അശോക് ഗെലോട്ട്
അശോക് ഗെഹ്ലോട്ട് | |
---|---|
![]() | |
രാജസ്ഥാൻ മുഖ്യമന്ത്രി | |
ഓഫീസിൽ 2018-2023, 2008-2013, 1998-2003 | |
മുൻഗാമി | വസുന്ധര രാജെ സിന്ധ്യ |
നിയമസഭാംഗം | |
ഓഫീസിൽ 2023, 2018, 2013, 2008, 2003, 1999 | |
മണ്ഡലം | സർദാർപുര |
ലോക്സഭാംഗം | |
ഓഫീസിൽ 1998, 1996, 1991, 1984, 1980 | |
മണ്ഡലം | ജോധ്പൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജോധ്പൂർ, രാജസ്ഥാൻ | 3 മേയ് 1951
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി(കൾ) | സുനിത ഗെഹ്ലോട്ട് |
കുട്ടികൾ | സോണിയ, വൈഭവ് |
As of 2 ഒക്ടോബർ, 2022 ഉറവിടം: ലോക്സഭ |
മൂന്നു തവണ (1998-2003, 2008-2013, 2018-2023) രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന[1] രാജസ്ഥാനിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് അശോക് ഗെഹ്ലോട്ട്.[2] (ജനനം: 03 മെയ് 1951) അഞ്ച് തവണ ലോക്സഭാംഗം, കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ച ഗെഹ്‌ലോട്ട് മൂന്നു തവണ രാജസ്ഥാൻ പി.സി.സി പ്രസിഡൻറായിരുന്നു.[3][4][5][6][7]
ജീവിതരേഖ[തിരുത്തുക]
രാജസ്ഥാനിലെ ജോധ്പൂരിൽ ലക്ഷ്മൺ സിംഗ് ഗെഹ്ലോട്ടിൻ്റെ മകനായി 1951 മെയ് 3ന് സൈനിക് ക്ഷത്രിയ മൻഡോർവ്വ രജപുത്ത് കുടുംബത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോധ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസിലും നിയമത്തിലും ബിരുദം നേടി. ബി.എസ്.സി, എം.എ, എൽ.എൽ.ബിയാണ് വിദ്യാഭ്യാസയോഗ്യത.[8]
രാഷ്ട്രീയ ജീവിതം[തിരുത്തുക]
കോൺഗ്രസിൻ്റെ വിദ്യാർത്ഥി പോഷക സംഘടനയായ എൻ.എസ്.യു.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1974 മുതൽ 1979 വരെ സംഘടനയുടെ സംസ്ഥാന പ്രസിഡൻറായിരുന്നു. 1977-ൽ ആദ്യമായി സർദാർപുര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജോധ്പൂരിൽ നിന്ന് ആദ്യമായി പാർലമെൻ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984-ൽ വീണ്ടും ലോക്സഭാംഗമായി. 1989-ൽ ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1991, 1996, 1998 എന്നീ വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാർലമെൻ്റ് അംഗമായ ഗെഹ്ലോട്ട് 1998-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ച് ആദ്യമായി രാജസ്ഥാൻ മുഖ്യമന്ത്രിയായി. 1999-ൽ നടന്ന നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ സർദാർപുര മണ്ഡലത്തിൽ നിന്ന് വിജയിച്ച ഗെഹ്ലോട്ട് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും സർദാർപുരയിൽ നിന്ന് നിയമസഭാംഗമായി. 2008, 2018 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നിയമസഭയിൽ ഭൂരിപക്ഷം കിട്ടിയതിനെ തുടർന്ന് വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[9]
പ്രധാന പദവികളിൽ
- 1974-1979 : എൻ.എസ്.യു.ഐ, സംസ്ഥാന പ്രസിഡൻറ്
- 1979-1982 : പ്രസിഡൻറ്, ജോധ്പൂർ സിറ്റി കോൺഗ്രസ് കമ്മിറ്റി
- 1980 : ലോക്സഭാംഗം, ജോധ്പൂർ (1)
- 1982 : ജനറൽ സെക്രട്ടറി, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ആർ.പി.സി.സി)
- 1982-1983 : കേന്ദ്ര ടൂറിസം വകുപ്പ് സഹ-മന്ത്രി
- 1983-1984 : കേന്ദ്ര ടൂറിസം, വ്യേമയാന വകുപ്പ് സഹ-മന്ത്രി
- 1984 : ലോക്സഭാംഗം, ജോധ്പൂർ (2)
- 1984 : കേന്ദ്ര കായിക വകുപ്പ് സഹ-മന്ത്രി
- 1984-1985 : കേന്ദ്ര ടൂറിസം, വ്യേമയാന വകുപ്പ് മന്ത്രി
- 1985-1989 : പ്രസിഡൻറ്, രാജസ്ഥാൻ പി.സി.സി
- 1989 : കേന്ദ്ര ആഭ്യന്തര സഹമന്ത്രി
- 1991 : ലോക്സഭാംഗം, ജോധ്പൂർ (3)
- 1991-1993 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല
- 1994-1997 : പ്രസിഡൻറ്, ആർ.പി.സി.സി
- 1996 : ലോക്സഭാംഗം, ജോധ്പൂർ (4)
- 1997-1999 : പ്രസിഡൻറ്, ആർ.പി.സി.സി
- 1998 : ലോക്സഭാംഗം, ജോധ്പൂർ (5)
- 1998-2003 : രാജസ്ഥാൻ മുഖ്യമന്ത്രി
- 1999 : ലോക്സഭാംഗത്വം രാജിവച്ചു
- 1999 : നിയമസഭാംഗം, ഉപ-തിരഞ്ഞെടുപ്പ്, സർദാർപുര (1)
- 2003 : നിയമസഭാംഗം, സർദാർപുര (2)
- 2004-2008 : എ.ഐ.സി.സി, ജനറൽ സെക്രട്ടറി
- 2008 : നിയമസഭാംഗം, സർദാർപുര (3)
- 2008-2013 : രാജസ്ഥാൻ മുഖ്യമന്ത്രി (2)
- 2013 : നിയമസഭാംഗം, സർദാർപുര (4)
- 2017-2019 : എ.ഐ.സി.സി, ജനറൽ സെക്രട്ടറി
- 2018 : നിയമസഭാംഗം, സർദാർപുര (5)
- 2018-2023 : രാജസ്ഥാൻ മുഖ്യമന്ത്രി (3)
- 2018-2019 : എ.ഐ.സി.സിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി
- 2023-തുടരുന്നു : നിയമസഭാംഗം, സർദാർപുര (6)
രാജസ്ഥാൻ മുഖ്യമന്ത്രി[തിരുത്തുക]
1998-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 200-ൽ 153 സീറ്റും നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷം കോൺഗ്രസ് പാർട്ടിയ്ക്ക് ലഭിച്ചതിനെ തുടർന്നാണ് ലോക്സഭാംഗമായിരുന്ന അശോക് ഗെഹ്ലോട്ട് ആദ്യമായി മുഖ്യമന്ത്രിയാവുന്നത്.
അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്ന പ്രക്രിയ 1998 മുതൽ രാജസ്ഥാനിൽ സംഭവിക്കുന്നുണ്ട്. 2003-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 56 സീറ്റിലേയ്ക്ക് ചുരുങ്ങിയ കോൺഗ്രസ് 2008-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 96 സീറ്റ് നേടിയെങ്കിലും കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയില്ല. ഒടുവിൽ 4 സീറ്റ് നേടിയ ബി.എസ്.പിയുടെ പിന്തുണയോടെ ഭരണമുറപ്പിച്ചപ്പോൾ അശോക് ഗെഹ്ലോട്ട് രണ്ടാമതും മുഖ്യമന്ത്രിയായി.
കേന്ദ്ര-സംസ്ഥാന ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചതിനെ തുടർന്ന് 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 21 സീറ്റിലേക്ക് കോൺഗ്രസ് കൂപ്പുകുത്തി വീണപ്പോൾ ബി.ജെ.പി 163 സീറ്റുമായി കുതിച്ച് കയറി.
2018-ൽ വീണ്ടും സംസ്ഥാനത്ത് ഭരണമാറ്റം. നിയമസഭ തിരഞ്ഞെടുപ്പിൽ പി.സി.സി പ്രസിഡൻറായിരുന്ന യുവനേതാവ് സച്ചിൻ പൈലറ്റിൻ്റെ മികവിൽ 100 സീറ്റ് നേടി കോൺഗ്രസ് ഭരണത്തിൽ തിരിച്ചെത്തിയെങ്കിലും നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷവും ഗെഹ്ലോട്ടിനെ പിന്തുണച്ചതോടെ മൂന്നാം തവണയും അശോക് ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[10]
അവലംബങ്ങൾ[തിരുത്തുക]
- ↑ "മുഖ്യം മുഖ്യമന്ത്രിപദം; അശോക് ഗെലോട്ട് ഒഴിവായി - Ashok Gehlot to continue as rajasthan chief minister | Malayalam News, India News | Manorama Online | Manorama News" https://www.manoramaonline.com/news/india/2022/09/30/ashok-gehlot-to-continue-as-rajasthan-chief-minister.html
- ↑ "കോൺഗ്രസ് അധ്യക്ഷനാകില്ലെന്ന് ഗെലോട്ട് – Ashok Gehlot | Congress President Election | Sonia Gandhi | Manorama News" https://www.manoramaonline.com/news/latest-news/2022/09/29/ashok-gehlot-met-sonia-gandhi-amid-rajasthan-trouble.html
- ↑ "അശോക് ഗെലോട്ട് എന്ന രാഷ്ട്രീയത്തിലെ മാന്ത്രികൻ | Ashok Gehlot | Rajasthan Election | Manorama News" https://www.manoramaonline.com/news/india/2018/12/14/06-cpy-ashok-gehlot-profile.html
- ↑ "ഗെലോട്ടിന് നറുക്ക് വീണതെങ്ങനെ? | Ashok Gehlot | Rajasthan | Manorama News" https://www.manoramaonline.com/news/india/2018/12/14/06-cpy-rajastan-analysis.html
- ↑ "പൈലറ്റായി ഗെലോട്ട്; സച്ചിൻ കോ-പൈലറ്റാവും | Ashok Gehlot | Rajasthan | Manorama news" https://www.manoramaonline.com/news/india/2018/12/14/ashok-gehlot-is-the-new-pilot-for-rajasthan.html
- ↑ "രാഷ്ട്രീയ മർമമറിഞ്ഞ മജീഷ്യനായി ഗെലോട്ട്; ‘രാജസ്ഥാൻ രാജ്ഞി’യായി വീണ്ടും വസുന്ധര | Rajasthan Politics | Manorama News" https://www.manoramaonline.com/news/latest-news/2020/08/11/rajasthan-political-crisis-ashok-gehlot-vasundhara-raje.html
- ↑ "വിശ്വാസ വോട്ട് നേടി ഗെലോട്ട് സർക്കാർ | Ashok Gehlot | Congress | Manorama News" https://www.manoramaonline.com/news/india/2020/08/15/ashok-gehlot-wins-trust-vote.html
- ↑ "സച്ചിനല്ല, ഗെലോട്ട് മാൻ ഓഫ് ദ് മാച്ച് | Rajasthan | Congress | Manorama News" https://www.manoramaonline.com/news/editorial/2020/08/14/ashok-gehlot-man-of-the-match-at-rajasthan.html
- ↑ "പൈലറ്റിന്റെ ‘ചിറകരിഞ്ഞ’ ബുദ്ധി: ‘പണി’ രാഹുലിനും; ഗെലോട്ട് തന്ത്രഞ്ജനോ, വഞ്ചകനോ? |Ashok Gehlot| Sachin Pilot| Rajasthan Politics | Rahul Gandhi | AICC | Manorama News Premium |" https://www.manoramaonline.com/news/latest-news/2022/09/30/rajasthan-politics-ashok-gehlot-sachin-pilot-chief-minister-gandhis-congress-analysis.html
- ↑ "Ashok Gehlot takes oath as Rajasthan CM, Sachin Pilot as his deputy | India News,The Indian Express" https://indianexpress.com/article/india/rajasthan-chief-minister-ashok-gehlot-sachin-pilot-swearing-in-ceremony-5497271/lite/