വെൽക്കം ട്രസ്റ്റ് സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട്
വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട് | |
---|---|
സ്ഥാപിച്ചത് | 1992 |
Director | മൈക്കേൾ സ്ട്രാറ്റൺ |
Faculty | 32 |
Staff | ~900 |
സ്ഥാനം | Hinxton, Cambridgeshire, യുണൈറ്റഡ് കിങ്ഡം |
Address | Wellcome Genome Campus |
വെബ്സൈറ്റ് | sanger |
മുമ്പ് ദി സാങ്കർ സെന്റർ, വെൽകം ട്രസ്റ്റ് സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന വെൽക്കം സാങ്കർ ഇൻസ്റ്റിറ്റ്യൂട്ട്, പ്രാഥമികമായി വെൽക്കം ട്രസ്റ്റിന്റെ ധനസഹായത്തോടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് ജീനോമിക്സ്, ജനിറ്റിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്.[1]
കേംബ്രിഡ്ജിന് പുറത്ത്, ഹിൻക്സ്റ്റൺ ഗ്രാമത്തിലെ വെൽകം ജിനോം കാമ്പസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് യൂറോപ്യൻ ബയോ ഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടുമായി ആസ്ഥാനം പങ്കിടുന്നു. 1992 ൽ സ്ഥാപിതമായ ഇത് ഇരട്ട നോബൽ സമ്മാന ജേതാവായ ഫ്രെഡറിക് സാങ്കറിന്റെ പേരിലാണ് അറിയപ്പെടുന്നത്.[2][3]
സൗകര്യങ്ങളും വിഭവങ്ങളും
[തിരുത്തുക]കാമ്പസ്
[തിരുത്തുക]1993 ൽ അക്കാലത്തെ 17 സാങ്കർ സെന്റർ ഉദ്യോഗസ്ഥർ കേംബ്രിഡ്ജ്ഷയറിലെ ഹിൻസ്റ്റൺ ഹാളിൽ താൽക്കാലികമായി സജ്ജമാക്കപ്പെട്ട ലബോറട്ടറി സ്ഥലത്തേക്ക് മാറി.[4] ഈ 55 ഏക്കർ (220,000 ചതുരശ്ര കിലോമീറ്റർ) സ്ഥലം വെൽകം ജീനോം കാമ്പസായി പരിവർത്തനം ചെയ്യപ്പെടുകയും അംഗസംഖ്യ വർദ്ധിച്ചുവന്ന ഇതിലെ ഏകദേശം 1300 ഓളം വരുന്ന ജീവനക്കാരിൽ ഏകദേശം 900 പേരോളം സാംഗർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയെടുക്കുകയും ചെയ്യുന്നു.[5] വെൽക്കം ട്രസ്റ്റ് കോൺഫറൻസ് സെന്റർ,[6] യൂറോപ്യൻ ബയോ ഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ജീനോം കാമ്പസിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 2005 ൽ[7] കാമ്പസിലെ ഒരു പ്രധാന വിപുലീകരണത്തിനുശേഷം ഇത് ഔദ്യോഗികമായി തുറക്കുകയും ഇതിൽ പുതിയ ലബോറട്ടറികൾ, ഒരു ഡാറ്റാ സെന്റർ, സ്റ്റാഫ് സൌകര്യങ്ങൾ എന്നിവയടങ്ങിയ കെട്ടിടങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നു.[8]
അവലംബം
[തിരുത്തുക]- ↑ "MRC Centre United Kingdom: Wellcome Trust Sanger Institute". Medical Research Council. Archived from the original on 2012-05-21. Retrieved 2008-12-22.
- ↑ Walker, John (2014). "Frederick Sanger (1918–2013) Double Nobel-prizewinning genomics pioneer". Nature. 505 (7481): 27. Bibcode:2014Natur.505...27W. doi:10.1038/505027a. PMID 24380948.
- ↑ Sanger, F. (1988). "Sequences, Sequences, and Sequences". Annual Review of Biochemistry. 57: 1–29. doi:10.1146/annurev.bi.57.070188.000245. PMID 2460023.
- ↑ "Wellcome Trust Sanger Institute - History". Wellcome Sanger Institute. Archived from the original on 2010-07-07. Retrieved 2010-06-28.
- ↑ "Wellcome Sanger Institute - Work and study". Wellcome Sanger Institute. Retrieved 2010-06-28.
- ↑ "Welcome to the Wellcome Genome Campus Conference Centre". Wellcome Genome Campus Conference Centre. Retrieved 30 March 2018.
- ↑ "Wellcome Trust Genome Campus Extension Opened: Visit by Her Royal Highness, The Princess Royal". Wellcome Sanger Institute. Archived from the original on 2008-05-11. Retrieved 2009-01-07.
- ↑ Doctorow, C. (2008). "Big data: Welcome to the petacentre". Nature. 455 (7209): 16–21. doi:10.1038/455016a. PMID 18769411.