Jump to content

കാൾ ഡ്രെയിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ ഡ്രെയിസ് .സി, 1820
ആദ്യകാല ഇരുചക്ര വാഹനമായ കാൾ ഡ്രെയിസിന്റെ ലോഫ്മഷിൻ, 1819
1820 -ലെ ലോഫ്മഷീൻ (ഓടുന്ന മഷീൻ) എന്നറിയപ്പെടുന്ന ഡ്രെയ്സിൻ. 1817-ൽ മാൻഹെയിമിൽ വച്ച് ജെർമൻ ബാരൺ, കാൾ വോൺ ഡ്രെയിസ് എന്നിവരാണ് ലോഫ്മഷീൻ നിർമ്മിച്ചത്. ഗതാഗതത്തിന് ഇരുചക്രങ്ങളുപയോഗിക്കുന്ന തത്ത്വം ഉപയോഗിക്കുന്ന ലോഫമഷീനാണ് സൈക്കിളിന്റെ ആദ്യകാല രൂപം. മുകളിലെ ഡ്രെയിസിൻ ചെറി മരത്തടിയും, സോഫ്റ്റ്‍വുഡും ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഒന്ന് ജെർ‍മനി, ഹെയ്ദൽബർഗിലെ കർപ്പ്ഫാൽസിസ്കെസ് മ്യൂസിയത്തിൽ വച്ചിരിക്കുന്ന.

ബീദർമിയർ കാലഘട്ടത്തെ മഹത്ത്വപൂർണ്ണമായ ശാസ്ത്രജ്ഞനും,നിർമ്മാതാവും, ജെർമൻ ഫോറെസ്റ്റ് ഓഫിഷ്യലുമായിരുന്നു കാൾ‍ ഫ്രിയെർ വോൺ ഡ്രെയിസ് (മുഴുവൻ പേര്: കാൾ ഫ്രിഡ്രിച്ച് ക്രിസ്റ്റ്യൻ ലുഡ്വിഗ് ഫ്രിയെർ ഡ്രെയിസ് വോൺ സോവർബ്രോൺ) (കാൾസ്രുഹ് 1785 ഏപ്രിൽ 29 - 1851 ഡിസംബർ 10)

കണ്ടുപിടിത്തങ്ങൾ

[തിരുത്തുക]

സമൃദ്ധനായ ഒരു ഒരു നിർമ്മാതാവായിരുന്നു ഡ്രെയിസ്, വെലോസ്സിപ്പെഡെ എന്ന് പിന്നീട് അറിയപ്പെട്ട  ലോഫ്മഷീൻ  നിർമ്മിച്ചത് അദ്ദേഹമായിരുന്നു. ഹോബി ഹോഴ്സ്, ദാന്തി ഹോഴ്സ് എന്നിങ്ങനെയായിരുന്നു ഡ്രെയിസിന്റെ ഇരട്ടപ്പേരുകൾ. വെലോസ്സിപ്പെഡെ തന്നെയാണ് ലോകമറിഞ്ഞ അദ്ദേഹത്തിന്റെ കണ്ടുപിടിത്തവും. ഗതാഗതത്തിന് ഇരുചക്രങ്ങൾ എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ചെടുത്തതാണ് ഇത്. ഇതുതന്നെയാണ് ഇന്ന് നാം കണ്ടുവരുന്ന സൈക്കിളിന്റെ ആദിമരൂപവും.  പക്ഷെ ഇവയ്ക്ക് പെഡലുകളില്ല. വെലോസ്സിപ്പെഡെ ഉപയോഗിച്ചുകൊണ്ടുള്ള ആദ്യത്തെ ഡ്രെയിസിന്റെ യാത്ര മാൻഹെയിമിൽ നിന്നും "സ്വെറ്റ്സിങ്കർ റിലെയ്ഷസ്" (മാൻഹെയിമിലെ റിനോ എന്ന ജില്ല)1817 ജൂൺ 12 നായിരുന്നു. അത് ഏകദേശം 7 കി.മീ ഉണ്ടായിരുന്നു. ആ യാത്ര പൂർത്തീകരിക്കാൻ അദ്ദേഹത്തിന് ഒരു മണിക്കൂർ മതിയായിരുന്നു ,പക്ഷെ അതുതന്നയായിരുന്നു കുതിരയില്ലാത്ത മികച്ച വാഹനവും. പക്ഷെ വെലോസ്സിപ്പെഡെയുടെ വിൽപ്പനയ്ക്ക് ശേഷം തെരുവുകളിലെ കുമിഞ്ഞുകൂടിയ കെട്ടിടങ്ങളും, ഗാരേജുകളും വെലോസിപ്പെഡെ യാത്രക്കാർക്ക് തടസ്സങ്ങളുണ്ടാക്കിയിരുന്നു, അതൊഴിവാക്കാനായി അവർ നടപ്പാതയിലൂടെ യാത്ര ചെയ്യുകയും കുറേ അപകടങ്ങൾ വന്ന് ചേരുകയും ചെയ്തു. അത് ജെർമമനി, ഗ്രേറ്റ് ബ്രിട്ടൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കൽക്കട്ട എന്നിവിടങ്ങളിൽ വെലോസ്സിപ്പെഡെയെ നിരോധിക്കാൻ കാരണമായി.[1]

കീബോർഡുള്ള ആദ്യകാല ടൈപ്പ്റ്റൈറും നിർമ്മിച്ചത് ഡ്രെയിസായിരുന്നു. 1821നായിരുന്നു അത്. 16  കാരക്റ്റേഴ്സുള്ള സ്റ്റേനോഗ്രാഫ് പിന്നീടദ്ദേഹം വികസിപ്പിച്ചെടുത്തു. ഇതായിരുന്നു പിയാനോ നോട്ടുകൾ പേപ്പറിലേക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ചത്. പിന്നീട് ആദ്യത്തെ ഇറച്ചി ഗ്രൈന്റർ, മരത്തെ ലാഭിക്കുന്ന കുക്കർ, ആദ്യകാല ഹേ ചെസ്റ്റ് എന്നിവയെല്ലാം അദ്ദേഹം നിർമ്മിച്ചു. കൂടാതെ രണ്ട് പേർക്കായിട്ടുള്ള ഒരു നാല് ചക്ര വാഹനവും ഡ്രെിയിസ് വികസിപ്പിച്ചിരുന്നു, നെപ്പോളിയന്റെ വീഴ്ചക്ക് ശേഷം യൂറോപ്പിനെ സമ്പുഷ്ടിയിലേക്കെത്തിക്കാനായുള്ല വിയന്നയിലെ കോൺഗ്രസ്സിൽ അദ്ദേഹം ഇത് അവതരിപ്പിച്ചിരുന്നു. ശേഷം മനുഷ്യന്റെ കാലുകൾ കൊണ്ടോടുന്ന റെയിൽറോഡ് വാഹനവും നിർമ്മിച്ചു. 1840 നായിരുന്നു അത്. അതിന്റെ പേര് ഡ്രെയിസീൻ എന്നായിരുന്നു, ഇപ്പോയവും റെയിൽറോഡ് ഹാന്റ് കാറായി ഇത് ഉപയോഗിച്ച് പോരുന്നു.[1]

ബേഡനിലെ സിവിൽ സെർവന്റായിരുന്നു ഡ്രെയിസിന് തന്റെ ഉത്പന്നങ്ങളെ വിൽക്കാൻ‍ കഴിഞ്ഞിരുന്നില്ല. പക്ഷെ തന്റെ നിർമ്മാണങ്ങൾക്ക് ജോലിക്കൂലി അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഫലമായി 1818 ജനുവരി 12ന് ഗ്രാന്റ്-ഡുക്കാർ പ്രിവില്ലേജ് അവാർഡ് ഡ്രെയിസന് ലഭിച്ചു. അതിലൂടെ  ഗ്രാന്റ് ഡൂക്ക് കാൾ -നാൽ അദ്ദേഹത്തിന്റെ നിർമ്മാണങ്ങളെ പത്ത് വർഷത്തേക്ക് സംരക്ഷിക്കാനായിരുന്നു. ഡ്രെയിസിനെ പ്രൊഫസ്സർ ഓഫ് മെക്കാനിക്ക്സ് എന്ന് വിശേഷിപ്പിച്ചതും ഗ്രാന്റ് ഡൂക്കായിരുന്നു. അത് യൂണിവേഴ്സിറ്റിയിലെ പധവിയോ ഒന്നുമല്ലെങ്കിൽ വലിയ ബഹുമതിയായിരുന്നു അത്. സിവിൽ സെർവീസിൽ നിന്ന് വിരമിച്ചതോടെ അദ്ദേഹത്തിന് പെൻഷൻ ലഭിക്കുകയും അതുകൊണ്ട് പ്രൊഫസർ ഓഫ് മെക്കാനിക്കിൽ സയൻസിൽ അപ്പോയിന്റ് ചെയ്യപ്പെടുകയും ചെയ്തു.[1]

വിപ്ലവം

[തിരുത്തുക]

1820 -ൽ ആഗസ്റ്റ് വോൺ കൊട്ട്സെബുവിന്റെ കൊലപാതകത്തിന്റെ ഭാഗമായി ഡ്രെയിസിലേക്ക് പ്രശ്നങ്ങൾ വന്നുതുടങ്ങി, കുറ്റവാളി കാൾ ലുഡ്വിഗ് സാന്റായിരുന്നു. 1822 -ൽ ഡ്രെയിസ് വലിയ പുരോഗമനവാദിയായിരുന്നു, അദ്ദേഹം ബെഡൻ വിപ്ലവത്തെ അനുകൂലിച്ചു. ഡ്രെയിസിന്റെ അച്ഛൻ‍ ബേഡനിലെ ഉയർന്ന ജഡ്ജായിരുന്നു, അദ്ദേഹത്തിന് കാൾ‍ ലുഡ്വിഗ് സാന്റിന് മാപ്പ് നൽകാൻ താത്പര്യം ഉണ്ടായിരുന്നില്ല.  പക്ഷെ തന്റെ കുടുംബപശ്ചാത്തലങ്ങൾ കൊണ്ട് ചെറിയ ഡ്രെയിസിന് ജെർമനിയിൽ നിന്നെല്ലാവിടങ്ങളിൽ നിന്നും ജനക്കൂട്ടം അക്രമിച്ചിരുന്നു. അതുകൊണ്ട അദ്ദേഹം ബ്രസീലിലേക്ക് കുടിയേറി, 1822  മുതൽ 1827 വരെ അദ്ദേഹം അവിടെയായിരുന്നു. അവിടെ അദ്ദേഹം ഭൂമി തിട്ടപ്പെടുത്തുന്ന ഒരാളായി ജോലി ചെയ്തു. 1827 -ന് അദ്ദേഹം തിരിച്ച് മാൻഹെയിമിലെക്കെത്തി. മൂന്ന് വർഷം കഴിഞ്ഞ് 1830 -ന് ഡ്രെയിസിന്റെ അച്ഛൻ മരിച്ചു.

1838  -ലെ ഡ്രെയിസിന് ഏറ്റുവാങ്ങേണ്ടി വന്ന ജനങ്ങളുടെ മർദനത്തിന് ശേഷം 1839-ൽ ഓഡെൻവാൾഡിലെ വാൾഡ്കാറ്റ്സെൻബാക്കിലെ ഒരു ഗ്രാമത്തിലേക്ക് താമസ്സം മാറ്റഇ. 1845 വരെ അദ്ദേഹം അവിടെതന്നെ തുടർന്നു. ആ സമയത്താണ് ഡ്രെയിസ് റെയിൽറോഡ് ഹാന്റ്കാർ നിർമ്മിക്കുന്നത് (ഡ്രെയിസീൻ എന്ന് പിന്നീട് അറിയപ്പെട്ടു). അവസാനം അദേഹം തന്റെ ജന്മസ്ഥലമായ കാൾസ്രുഹെയിലേക്ക് തിരിച്ചുപോയി. ആക്രമണങ്ങളുടെ ഭാഗമായി അദ്ദേഹം തന്റെ പേരിലെ "വോൺ" എടുത്ത് കളയുകയും ബാരൺ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി വിപ്ലവം വീഴ്ചയിലേക്കെത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടു. രാജപക്ഷക്കാർ ഭ്രാന്തനെന്ന് മുദ്രകുത്തുകയും തുറങ്കലിലടക്കുകയും ചെയ്തു. വിപ്ലവത്തിലൂടെ ഉണ്ടായ നാശനഷ്ടങ്ങളെ തിരിച്ചെടുക്കുവാനായി ഡ്രെയിസിന്റെ പെൻഷൻ കണ്ടുകെട്ടി, പക്ഷെ പിന്നീട് പ്രഷ്യന്സാൽ അടിച്ചമർത്തപ്പെട്ടു.

കാൾസ്രുഹെ യിലെ കാൾ‍ വോൺ ഡ്രെയിസിന്റെ കല്ലറ

ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിക്കുന്നതിനായി ‍1848 -ൽ ഡ്രെയിസ് തന്റെ ഉന്നത നാമങ്ങൾ ഉപേക്ഷിച്ചു.

1851 ഡിസംബർ 10 ന് തന്റെ ജന്മനാടായ കാൾസ്രുഹെയിൽ ഒരു ദരിദ്രനായാണ് ഡ്രെയിസ് മരണപ്പെട്ടത്. അദ്ദേഹം വളർന്ന വീടിന് കുറച്ച്കലേ മാത്രമായിരുന്നു അദ്ദേഹം അവസാനമായി ജീവിച്ച വീടും.

കാൾ ഡ്രെയിസിന്റെ 200-ാം പിറന്നാളിന്റെ ഭാഗമായി 1985 -ന് ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജെർമനി സ്മരണയ്ക്കായുള്ള പോസ്റ്റേജ് സ്റ്റാമ്പുകൾ പുറത്തിറക്കി.[1]

2017 -ൽ ഫെഡറൽ റിപ്പബ്ലിക്ക് ഓഫോ ജെർമനി ഡ്രയിസിന്റെ വാഹനത്തിന്റെ ആദ്യ വിജയ ഓട്ടത്തിന്റെ 200-ാം ഓർമ്മദിനത്തിന്റെ ഭാഗമായി പോസ്റ്റേജ് സ്റ്റാമ്പുകൾ പുറത്തിറക്കി. ആ യന്ത്രവും, അതിന്റ നിഴലുമുള്ളതുമായിരുന്നു ആ സ്റ്റാമ്പ്.[2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Karl Drais-The New Biography by Dr. Hans-Erhard Lessing
  2. "Archived copy" (PDF). Archived from the original (PDF) on 30 July 2017. Retrieved 28 June 2017.{{cite web}}: CS1 maint: archived copy as title (link)

ബിബിലോഗ്രാഫി

[തിരുത്തുക]
  • Hans-Erhard Lessing: Karl Drais – zwei Räder statt vier Hufe. G. Braun Buchverlag, Karlsruhe 2010. ISBN 978-3-7650-8569-7978-3-7650-8569-7
  • Hans-Erhard Lessing: Automobilität – Karl Drais und die unglaublichen Anfänge. Maxime-Verlag, Leipzig 2003. ISBN 3-931965-22-83-931965-22-8
  • Hermann Ebeling: Der Freiherr von Drais: das tragische Leben des „verrückten Barons“. Ein Erfinderschicksal im Biedermeier. Braun, Karlsruhe 1985. ISBN 3-7650-8045-43-7650-8045-4
  • Heinz Schmitt: Karl Friedrich Drais von Sauerbronn: 1785–1851; ein badischer Erfinder; Ausstellung zu seinem 200. Geburtstag; Stadtgeschichte im Prinz-Max-Palais, Karlsruhe, 9. März-26. Mai 1985; Städt. Reiss-Museum Mannheim, 5. Juli–18. August 1985. Stadtarchiv Karlsruhe, Karlsruhe 1985.
  • Michael Rauck: Karl Freiherr Drais von Sauerbronn: Erfinder und Unternehmer (1785–1851). Steiner, Stuttgart 1983. ISBN 3-515-03939-23-515-03939-2
  • Karl Hasel: Karl Friedrich Frhr. Drais von Sauerbronn, in Peter Weidenbach (Red.): Biographie bedeutender Forstleute aus Baden-Württemberg. Schriftenreihe der Landesforstverwaltung Baden-Württemberg, Band 55. Herausgegeben vom Ministerium für Ernährung, Landwirtschaft und Umwelt Baden-Württemberg. Landesforstverwaltung Baden-Württemberg und Baden-Württembergische Forstliche Versuchs- und Forschungsanstalt, Stuttgart und Freiburg im Breisgau 1980, pp. 99–109.

അധിക ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാൾ_ഡ്രെയിസ്&oldid=4079970" എന്ന താളിൽനിന്ന് ശേഖരിച്ചത്