ടാസ്മേനിയൻ ഡെവിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടാസ്മേനിയൻ ഡെവിൾ[1]
Tasdevil large.jpg
ആൺ ടാസ്മേനിയൻ ഡെവിൾ
Scientific classification
Kingdom:
Phylum:
Class:
Infraclass:
Order:
Family:
Genus:
Species:
Sarcophilus harrisii
Binomial name
Sarcophilus harrisii
(Boitard, 1841)

ആസ്ട്രേലിയൻ ദ്വീപായ ടാസ്മേനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ സസ്തനി സഞ്ചിമൃഗമാണ് ടാസ്മേനിയൻ ഡെവിൾ. ഇവ ഡേസിയുറിഡെ കുടുംബത്തിൽപ്പെടുന്നു. ഈ കുടുംബത്തിലെ ഏറ്റവും വലിപ്പം കൂടിയ ഇനവും ഇതുതന്നെ. ഒരു ഇടത്തരം പട്ടിയുടെ വലിപ്പം. ഇതിന്റെ ശാസ്ത്രീയനാമം സാർകോസെഫൈലസ് ഹരീസ്സിയൈ എന്നാണ്.

ശരീരഘടന[തിരുത്തുക]

കംഗാരുവിനെ ഭക്ഷിക്കുന്ന ടാസ്മേനിയൻ ഡെവിൾ

ടാസ്മേനിയൻ ഡെവിളിന് കറുപ്പുനിറമാണ്. മാറിടത്തിലും പൃഷ്ഠഭാഗത്തും വെളുത്ത ചെറിയ പുള്ളികളുണ്ട്. ഇതിന്റെ തല വലിപ്പം കൂടിയതും കരുത്തുള്ളതുമാണ്. തോളെല്ല് ദൃഢവും ബലമുള്ളതുമായിരിക്കും. കട്ടികൂടിയ താടിയെല്ലും പല്ലുകളും ഉപയോഗിച്ച് ഇരയുടെ എല്ലുകൾ പോലും കടിച്ചു പൊട്ടിച്ചു ഭക്ഷിക്കാൻ ഇവയ്ക്കു സാധിക്കും. പ്രായപൂർത്തിയെത്തിയ ആൺ‌ മൃഗത്തിന്റെ ശരീരത്തിന് 60 സെന്റിമീറ്റർ നീളം വരും; ഭാരം 9 മുതൽ 12 കിലോഗ്രാമും. മുൻ കാലുകൾക്ക് പിൻ കാലുകളെക്കാൾ അല്പം നീളക്കൂടുതൽ ഉണ്ടായിരിക്കും. വാലിന് 30 സെന്റിമീറ്ററോളം നീളമുണ്ടാകാറുണ്ട്. പെൺ മൃഗം ആൺ മൃഗത്തേക്കാൾ അല്പം ചെറുതാണ്.

വേട്ടയാടൽ[തിരുത്തുക]

കാഴ്ചയിൽ ഭീതിജനിപ്പിക്കുന്ന ഈ ജീവി ഇരയെ ചാടി വീണ് ആക്രമിക്കാറില്ല. പതുക്കെ നടന്നെത്തി ഇരയെ കടിച്ചു മുറിവേല്പിച്ചു കീഴ്പ്പെടുത്തുകയാണ് പതിവ്. തറയിൽ ജീവിക്കുന്നവയാണെങ്കിലും ഇവയ്ക്ക് വളരെ വേഗം ഉയരത്തിൽ ചാടിക്കയറാൻ സാധിക്കും. പകൽ സമയം ഒളിജീവിതം നടത്തുന്ന ജീവി ഇരതേടുന്നത് രാത്രികാലങ്ങളിലാണ്.

ഭക്ഷണരീതി[തിരുത്തുക]

ചെറുസസ്തനികളും പക്ഷികളും ആണ് പ്രധാന ഇരകൾ. പ്രധാനമായും ആട്ടിൻകുഞ്ഞുങ്ങളേയും കോഴികളെയുമാണ് ഇവ ഇരയാക്കാറുള്ളത്. ഇരയുടെ തൊലിയും എല്ലും ഉൾപ്പെടെ എല്ലാം ഭക്ഷിക്കുന്നു. ജന്തുക്കളുടെ ശവത്തെയും ഇവ ഭക്ഷിക്കുന്നു.

പ്രജനനം[തിരുത്തുക]

ഏഴ് മാസമാണ് പ്രജനനകാലം. ഒരു പ്രസവത്തിൽ നാലു കുഞ്ഞുങ്ങൾ വരെ ഉണ്ടാകാറുണ്ട്. കുഞ്ഞുങ്ങളെ മൂന്നര മാസത്തോളം പെൺ മൃഗങ്ങൾ അവയുടെ സഞ്ചികളിൽ വഹിക്കുന്നു. 8 - 9 മാസം വരെ കുഞ്ഞുങ്ങൾ തള്ളയുടെ പാൽ കുടിച്ചാണ് വളരുന്നത്. രണ്ടു വർഷം കൊണ്ട് ഇവയ്ക്ക് ലൈംഗിക വളർച്ചയെത്തുന്നു. ടാസ്മേനിയൻ ഡെവിളിന് ആറു വയസ്സുവരെ ആയുസ്സുണ്ട്. മൃഗശാലകളിൽ കൂടുതൽ വർഷം ജീവിക്കാറുണ്ട്.

വംശ നാശ ഭീഷണി[തിരുത്തുക]

അനേകം ലക്ഷങ്ങൾ ഉണ്ടായിരുന്ന ഇവയുടെ എണ്ണം ഇന്ന് 15000 ത്തിൽ താഴെ മാത്രം ആണ്. ഇവയുടെ മുഖത്തുണ്ടാകുന്ന, ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത കാൻസർ പോലെ ഉള്ള വൃണം ഉണ്ടായി ഇവ കൂട്ടത്തോടെ ചത്തൊടുങ്ങുക ആണ്. വംശ നാശ ഭീഷണി നേരിടുന്ന ഇവയുടെ സംരക്ഷണം 2009 മുതൽ കർശനമാക്കിയിട്ടുണ്ട്. ഇതേവരെ കണ്ടെത്തിയിട്ടുള്ള ഫോസിൽ രേഖകൾ ഒരു കാലത്ത് ഈ ജീവി ആസ്ത്രേലിയൻ ഭൂഖണ്ഡത്തിൽ ധാരാളമായുണ്ടായിരുന്നു എന്ന് തെളിയിക്കുന്നു.

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 28. ISBN 0-801-88221-4.CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link) CS1 maint: extra text (link)
  2. Hawkins, C.E., McCallum, H., Mooney, N., Jones, M. & Holdsworth, M. (2008). "Sarcophilus harrisii". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 12 October 2008.CS1 maint: uses authors parameter (link) Listed as Endangered(EN A2be+3e v3.1)
"https://ml.wikipedia.org/w/index.php?title=ടാസ്മേനിയൻ_ഡെവിൾ&oldid=2346643" എന്ന താളിൽനിന്ന് ശേഖരിച്ചത്