കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്നുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനുവരി 2018 പ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്ന് 9 പേർ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങൾ, 2 കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവയൊരൊന്നിന്റെയും സർക്കാർത്തലവന്മാരാണ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്നുള്ള മുഖ്യമന്ത്രിമാർ[തിരുത്തുക]

സൂചിക
  •   – നിലവിലെ മുഖ്യമന്ത്രി


സിപിഐ(എം)-ൽ നിന്നുള്ള മുഖ്യമന്ത്രിമാർ
സംസ്ഥാനം പേര് ചിത്രം ഭരണമേറ്റടുത്തത്
(ഭരണ കാലാവധി)
കേരളം ഇ.എം.എസ്. നമ്പൂതിരിപ്പാട്[α] 6 മാർച്ച് 1967
(2 വർഷം, 240 ദിവസം)
ഇ.കെ. നായനാർ 25 ജനുവരി 1980 (ഒന്നാം തവണ)
(1 വർഷം, 268 ദിവസം)
26 മാർച്ച് 1987 (രണ്ടാം തവണ)
(4 വർഷം, 83 ദിവസം)
20 മേയ് 1996 (മൂന്നാം തവണ)
(4 വർഷം, 358 ദിവസം)
വി.എസ്. അചുതാനന്ദൻ 18 മേയ് 2006
(4 വർഷം, 361 ദിവസം)
പിണറായി വിജയൻ Incumbent chief minister 25 മേയ് 2016
(7 വർഷം, 330 ദിവസം)
ത്രിപുര[2] Nripen Chakraborty 5 ജനുവരി 1978
(10 വർഷം, 31 ദിവസം)
Dasarath Deb 10 ഏപ്രിൽ 1993
(4 വർഷം, 335 ദിവസം)
മാണിക് സർക്കാർ 11 മാർച്ച് 1998
(19 വർഷം, 363 ദിവസം)
പശ്ചിമ ബംഗാൾ ജ്യോതി ബസു 21 ജൂൺ 1977
(23 വർഷം, 138 ദിവസം)
Buddhadeb Bhattacharya 6 നവംബർ 2000
(10 വർഷം, 188 ദിവസം)

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

General
  • "States of India since 1947". worldstatesmen.org. Retrieved 2 August 2013.
Specific
  1. Durga Das Basu. Introduction to the Constitution of India. 1960. 20th edition, 2011 reprint. pp. 241, 245. LexisNexis Butterworths Wadhwa Nagpur. ISBN 978-81-8038-559-9.
  2. "Tripura Legislative Assembly".
Notes
  1. 1964-ലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വിഭജനത്തിനു മുമ്പ്, 1957-1959 കാലഘട്ടത്തിൽ സിപിഐ നേതാവായിരിക്കുമ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]