സൈക്കിൾ ഫ്രെയിം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈക്കിളിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അതിന്റെ ഫ്രെയിം. അതിലാണ് മിക്ക ഭാഗങ്ങളും ഫിറ്റ് ചെയ്യുന്നത്.

ഒരു സൈക്കിളിന്റെ ഡയഗ്രാം.

മിക്ക ആധുനിക സൈക്കിളുകളിലും ചെയിനിന്റെ സഹായത്തിലോടുന്ന ബൈക്കുകളേപ്പോലെ സീറ്റിന് മുകളിൽ നിന്ന് വലത്തോട്ട് നിൽക്കുന്ന ഫ്രെയിമുകൾ കാണാം.[1][2][3] ഇത്തരം സൈക്കിളുകളിൽ മിക്ക ഫ്രെയിമുകളും ഡയമണ്ട് ആകൃതിയിലായിരിക്കും. രണ്ട് ത്രികോണങ്ങളടങ്ങുന്ന ഒരു ചട്ടക്കൂട്: ഫ്രണ്ട് ട്രയാങ്കിളും റിയർ ട്രയാങ്കിളും. ഹെഡ് ട്യൂബ്, ടോപ് ട്യൂബ്, ഡൗൺ ട്യൂബ്, സീറ്റ് ട്യൂബ് എന്നിവയടങ്ങിയതാണ് ഫ്രണ്ട് ട്രയാങ്കിൾ. ഹെഡ് ട്യൂബിൽ അതിനെ സ്വതന്ത്രമായി കറങ്ങാൻ അനുവദിക്കുന്ന ഹെഡ്സെറ്റും, സുഗമമായി സ്റ്റിയറിംഗ് നൽകുന്ന ഫോർക്കുമാണുള്ളത്. ടോപ്പ് ട്യൂബ് ഹെഡ് ട്യൂബിനെ മുകളിലുള്ള സീറ്റ് ട്യൂബിലേക്ക് ബന്ധിപ്പിക്കുന്നു, അതുപോലെ ഡൗൺ ട്യൂബ് ഹെഡ് ട്യൂബിനെ ബോട്ടം ബ്രാക്കെറ്റിലേക്ക് ബന്ധിപ്പിക്കുന്നു. സീറ്റ് ട്യൂബ്, ജോടിയാക്കിയ ചെയിൻ സ്റ്റേയ്സും, സീറ്റ് സ്റ്റേയ്സുമാണ് റിയർ ട്രയാങ്കിളിലുള്ളത്. ചെയിൻ സ്റ്റേയ്കൾ റിയർ ഡ്രോപ്പ്ഒട്ടിലേക്ക് ബോട്ടം ബ്രാക്കെറ്റിനെ ബന്ധിപ്പിച്ചുകൊണ്ട്,(അവിടെയാണ് പിന്നിലെ വീലിന്റെ ആക്സിയലുള്ളത്) ചെയിനിന് സമാന്തരമായി പോകുന്നു. സീറ്റ് ട്യൂബിന്റെ മുകൾ ഭാഗത്തിലാണ് സീറ്റിനെ ബന്ധിപ്പിച്ചിട്ടുള്ളത്.


സ്റ്റെപ്പ്ത്രൂ ഫ്രെയിമുള്ള ഒരു ട്രയമ്പ്

സ്ത്രീകളുടെ സൈക്കിളുകളുടെ ഫ്രെയിമുകൾ പണ്ടുമുതലേ ഫ്രെയിമുകളുടെ ടോപ്പ് ട്യൂബ് മുകൾ ഭാഗത്തേക്ക് ബന്ധിപ്പിക്കുകയല്ലാതെ നടുവിലേക്ക് ബന്ധിപ്പിച്ചിരുന്നു, ഫ്രെയിമിന്റെ ഉയരം കുറഞ്ഞതുകൊണ്ട് കയറി ഇരിക്കാനുള്ള ആയാസം കൂടുകയാണ്, പക്ഷെ കൂടുതൽ ഭാരം വഹിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇതുമൂലം ഫ്രെയിമുകൾ വളയാനുള്ള സാധ്യത കൂടുന്നു. ഇത്തരം ഡിസൈനുകളാണ് സ്റ്റെപ്പ് ത്രൂ ഫ്രെയിമുകൾ എന്ന് വിളിച്ചിരുന്നത്. ഇറക്കമുള്ള ഡ്രെസ്സുകളിടുന്നവർക്കും സൈക്കിൾ ഓടിക്കാൻ പറ്റുന്നു. തുടർന്ന് സ്ത്രീകൾക്കായുള്ള പല സൈക്കിളുകളും ഇത്തരം മോഡലുകൾ സ്വീകരിച്ചു, ഇത്തരം ഡിസൈനുകളിൽ തന്നെ പല വ്യത്യസ്തകളുമുണ്ടാക്കി സൈക്കിളുകൾ പുറത്തിറക്കി. ഫ്രെയിമുകളെ രണ്ട് ചെറിയ ട്യൂബുകളാക്കി പിൻവശത്തിലെ ഫോർക്കുകളിലേക്ക് ബന്ധിപ്പിക്കുന്ന മിക്സ്റ്റെ അതിലൊന്നാണ്. എല്ലാവർക്കും കയറി ഇരിക്കാൻ ഉതകുന്ന ഫ്രെയമിന്റെ രീതിയെക്കുറിച്ച് നല്ല വശങ്ങൾ ഉണ്ടെങ്കിലും സാധാരണ വലിയ ഫ്രെയിം സൈക്കിളുകൾക്ക് ഇത് ഉചിതമായിരുന്നില്ല.

എന്നിരുന്നാലും ഏവർക്കും ഉപയോഗിക്കാൻ പറ്റുമെന്നതുകൊണ്ട് ഇക്കാലങ്ങളിൽ ഇത്തരം സൈക്കിളുകൾ പ്രാതിനിധ്യം നേടിക്കൊണ്ടിരിക്കുന്നു. മുൻകാലങ്ങളിൽ മിക്ക സ്ത്രീകളും നീളൻ‍ കൂടിയ സ്കേർട്ടുകളായിരുന്നു ഇട്ടിരുന്നത്. അതുകൊണ്ടുതന്നെ ഉയരം കുറഞ്ഞ ഫ്രെയിമുകളുള്ള സൈക്കിളുകളായിരുന്നു അവർക്ക് ഉചിതം.

റെക്കുമ്പെന്റ് സൈക്കിളുകൾ എന്നുപേരുള്ള സൈക്കിളുകൾ ഫ്രെയിമുകളുടെ മറ്റൊരു രൂപമാണ്. ഇവ കൂടുതൽ എയറോ ഡൈനാമിക്കാണ്. ഓടിക്കുന്ന ആൾ മുൻവശത്തേക്ക് കൂടുതൽ കുനിഞ്ഞ് സ്റ്റിയറിംഗിനെ സപ്പോർട്ട് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വേഗതയേറിയ സൈക്കിൾ ഒരു റെക്കുമ്പെന്റ് സൈക്കിളാണ് , അതുകൊണ്ടുതന്നെ 1934 -ലെ യൂണിയൻ സൈക്കിളിസ്റ്റ് ഇന്റർനാഷ്ണലിൽ ഇത്തരം സൈക്കിളുകളെ നിരോധിച്ചിരുന്നു.[4]

1990 കളിലെ ഒരു കാർബൺ ഫൈബർ ട്രെക്ക് വൈ-ഫോയിൽ

പ്ലെയിനുകളേപ്പോലെ പണ്ടുമുതലേ സൈക്കിളുണ്ടാക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ പ്രതീക്ഷിക്കുന്നത് കൂടുതൽ കാഠിന്യവും, കുറഞ്ഞ ഭാരവും എന്ന് അതേ നിയമം തന്നെയാണ്. അന്നും ഇന്നും. 1930 കൾക്ക് ശേഷം ഫ്രെയിമുകൾക്കും, ഉയർന്ന മികവുള്ള യന്ത്രങ്ങളുടെ ഫോർക്കിനും അലുമിനിയവും ഉപയോഗിക്കാൻ തുടങ്ങി. 1980 കളിലെ അലുമിനിയം ഉപയോഗിച്ചുള്ള വെൽഡിംഗ് രീതി സ്റ്റീലുപയോഗിക്കുന്നിടത്തെല്ലാം അലുമിനിയത്തെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന നിലയ്ക്കെത്തിച്ചു. ശേഷം കുറഞ്ഞ ഭാരം കാരണം അലുമിനിയം അലോയ് ഫ്രെയിമുകളും, മറ്റു ഭാഗങ്ങളും വളരെയധികം ജനകീയമായി. ഇപ്പോഴും മിഡ് റെയിഞ്ച് സൈക്കിളുകളിൽ അലുമിനിയം ഫ്രെയിമുകൾ ഉപയോഗിക്കുന്നു. പക്ഷെ വില കൂടിയ സൈക്കിളുകളിൽ കാർബൺ ഫ്രെയിമുകളാണ് ഉപയോഗിക്കുന്നത്. കാരണം കാർബൺ ഫ്രെയിമുകൾ ഭാരം കുറവും ഏത് രൂപവും സ്വകരിക്കാൻ കഴിയുന്ന കഴിവുള്ളതുകൊണ്ട് നിർമ്മാതാക്കൾക്ക് പരുക്കനും, പരുക്കനല്ലാത്തതുമായ ഫ്രെയിമുകൾ ലേ-അപ്പിൽ മാറ്റം വരുത്തി നിർമ്മിക്കൻ കഴിയും എന്നതുകൊണ്ടാആണ്. ഒരുതരത്തിൽ മിക്ക പ്രൊഫഷണൽ സൈക്കിളുകളും കാർബൺ ഫ്രെയിമുകളാമ് ഉപയോഗിക്കുന്നത്. അവക്കാണ് ബലത്തിന് അനുസൃതമായ ഭാരാനുപാതമുള്ളത്. ആധൂനിക കാർ‍ബൺ ഫ്രെയിമുകളുടെ ഭാരം ഒരു കിലോനാണ്.

ടൈറ്റാനിയം , അഡ്വൻസ് അല്ലോയ് എന്നിവയിലും ഫ്രെയിമുകൾ നിർമ്മിക്കുന്നു. മുള എന്ന പ്രകൃതിദത്തമായ ഉത്പന്നത്തിന് ഉയർന്ന ഭാര-ബലാനുപാതവും, പരുക്കവും നൽകാൻ കഴിയുന്നു.[5] 1894 മുതലേ ഇത് ഉപയോഗിച്ചു വരുന്നു.[6]

References[തിരുത്തുക]

  1. Herlihy 2004, പുറങ്ങൾ. 200–50.
  2. Herlihy 2004, പുറങ്ങൾ. 266–71.
  3. Herlihy 2004, പുറം. 280.
  4. "History Loudly Tells Why The Recumbent Bike Is Popular Today". Recumbent-bikes-truth-for-you.com. 1934-04-01. Archived from the original on 2009-11-26. Retrieved 2011-10-24.
  5. Lakkad; Patel (June 1981). "Mechanical properties of bamboo, a natural composite". Fibre Science and Technology. 14 (4): 319–322. doi:10.1016/0015-0568(81)90023-3.
  6. Jen Lukenbill. "About My Planet: Bamboo Bikes". Archived from the original on 25 October 2012. Retrieved 14 January 2013.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈക്കിൾ_ഫ്രെയിം&oldid=3648311" എന്ന താളിൽനിന്ന് ശേഖരിച്ചത്