഇംഗ്ലീഷ് വാർത്താവാരികയാണ്‌ ദ ഇക്കണോമിസ്റ്റ് (The Economist). ഇക്കണോമിസ്റ്റ് ന്യൂസ് പേപ്പർ ലിമിറ്റഡ് എന്ന കമ്പനിയാണ്‌ ഇത് പ്രസിദ്ധീകരിക്കുന്നത്. [1][2].1843 സെപ്റ്റംബർ മാസം ജയിംസ് വിൽസൺന്റെ ഉടമസ്ഥതയിൽ തുടർച്ചയായ സേവനം തുടങ്ങി. പത്രം എന്നാണു വിശേഷണമെങ്കിലും വാർത്താവാരികകൾ പോലെ മിനുസമുള്ള കടലാസിലാണ് അച്ചടി. 2009 ലെ കണക്കനുസരിച്ച് ഏതാണ്ട് 16 ലക്ഷം പ്രതികളാണു പ്രചാരം[3]. പകുതിയും വടക്കേ അമേരിക്കയിൽ വിറ്റഴിയ്ക്കപ്പെടുന്നു. [4] കാലാനുക്രമ വിവരണമല്ല [5] മറിച്ച് പുരോഗമന ഹേതുവായ ബുദ്ധിയും, മന്ദവും അയോഗ്യവുമായ അജ്ഞതയും തമ്മിലുള്ള പോരിൽ ഭാഗഭാക്കാവുകയാണു പ്രഖ്യാപിത ലക്ഷ്യം.[6] സ്വതന്ത്രവ്യാപാരത്തിലും ആഗോളീകരണത്തിലും അധിഷ്ഠിതമായ അഭിപ്രായങ്ങളാണ് വാരികയുടേത്. അതേസമയം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സർക്കരിന്റെ ഇടപെടൽ വർധിപ്പിയ്ക്കാനും വാദിയ്ക്കുന്നു. ലേഖനങ്ങൾ ഉയർന്നവിദ്യാഭ്യാസം സിദ്ധിച്ചവരെ ലക്ഷ്യമിട്ടാണ്. സ്വാധീനശക്തിയുള്ള പല ഉദ്യോഗസ്ഥരും തങ്ങളുടെ വായനക്കാരായുണ്ടെന്ന് വാരിക അവകാശപ്പെടുന്നു. [7] The Economist Newspaper Group ന്റെ ഉടമസ്ഥതയിലാണു പ്രസിദ്ധീകരണം. ഗ്രൂപ്പിന്റെ പകുതി Financial Times (Pearson PLC യുടെ ഉപ സ്ഥാപനം) ന്റെ കൈവശമാണ്‌. ബാക്കി പകുതി വാരികയുടെ തന്നെ പല ജീവനക്കരും ഉൾപ്പെടുന്ന സ്വതന്ത്ര ഓഹരിയുടമകളുടെയും ഇംഗ്ലണ്ടിലെ Rothschild banking family യുടെയും.[8] പത്രാധിപരെ രക്ഷാധികാര സമിതി നിയമിയ്ക്കുന്നു. സമിതിയുടെ അനുവാദമില്ലാതെ പത്രാധിപരെ നീക്കം ചെയ്യാൻ സാദ്ധ്യമല്ല. ആഗോള വീക്ഷണത്തിലാണൂന്നലെങ്കിലും എഴുപത്തഞ്ച് ലേഖകരിൽ മൂന്നിൽ രണ്ടു ഭാഗവും ലണ്ടനിലാണു പ്രവർത്തിയ്ക്കുന്നത്.[9]

  1. "Locations." Economist Group. Retrieved on 12 September 2009.
  2. "Maps Archived 2011-09-05 at the Wayback Machine.." City of Westminster. Retrieved on 28 August 2009.
  3. "Worldwide circulation vitality". The Economist. Retrieved 3 October 2009.
  4. "E.M. O'Rorke subscription letter". NPR. Retrieved 27 April 2008.
  5. "How our readers view The Economist". The Economist. Retrieved 27 December 2006.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Opinion | Economist.com". Archived from the original on 2008-03-25. Retrieved 2010-08-14.
  7. "How our readers view The Economist". The Economist. Archived from the original on 2006-09-07. Retrieved 27 December 2006.
  8. Brook, Stephen (25 February 2008). "Let the bad times roll accessdate=16 September 2008". London: The Guardian. Retrieved 26 March 2010. {{cite news}}: Missing pipe in: |title= (help)
  9. "So what's the secret of 'The Economist'?". The Independent. London. 26 February 2006. Archived from the original on 2008-12-24. Retrieved 27 April 2008.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദ_ഇക്കണോമിസ്റ്റ്&oldid=3805199" എന്ന താളിൽനിന്ന് ശേഖരിച്ചത്