കവാടം:ജീവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാറ്റിയെഴുതുക  

ജീവശാസ്ത്രം

ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ഇത് ഇംഗ്ലീഷിൽ ബയോളജി (biology) എന്നറിയപ്പെടുന്നു. ജീവൻ എന്നർഥമുള്ള ബയോസ് എന്ന ഗ്രീക്ക് പദവും പഠനം എന്നർഥമുള്ള ലോഗോസ് എന്ന ഗ്രീക്ക് പദവും ചേർന്നാണ് ബയോളജി എന്ന പദം ഉണ്ടായിരിക്കുന്നത്. ജീവജാലങ്ങളിൽ രണ്ട് മുഖ്യവിഭാഗങ്ങളാണ് ഉള്ളത് - സസ്യങ്ങളും ജന്തുക്കളും. അതുകൊണ്ട് ജീവശാസ്ത്രത്തെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സസ്യങ്ങളെക്കുറിച്ചുള്ള പഠനം സസ്യശാസ്ത്രം എന്നും ജന്തുക്കളെക്കുറിച്ചുള്ള പഠനം ജന്തുശാസ്ത്രം എന്നും അറിയപ്പെടുന്നു.

ഇന്ന് ജനുവരി 19, 2017
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ലേഖനം

നീലത്തിമിംഗലം

ഭൂമുഖത്തെ ഏറ്റവും വലിയജീവിയാണ് കടലിൽ ജീവിക്കുന്ന സസ്തനിയായ നീലത്തിമിംഗലം. ഇംഗ്ലീഷ്: Blue whale. ശാസ്ത്രീയനാമം: Balaenoptera musculus. ബലീൻ തിമിംഗലങ്ങളുടെ ഒരു ഉപജാതിയാണിവ . ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങൾക്ക് 35 മീറ്റർ ( 115 അടി) നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം. മറ്റ് ബലീൻ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങൾക്കും ചെമ്മീൻ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകളെ മാത്രമാണ് പഥ്യം.

...പത്തായം കൂടുതൽ വായിക്കുക...
മാറ്റിയെഴുതുക  

നിങ്ങൾക്കറിയാമോ...

Nycticebus coucang, the Sunda Slow Lorus (11662803076).jpg

...മദ്യത്തിൽ ആൽക്കഹോളിന്റെ അളവ് രുചിച്ചു് നോക്കി അറിയാൻ ഉള്ള കഴിവുണ്ട് തേവാങ്ക് , അയ്-അയ് എന്നി പ്രൈമേറ്റുകൾക്ക്
...മറ്റ് മൂങ്ങകളെ അപേക്ഷിച്ചു രാത്രിയും പകലും ഒരേ പോലെ ഇരതേടുന്നവരാണ് സ്‌നോവി ഔൾസ് .
...അമേരിക്കൻ വെള്ള പെലിക്കന്റെ ചുണ്ടിലും സഞ്ചിയിലുമായി 11.5 ലിറ്റർ വെള്ളം കൊള്ളും.
...ആൽബട്രോസ്ന് ചിറകുകളനക്കാതെ ഒരു ദിവസം 1000 കി മീ വരെ ദൂരം പറക്കാൻ കഴിയും.
...ഏതെങ്കിലും രീതിയിൽ പേടിപ്പെടുതിയാൽ അധോവായു പുറത്ത് വിടുന്ന പാമ്പാണ് സോണോറൻ കോറൽ സ്നേക്ക്
...ലോകത്തിലെ ഏറ്റവും മാരകമായ വിഷമുള്ള പാമ്പാണ് ഇൻലാൻഡ് തായ്പാൻ
...ലോകത്ത് ഏകദേശം 500 ദശ ലക്ഷം വളർത്തു പൂച്ചകൾ ഉണ്ട്.
...നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.
...ആൺസിംഹങ്ങളുടെ ഗർജ്ജനം 8 കിലോമീറ്റർ അകലെ വരെ കേൾക്കാം .
...സ്വർണ്ണ വിഷത്തവളക്കൾ ആണ് ഭൂമിയിലെ ഏറ്റവും വിഷമുള്ള ജീവികൾ .


പഴയ നിങ്ങൾക്കറിയാമോ..പത്തായം
മാറ്റിയെഴുതുക  

പുതിയ താളുകൾ...

മാറ്റിയെഴുതുക  

താങ്കൾക്ക് സഹായിക്കാനാകുന്നവ

മലയാളം വിക്കിപീഡിയയിലെ ജീവശാസ്ത്രലേഖനങ്ങളെ കുറിച്ചു് കൂടുതൽ അറിയാനും, ലേഖനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാനും ജീവശാസ്ത്രം വിക്കിപദ്ധതിയിൽ അംഗമാകൂ


മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത ചിത്രം

Coelodonta antiquitatis .jpg

വൂളി കാണ്ടാമൃഗത്തിന്റെ ഫോസിൽ

മാറ്റിയെഴുതുക  

ജീവശാസ്ത്ര വാർത്തകൾ

Somniosus microcephalus okeanos.jpg

15 സെപ്റ്റംബർ 2016-മണൽക്കല്ലുകളിൽ കൂട് നിർമിക്കുന്ന തേനീച്ചകളെ അമേരിക്കൻ മരുഭൂമിയിൽ കണ്ടെത്തി . ([1]]).
09 സെപ്റ്റംബർ 2016-ജനിതക പഠനങ്ങൾ ജിറാഫുകളിൽ നാലു ഉപവർഗ്ഗങ്ങൾ ഉണ്ടെന്ന് കണ്ടെത്തി . ([2]).
28 ഓഗസ്റ്റ് 2016-ഭൂമി ആറാമത്തെ കൂട്ടവംശ നാശം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗവേഷകരുടെ മുന്നറിയിപ്പ് . ([3]).
12 ഓഗസ്റ്റ് 2016-ഏറ്റവും പ്രായം കൂടിയ ഗ്രീൻ ലാൻഡ് സ്രാവിനെ കണ്ടെത്തി 392 വയസ്സ് ± 120 . ഇത് നട്ടെല്ലുള്ള ജീവികളിൽ റെക്കോർഡ് ആണ് . ([4]).
08 ഓഗസ്റ്റ് 2016-സൂര്യകാന്തി പൂക്കൾ സൂര്യനെ പിന്തുടരാൻ ആന്തരികഘടികാരം ഉപയോഗിക്കുന്നതായി കണ്ടെത്തി . ([5]).
29 ജൂലൈ 2016-ഉറുമ്പിന്റെ പുതിയ നാല് ഉപവർഗ്ഗങ്ങളെ കണ്ടെത്തി പാപുവ ന്യൂഗിനിയിൽ നിന്നും ഫിജിയിൽ നിന്നും . ([6])
19 ജൂലൈ 2016-പുതിയ ഉപവിഭാഗത്തിൽ പെടുന്ന കുഴിമണ്ഡലിയെ കണ്ടെത്തി കോസ്റ്റാറിക്കയിൽ നിന്നും . ([7])
12 ജൂലൈ 2016-കപ്പൂച്ചിൻ കുരങ്ങന്മാർ കഴിഞ്ഞ 600 വർഷത്തോളമായി കല്ലിനെ പണിയായുധം ആയി ഉപയോഗിക്കുന്നു എന്നു കണ്ടെത്തി . ([8])


പഴയ_വാർത്തകൾ..പത്തായം
മാറ്റിയെഴുതുക  

വർഗ്ഗങ്ങൾ

Mol Anth Ico.PNG
Jonquils02 aug 2007.jpg
Nokota Horses cropped.jpg
മാറ്റിയെഴുതുക  

തിരഞ്ഞെടുത്ത വാക്ക്

ആന്റീബാക്ടീരിയൽ

ബാക്ടീരിയ എന്ന സൂക്ഷ്മജീവിയുടെ വളർച്ച ഇല്ല്ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാർത്ഥമോ സംയുക്തമോ ആണ് ആന്റീബാക്ടീരിയൽ

Purge server cache


എന്താണ്‌ കവാടങ്ങൾ? | കവാടങ്ങളുടെ പട്ടിക | തിരഞ്ഞെടുത്ത കവാടങ്ങൾ
"https://ml.wikipedia.org/w/index.php?title=കവാടം:ജീവശാസ്ത്രം&oldid=1910098" എന്ന താളിൽനിന്നു ശേഖരിച്ചത്