പന്നായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pannai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pannai Kingdom

11th century–14th century
തലസ്ഥാനംPannai
മതം
Vajrayana Buddhism
ഭരണസമ്പ്രദായംMonarchy
ചരിത്രം 
• Established
11th century
• Disestablished
14th century
Today part of Indonesia
Panai[പ്രവർത്തിക്കാത്ത കണ്ണി] among ancient Melayu kingdoms realm.

പന്നായി, പനായി അല്ലെങ്കിൽ പെയ്ൻ പതിനൊന്നാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ വടക്കൻ സുമാത്രയുടെ കിഴക്കൻ തീരത്ത് നിലനിന്നിരുന്ന ഒരു ബുദ്ധമത രാജ്യമായിരുന്നു.[1] ബറുമുൻ നദി, പനായി നദീതടങ്ങളിൽ ഇന്നത്തെ ലാബുഹാൻ ബട്ടു, തെക്കൻ തപനുലി റീജൻസികളിലായാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. ഈ കാലഘട്ടത്തിലെ നിലനിൽക്കുന്ന ലിഖിതങ്ങളും ചരിത്രരേഖകളും വിരളമായതിനാൽ, ഇന്തോനേഷ്യൻ ചരിത്രത്തിൽ ഏറ്റവും അറിയപ്പെടാത്ത രാഷ്ട്രീയ അസ്‌തിത്വങ്ങളിൽ ഒന്നാണ് ഈ രാജ്യം. ഒരുപക്ഷേ ശ്രീവിജയ മണ്ഡലത്തിനു കീഴിലും പിന്നീട് ധർമ്മാശ്രയ രാജ്യത്തിലുമായി സഖ്യമുണ്ടാക്കിയിരിക്കാവുന്ന ഒരു ഉപരാജ്യം അല്ലെങ്കിൽ സാമന്ത രാജ്യമായിരിക്കാം പന്നായി എന്നാണ് ചരിത്രകാരന്മാർ സൂചിപ്പിക്കുന്നത്.[2] ഈ രാജ്യത്തെക്കുറിച്ച് പരാമർശിക്കുന്ന ചരിത്രരേഖകൾ ഇന്ത്യൻ അല്ലെങ്കിൽ ജാവനീസ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കാവുന്നതാണ്.

പ്രാദേശിക ചരിത്രരേഖകളുടെ അഭാവമുണ്ടെങ്കിലും, ഈ നദികളുടെ ഉപരിഭാഗത്ത് 16 വജ്രയാന ബുദ്ധ ക്ഷേത്രങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് പഡംഗ്ലാവാസ് ക്ഷേത്ര സംയുക്തങ്ങൾ എന്നറിയപ്പെടുന്ന ഇതിലൊന്ന് ബഹാൽ ക്ഷേത്രമാണ്. ഈ ക്ഷേത്രങ്ങളുടെ നിലനിൽപ്പ് പന്നായി രാജ്യവുമായി ബന്ധപ്പെട്ടതാണെന്ന് വിദഗ്ദ്ധർ സമർത്ഥിക്കുന്നു. സുമാത്രയിലെ വജ്രയാന ബുദ്ധമതത്തിന്റെ അടയാളങ്ങളാണ് ക്ഷേത്രങ്ങൾ.  ഈ സ്ഥലം മിക്കവാറും യോദ്ധാക്കളായ സന്യാസിമാർക്കുള്ള ഒരു മത-സമുച്ചയമെന്നതുപോലെ മലാക്കാ കടലിടുക്കിന്റെ മദ്ധ്യത്തിലായുള്ള ഇതിന്റെ നിലനിൽപ്പ് സമീപ പ്രദേശങ്ങളുമായി വാണിജ്യം നടത്തുന്നതിനും ആക്രമണ സേനകളെ പിന്തിരിപ്പിക്കുന്നതിനും ഒപ്പം ചൈന, ഇന്ത്യ അല്ലെങ്കിൽ ദ്വീപ സമൂഹങ്ങളിൽനിന്നുള്ള ഏതൊരു തീർത്ഥാടകനും ആത്മീയ മാർഗനിർദ്ദേശം നൽകുന്നതിലും ഒരു പ്രധാന പങ്കുവഹിച്ചിരിക്കാം.

ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ തഞ്ചാവൂർ ലിഖിതത്തിൽ പന്നായി രാജ്യം പിന്നിൽ നിന്നുള്ള ഒരു അതിശയിപ്പിച്ച ആക്രമണത്തെ തുടർന്ന് തകർന്നടിഞ്ഞുവെന്നു കാണുന്നു. മണ്ഡലത്തിന്റെ തലസ്ഥാനമായ ചോള അധിനിവേശ ശ്രീവിജയയിൽ നിന്നുള്ള ആക്രമണത്തെ പന്നായ് സംശയിച്ചില്ല. മണ്ഡലത്തിന്റെ തലസ്ഥാനമായ ചോള അധിനിവേശ ശ്രീവിജയയിൽ നിന്നുള്ള ഒരു ആക്രമണത്തെ പന്നായി ശങ്കിച്ചില്ല.

ശ്രീവിജയയുടെ സാമ്രാജ്യ മണ്ഡലത്തിന് കീഴിൽ സഖ്യമുണ്ടാക്കിയ ഒരു രണോത്സുക രാഷ്ട്രമായിരുന്നു പന്നായി. നിയമാനുസൃതമല്ലാത്തതും പലപ്പോഴും മലാക്കാ കടലിടുക്കിൽ യുദ്ധം ചെയ്യുകയോ കടൽക്കൊള്ള ചെയ്യുകയോ ചെയ്തുവന്നിരുന്നതുമായ ചൈനീസ്, ഇന്ത്യൻ, അറബ് നാവികസേനകളെ ഈ ചെറിയ രാജ്യം തിരിച്ചോടിക്കുകയും, ഒരു ചെറിയ രാജ്യമായ അവർ തങ്ങളേക്കാൾ ശക്തയും വലിപ്പമുള്ള പടക്കപ്പൽക്കൂട്ടങ്ങളെ അമർച്ച ചെയ്യുന്നതിൽ സമർത്ഥരുമായിരുന്നു.

ശ്രീവിജയയുടെ ചോള അധിനിവേശം ഉണ്ടാകുന്നതുവരെ ശ്രീവിജയയ്‌ക്കായി മലാക്കയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലും അവർ വിജയിച്ചിരുന്നു. അധിനിവേശ തലസ്ഥാനത്ത് നിന്ന് ഉത്ഭവിച്ച ഒരു അത്ഭുതകരമായ ആക്രമണത്തിൽ, പന്നായി എന്ന രണോത്സുക ഭരണകൂടം അരക്ഷിതാവസ്ഥയിലെത്തുകയും ദുർബലമാകുകയും ചെയ്തു. ചോള അധിനിവേശക്കാർ അന്തിമമായി പന്നായി രാജ്യത്തെ നശിപ്പിക്കുകയും അതിജീവിച്ച പട്ടാളക്കാർ, രാജ പ്രമുഖർ, പണ്ഡിതന്മാർ തുടങ്ങിയവർ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് നിഗൂഢമായി പുറത്താക്കപ്പെട്ടുവെന്ന് പറയപ്പെടുന്നു. പന്നായിയിലെ ഉന്നത പണ്ഡിതന്മാരും സൈനികരും പ്രഭുക്കന്മാരും മറ്റ് ദ്വീപുകളിലേക്ക് പലായനം ചെയ്തു. ഇപ്പോൾ സുലുദ്‌നോൺ എന്നറിയപ്പെടുന്ന അവരിൽ ചിലർ ഫിലിപ്പൈൻസിലെ വിസയാസിലെ പനായി ദ്വീപിൽ താമസമാക്കി.[3] [4]

തോബ, ബോർണിയോ, സെലിബസ്, പുരാതന ജാവ, പുരാതന ഇന്ത്യൻ ചക്രവർത്തിയായ അശോകന്റെ ശാസനകളിൽ തുടങ്ങിയവയിൽ നിന്നാണ് വിസായന്മാർ തങ്ങളുടെ രചനാ സമ്പ്രദായം നേടിയതെന്ന് നിരീക്ഷിച്ചുകൊണ്ട് ചില ചരിത്രകാരന്മാർ പനായ് ജനതയുടെ സുമാത്രൻ ഉത്ഭവത്തെ സ്ഥിരീകരിക്കുന്നു.[5] പനൈയിലെ മലായ് കുടിയേറ്റത്തിന്റെ സുമാത്രൻ ഉത്ഭവത്തിന്റെ ഏറ്റവും നല്ല തെളിവാണ് സ്പെയിൻകാർ ഫിലിപ്പീൻസ് പിടിച്ചടക്കിയതിന്റെ ആദ്യ വർഷങ്ങളിൽ ഏഷ്യയിലെത്തിയ ചരിത്രകാരനായിരുന്ന പി. ഫ്രാൻസിസ്കോ കോളിൻ, എസ്.ജെ. യുടെ കുറിപ്പുകൾ.

അവലംബം[തിരുത്തുക]

  1. "Candi di Padang Lawas Kurang Terawat". Kompas (in Indonesian). 17 April 2009. Retrieved 22 July 2015.{{cite web}}: CS1 maint: unrecognized language (link)
  2. "The Temples Of Bahal (Portibi): Traces of Vajranaya Buddhism in Sumatra". Wonderful Indonesia. Retrieved 22 July 2015.
  3. Francisco Colin, S.J.; Madrid, published in 1663 , from his Labor evangélica
  4. http://vicilongo.weebly.com/iloilo-history-part-1.html
  5. Isabelo de los Reyes y Florentino, Las Islas Visayas en la Época de la Conquista (Segunda edición), Manila: 1889, Tipo-Litografía de Chofké y C.a, p. 82.
"https://ml.wikipedia.org/w/index.php?title=പന്നായി&oldid=3660947" എന്ന താളിൽനിന്ന് ശേഖരിച്ചത്