ഫിക്ഷൻ
Jump to navigation
Jump to search

ലൂയിസ് കാരൊളിന്റെ ആലീസസ് അഡ്വെഞ്ചേഴ്സ് ഇൻ വണ്ടർലാന്റ് എന്ന ആഖ്യായികയിൽ ആലീസ് ഒരു സാങ്കൽപ്പിക ക്രോക്വറ്റ് കളിയിലേർപ്പെട്ടിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു.
പൂർണ്ണമോ ഭാഗികമോ സാങ്കൽപ്പികസൃഷ്ടിയായ പ്രമേയത്തെപ്പറ്റിയുള്ള സാഹിത്യസൃഷ്ടിയെയാണ് പ്രധാനമായും ആഖ്യായിക (ഫിക്ഷൻ) എന്നുപറയുന്നത്. ഇത്തരം കൽപ്പിതകഥകൾ ലിഖിത സാഹിത്യത്തിലെ ഒരു മുഖ്യ ശാഖയാണെങ്കിലും നാടകങ്ങൾ, ചലച്ചിത്രങ്ങൾ, ഗാനങ്ങൾ എന്നിവയെയും ഈ ഗണത്തിൽ പെടുത്താം. വിവരണങ്ങൾ, കാഴ്ച്ചപ്പാടുകൾ, ജീവചരിത്രങ്ങൾ, ചരിത്രഗ്രന്ഥങ്ങൾ എന്നിവ ഈ ഗണത്തിൽ പെടുന്നില്ല.