കലിംഗ രാജ്യം
കലിംഗ | |||||||
---|---|---|---|---|---|---|---|
6th century–7th century | |||||||
തലസ്ഥാനം | Precisely unknown, suggested somewhere between Pekalongan and Jepara | ||||||
പൊതുവായ ഭാഷകൾ | Old Javanese, Sanskrit | ||||||
മതം | Hinduism, Buddhism, Animism | ||||||
ഭരണസമ്പ്രദായം | Monarchy | ||||||
Raja | |||||||
• circa 674 | Shima | ||||||
ചരിത്രം | |||||||
• Established | 6th century | ||||||
• Disestablished | 7th century | ||||||
| |||||||
Today part of | Indonesia |
Part of a series on the |
---|
Indonesia പ്രദേശത്തിന്റെ ചരിത്രം |
Timeline |
കലിംഗ (Javanese: Karajan Kalingga; 訶陵 Hēlíng or 闍婆 Dūpó in Chinese sources[1]) ഇന്തോനേഷ്യയിലെ മധ്യ ജാവയുടെ വടക്കൻ തീരത്തായി സ്ഥിതിചെയ്തിരുന്ന ആറാം നൂറ്റാണ്ടിലെ ഇന്ത്യാവൽക്കരിക്കപ്പെട്ട ഒരു രാജ്യമായിരുന്നു. മധ്യ ജാവയിലെ ആദ്യകാല ഹൈന്ദവ-ബുദ്ധമത രാജ്യമായിരുന്ന ഇത്, കുട്ടായിയും തരുമാനഗരയോടുമൊപ്പം ഇന്തോനേഷ്യൻ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളിലൊന്നായിരുന്നു.
ചരിത്രം
[തിരുത്തുക]ഈ കാലഘട്ടത്തിൽനിന്നുള്ള പുരാവസ്തു കണ്ടെത്തലുകളും ചരിത്രരേഖകളും വിരളമാണെന്നതുപോലെതന്നെ ഈ രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ കൃത്യമായ സ്ഥാനവും അജ്ഞാതമാണ്. എന്നിരുന്നാലും ഇന്നത്തെ പെക്കലോംഗാനോ ജെപ്പാറയ്‌ക്കോ ഇടയിലായിരിക്കാം ഇതെന്ന് അനുമാനിക്കപ്പെടുന്നു. ജെപ്പാറാ റീജൻസിയുടെ വടക്കൻ തീരത്തെ ഉപജില്ലയിൽ കെലിംഗ് എന്നൊരു സ്ഥലം കാണപ്പെടുന്നുവെങ്കിലും പെക്കലോംഗൻ, ബതാംഗ് റീജൻസികൾക്കു സമീപത്തായുള്ള ചില പുരാവസ്തു കണ്ടെത്തലുകൾ പെക്കലോംഗൻ ഒരു പ്രാചീന തുറമുഖമായിരുന്നുവെന്നും പെക്കലോംഗൻ എന്ന പേര് പെ-കലിംഗ്-ആൻ എന്നതിന്റെ ഒരു മാറ്റിയ പേരായിരിക്കാമെന്നും സൂചിപ്പിക്കുന്നു. ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ നിലവിലുണ്ടായിരുന്ന കലിംഗ ജാവയിൽ സ്ഥാപിതമായ ആദ്യകാല ഹൈന്ദവ-ബുദ്ധ സാമ്രാജ്യങ്ങളിലൊന്നായിരുന്നു. ഈ രാജ്യത്തിന്റെ ചരിത്രരേഖകൾ വിരളവും അവ്യക്തവുമായതിനാൽ ഇതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾത് ചൈനീസ് ഉറവിടങ്ങളിൽ നിന്നും പ്രാദേശിക പാരമ്പര്യങ്ങളിൽ നിന്നുമാണ് വരുന്നത്.
ചൈനീസ് സ്രോതസ്സുകൾ ചൈനയിൽ നിന്ന് താങ് രാജവംശത്തിന്റെ കാലഘട്ടത്തിൽനിന്നുള്ളതാണ്. ചൈനീസ് ബുദ്ധ സന്യാസിയായ യിജിംഗ് പറയുന്നതനുസരിച്ച്, 664-ൽ ഒരു ചൈനീസ് ബുദ്ധ സന്യാസിയായിരുന്ന ഹുയിനിംഗ് (寧 寧 ഹുനാങ്) ഹെലിംഗിൽ എത്തിച്ചേരുകയും ഏതാണ്ട് മൂന്ന് വർഷത്തോളം അവിടെ താമസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അവിടുത്തെ താമസത്തിനിടയിൽ ഒരു ഹെല്ലിംഗ് സന്യാസിയായിരുന്ന ജ്ഞാനഭദ്രന്റെ സഹായത്തോടെ അദ്ദേഹം നിരവധി ബുദ്ധമത ഹീനായന തിരുവെഴുത്തുകൾ വിവർത്തനം ചെയ്തിരുന്നു..[2][3]:79
674-ൽ രാജ്യം ഭരിച്ചിരുന്ന ഷിമ രാജ്ഞി തന്റെ മോഷണത്തിനെതിരായ കടുത്ത നിയമത്തിൽ കുപ്രസിദ്ധിയായിരുന്നു. ഇത് സത്യസന്ധത പുലർത്താനും പരമമായ സത്യം ഉയർത്തിപ്പിടിക്കാനും രാജ്യത്തെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. പാരമ്പര്യമനുസരിച്ച്, ഒരു ദിവസം കലിംഗ രാജ്യത്തെ ജനതയുടെ സത്യസന്ധതയും വിശ്വസ്തതയും പരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു വിദേശ രാജാവ് സ്വർണം നിറച്ച ഒരു ബാഗ് കലിംഗയിലെ നാൽക്കവലയിൽ വച്ചു. സ്വർണം നിറച്ച ബാഗ് മൂന്നുവർഷത്തിനുശേഷം ഷിമയുടെ പുത്രനായ രാജകുമാരൻ അബദ്ധത്തിൽ കാലുകൊണ്ട് ബാഗിൽ തൊടുന്നതുവരെ ആരും തങ്ങളുടേതല്ലാത്ത ആ ബാഗ് തൊടാൻപോലും തുനിഞ്ഞില്ല. രാജ്ഞി സ്വന്തം മകന് വധശിക്ഷ വിധിച്ചുവെങ്കിലും രാജകുമാരന്റെ ജീവൻ രക്ഷിക്കാൻ രാജ്ഞിയോട് അഭ്യർത്ഥിച്ച ഒരു മന്ത്രി അദ്ദേഹത്തെ രക്ഷിച്ചു. സ്വർണ്ണ സഞ്ചിയിൽ സ്പർശിച്ചത് രാജകുമാരന്റെ പാദമായതിനാൽ, ശിക്ഷിക്കപ്പെടേണ്ടത് രാജകുമാരന്റെ പാദമായിരുന്നുവെന്നു തീരുമാനിക്കപ്പെട്ടു. പിന്നീടുള്ള കാലഘട്ടത്തിൽ രചിച്ച കരിറ്റ പരഹ്യങ്കൻ എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച്, ഷിമയുടെ ചെറുമകനായിരുന്ന സഞ്ജയയാണ് സുന്ദ രാജ്യത്തിന്റെയും ഗലൂഹ് രാജ്യത്തിന്റെയും രാജാവും മേദാങ് രാജ്യത്തിന്റെ സ്ഥാപകനുമായിരുന്നത്.
ശിലാലിഖിതം
[തിരുത്തുക]തുക്മാസ് ലിഖിതം കലിംഗ കാലഘട്ടത്തിൽ നിന്നുള്ളതാണെന്നു കണക്കാക്കപ്പെടുന്നു. മദ്ധ്യ ജാവയിലെ മഗെലാങ്ങ് റീജൻസിയിലെ കെകാമതൻ ഗ്രബാഗിലെ ലെബാക്ക് ഗ്രാമത്തിൽ ദുസുൻ ഡകാവുവിൽ മെരാപ്പി പർവ്വതത്തിന്റെ പടിഞ്ഞാറൻ ചെരുവിൽനിന്നു കണ്ടെടുക്കപ്പെട്ട ഇതിൽ സംസ്കൃതത്തിലെ പല്ലവ ലിപിയിൽ എഴുതിയിരിക്കുന്ന അതീവ പവിത്രമായ ഒരു തെളി നീരുറവയെക്കുറിച്ച് പറയുന്നു. ഇന്ത്യയിലെ വിശുദ്ധ ഗംഗയുടെ ഉറവിടത്തിനു തുല്യമായി ഇത് ആരാധിക്കപ്പെടുന്നു. ത്രിശൂലം, കമണ്ഡലു, പരശു (കോടാലി), കാലസെങ്‌ഖ (ശംഖ്), ചക്ര, പത്മ (ചുവന്ന താമര) തുടങ്ങിയ ഹൈന്ദവ അടയാളങ്ങളും പ്രതീകങ്ങളുമായ ചിത്രങ്ങൾ ഈ ലിഖിതത്തിൽ കാണാം.[4]
ഇതേ കാലഘട്ടത്തിലെതന്നെ മറ്റൊരു ലിഖിതമായ സോജോമെർട്ടോ ലിഖിതം, മദ്ധ്യജാവയിലെ ബന്റാങ്ങ് റീജൻസിയിലെ കെകാമതനിൽ സോജോമെർട്ടോ ഗ്രാമത്തിൽനിന്നു കണ്ടെത്തിയിരുന്നു. ഏഴാം നൂറ്റാണ്ടിലേതെന്നു കണക്കാക്കിയ ഇതിൽ പഴയ മലായ് ഭാഷയിലെ കാവി ലിപിയിലാണ് എഴുതിയിരിക്കുന്നത്. സന്താനു, ഭദ്രവതി എന്നിവരുടെ മകനും സമ്പുലയുടെ ഭർത്താവുമായ ദപുന്ത സെലേന്ദ്ര എന്ന ഭരണാധികാരിയെക്കുറിച്ച് ലിഖിതത്തിൽ പറയുന്നു. ഇന്തോനേഷ്യൻ ചരിത്രകാരനായ പ്രൊഫ. ബോചാരി അഭിപ്രായപ്പെടുന്നതനുസരിച്ച് ഇത് പിൽക്കാലത്ത് മാതാരം രാജ്യത്തെ ഭരിച്ച സൈലേന്ദ്രന്മാരുടെ പൂർവ്വികനായിരുന്ന ദപുന്ത സെലേന്ദ്രയായിരിക്കാമെന്നാണ്.
രണ്ട് ലിഖിതങ്ങളിലേയും കണ്ടെത്തലുകൾ c. 7 ആം നൂറ്റാണ്ടിൽ മധ്യ ജാവയുടെ വടക്കൻ തീരത്ത് ഒരു കാലത്ത് ശൈവരാജ്യമായി അഭിവൃദ്ധി പ്രാപിച്ചിരുന്നതും ഇന്ന് കലിംഗ രാജ്യമായി തിരിച്ചറിയപ്പെട്ടതുമായ രാജ്യത്തെക്കുറിച്ചുള്ളതായി പ്രസ്താവിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Chang Chi-yun. "Eastern Asia in the Sui and T'and Period" (map). Historical Atlas of China. Vol. 1. Taipei: Chinese Culture University Press, 1980. p. 49
- ↑ Drs. R. Soekmono (1988) [First published in 1973]. Pengantar Sejarah Kebudayaan Indonesia 2, 2nd ed. Yogyakarta: Penerbit Kanisius. p. 37.
- ↑ Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
- ↑ IPS Terpadu Kelas VII SMP/MTs, Penerbit Galaxy Puspa Mega:Tim IPS SMP/MTs.