Jump to content

ഡാസ്യുറിഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Dasyurids[1]
Tiger quoll
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Infraclass: Marsupialia
Order: Dasyuromorphia
Family: Dasyuridae
Goldfuss, 1820
Subfamilies & tribes

Dasyurinae

Sminthopsinae

ഓസ്‌ട്രേലിയയിലെയും ന്യൂ ഗിനിയയിലെയും തദ്ദേശവാസികളായ മാർസൂപിയലുകളുടെ ഒരു കുടുംബമാണ് ഡാസ്യുറിഡേ. 21 ഇനങ്ങളായി തരംതിരിച്ചിരിക്കുന്ന 75 ജീവജാലങ്ങൾ ഉൾപ്പെട്ടിരിക്കുന്നതാണ് ഈ കുടുംബം. ചുണ്ടെലികളെപ്പോലെയോ നച്ചെലികളെപ്പോലെയോ ആകാരത്തിൽ ചെറുതായ ഇവയിൽ ചിലതിന് മാർസുപിയൽ എലികൾ അല്ലെങ്കിൽ മാർസുപിയൽ ഷ്രൂകൾ എന്ന പേര് നൽകിയിര്ക്കുന്നവെങ്കിലും ഈ ഗ്രൂപ്പിൽ പൂച്ചകളുടെ വലുപ്പത്തിലുള്ള ക്വോളുകളും അതുപോലെതന്നെ ടാസ്മാനിയൻ ഡെവിളുകളും ഉൾപ്പെടുന്നു. പുൽമേടുകൾ, മാളങ്ങൾ, വനങ്ങൾ, പർവതങ്ങൾ എന്നിവയുൾപ്പെടുന്ന വിശാലമായ ആവാസവ്യവസ്ഥകളിലാണ് ഇവ പൊതുവേ കാണപ്പെടുന്ന്. ഇവയിൽ ചില ജീവിവർഗ്ഗങ്ങൾ വൃക്ഷവാസികളോ അല്ലെങ്കിൽ ഉഭയജീവികളോ ആണ്.

മിക്ക ഡാസ്യുറിഡേകൾക്കും എലികളുടെ വലുപ്പമാണെങ്കിലും ഏതാനും ഇനങ്ങൾ വലിപ്പക്കൂടുതലുള്ളവയാണ്. 4.6 മുതൽ 5.7 സെന്റിമീറ്റർ വരെ (1.8 മുതൽ 2.2 ഇഞ്ച് വരെ) നീളവും വെറും 2 മുതൽ 9 ഗ്രാം വരെ (0.07 മുതൽ 0.3 z ൺസ് വരെ) ഭാരവും വരുന്ന പിൽബാര നിൻഗൗയി ഇതിലെ ഏറ്റവും ചെറിയ ഇനവും, 57 മുതൽ 65 വരെ സെന്റിമീറ്റർ (22 മുതൽ 26 ഇഞ്ച് വരെ) വരെ നീളവും 6 മുതൽ 8 കിലോഗ്രാം വരെ (13 മുതൽ 18 പൗണ്ട് വരെ) ഭാരവുമുള്ള ടാസ്മാനിയൻ ടെവിളുകൾ ഇവയിലെ ഏറ്റവും വലിപ്പമുള്ളവയുമാണ്. ചെറിയ ഡാസ്യൂറിഡുകൾ സാധാരണയായി നച്ചെലികളേപ്പോലെയോ ചുണ്ടെലികളേപ്പോലെയോ നീളമുള്ള വാലുകളും ഇടുങ്ങിയതും കൂർത്തുതുമായ മൂക്കുള്ളവയുമാണ്. കീരി അല്ലെങ്കിൽ മസ്റ്റെലൈഡുകൾ പോലുള്ള മാംസഭോജികളോട് സാദൃശ്യമുള്ളവയാണ് വലിയ ഇനങ്ങൾ.[2]

അവലംബം

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 23–37. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Lee, A.K. (1984). Macdonald, D. (ed.). The Encyclopedia of Mammals. New York: Facts on File. pp. 838–845. ISBN 0-87196-871-1.
"https://ml.wikipedia.org/w/index.php?title=ഡാസ്യുറിഡേ&oldid=3420660" എന്ന താളിൽനിന്ന് ശേഖരിച്ചത്