വംശനാശം സംഭവിച്ച ജീവികൾ
ജീവശാസ്ത്രപരമായി പരിസ്ഥിതിയിൽ ജീവജാലത്തിൽ ഉപവർഗ്ഗത്തിന്റെ അവസാനം സംഭവിച്ച ജീവികൾ ആണ് വംശനാശം സംഭവിച്ച ജീവികൾ. പരിസ്ഥിതിയിൽ വംശനാശം സംഭവിച്ച ജീവികൾ ഉപവർഗ്ഗത്തിലെ അവസാനത്തെ പ്രതിനിധിയും മരിക്കുമ്പോഴാണ് ഇവയെ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നത്. ഡോഡോ പക്ഷികളും, ദിനോസറുകളും ഇതിനുദാഹരണങ്ങളാണ്. ഐ യു സി എൻ പട്ടികയിൽ ഇവയെ EX എന്നു സൂചിപ്പിക്കുന്നു.
കാരണങ്ങൾ[തിരുത്തുക]
പ്രജനനം നടക്കാതെ പോകുകയോ, പ്രജനനത്തിനാവശ്യമായ പ്രകൃതി സാഹചര്യങ്ങൾ ഇല്ലാതിരിക്കുകയോ, മറ്റു ജനുസ്സുകളുമായുള്ള പ്രജനനമോ ഇതിനു കാരണമാകാം. വസൂരി വൈറസ്സുകളെ മനുഷ്യർ ഉന്മൂലനം ചെയ്തതാണ്. അങ്ങനെ പല വിധത്തിൽ ജീവികൾക്ക് വംശനാശം സംഭവിക്കാം.

അവലംബം[തിരുത്തുക]
- ↑ Diamond, Jared (1999). "Up to the Starting Line". Guns, Germs, and Steel. W. W. Norton. പുറങ്ങൾ. 43–44. ISBN 0-393-31755-2.