കഴുതപ്പുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hyena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കാട്ടിലെ ഏറ്റവും #കൊനഷ്ടു ബുദ്ധിയുള്ള, ചതി സ്വഭാവ മേറിയ മൃഗങ്ങളാണെന്നാണ് ഇവയെ കുറിച്ച് പറയപ്പെടു ന്നത്, ജീവനോടെ ഇരയെ ഭക്ഷിക്കുന്ന ഏക മൃഗം, മാത്രമല്ല ഒരേ വർഗ്ഗത്തി നെ വരെ അത് ഭക്ഷിക്കും, കുഞ്ഞുങ്ങളെപ്പോലും !!!

ജനനസമയത്തേ ശ്വാസം മുട്ടൽ ഇവയ്ക്ക് അനുഭവപ്പെടാറുണ്ട്. ചില കുഞ്ഞുങ്ങൾ പാല് വലിച്ചു കുടിച്ചു തള്ളകളെ കൊല്ലാറുമുണ്ട്.

ഒറ്റക്കാണെങ്കിൽ ഏറ്റവും ഭീരുക്കളും കൂട്ടമാണെങ്കിൽ ഏറ്റവും അപകടകാരികളു മാണവ. ദുർബ്ബലരായ മൃഗ ങ്ങളെയാണ് സ്വയം വേട്ട യാടാറ്. ഏറിയ സമയവും മറ്റു മൃഗങ്ങൾ വേട്ടയാടി കഴിച്ചതിന്റെ എച്ചിൽ ആണ് പ്രധാന ഭക്ഷണം (എല്ലിൻ കഷ്ണം വരെ). കഴിവുള്ള മൃഗങ്ങൾ ഇവയെ ഏഴയലത്തു കണ്ടാൽ ഓടിക്കും. കൂട്ടത്തിൽ വേട്ടയാടുന്നവനെ, ആട്ടിയോടിച്ച് എതിർക്കുന്ന വനെപ്പോലും ചിലപ്പോൾ തിരിച്ചു വേട്ടയാടിക്കളയും, അതുകൊണ്ട് യാതൊരു വിധ പരസ്പര വിശ്വാസവും ഇവയ് ക്കില്ല. ജന്തുവർഗ്ഗത്തിലെ തികത്ത അവസരവാദി കളാണ് ഇവ .. സ്ഥിതി അല്പം മോശമാകുമ്പോൾ ഇവ വേട്ടക്കായി ചെന്നായ്ക്കളുടെ കൂട്ട് കൂടും. രാത്രി ഉറങ്ങുമ്പോൾ പതിയെ വന്നു ചെന്നായയുടെ മുഖം വരെ കടിച്ചു കീറാൻ മാത്രം ക്രൂരത ഉള്ളിലുണ്ടവയ്ക്ക്. ഇന്ത്യക്കാരുടെ വിശ്വാസ പ്രകാരം ദുർമ്മന്ത്രവാദികളുടെ വാഹനമാണവ. കാണാൻ പട്ടിയെപ്പോലിരിക്കുമെങ്കിലും അവർ പ്രത്യേക/ തനതായ വർഗ്ഗത്തിൽ പെട്ടവയാണ്.

ഇത്രയും കോംപ്ലിക്കേറ്റഡും നിഷ്ടൂരവുമായ ആയ ഈ ജന്തു എന്നാൽ ഭാവത്തിലോ, എപ്പോഴും ചുമ്മാ ചിരിച്ചോണ്ടിരിക്കും (ഹി ഹി ഹീ..കളിയാക്കി ചിരി), കൂടുതൽ അപകടകാരിയാവും നേരം അവ ഉച്ചത്തിൽ ചിരിക്കും, സഹജീവികളുടെ പോലും ജീവന്മരണ പോരാട്ടം ഇവർ ചിരിച്ചോണ്ട് ആസ്വദിക്കും, ജീവി ചത്തു എന്ന് ഉറപ്പാവു മ്പോൾ അവസാനമായി ഒന്നു ഉള്ളിൽ ഊറിച്ചിരിക്കും, പിന്നെ ഇറച്ചിക്ക് വേണ്ടി കടിപിടിയാണ്.... അതെ, അഹന്തയും വൈരാഗ്യവും നിറഞ്ഞ ഒരു തരം ഭീകര ചേഷ്ട

കഴുതപ്പുലി
Temporal range: 26–0 Ma Early Miocene-recent
Hyaenidae.jpg
All extant species in descending order of size: Spotted hyena, brown hyena, striped hyena and aardwolf
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
Hyaenidae

Gray, 1821
Living Genera
Hyaenidae range.png
പര്യായങ്ങൾ
  • Protelidae Flower, 1869

ഹയാനിഡേ എന്ന ജന്തുകുടുംബത്തിൽ ഉൾപ്പെടുന്ന ജീവികളുടെ സാമാന്യനാമമാണ് കഴുതപ്പുലി (ഹയിന). മുഖ്യമായും ആഫ്രിക്കയിലേയും ഏഷ്യയിലേയും പരിസ്ഥിതിവ്യൂഹങ്ങളിലും ഭക്ഷ്യശൃംഖലകളിലും അനുപമവും അതിപ്രാധാന്യവുമുള്ള ഒരു പങ്കു വഹിക്കുന്ന ജന്തുസമൂഹമാണ് കഴുതപ്പുലികളുടേത്. കാർണിവോറ എന്ന നിരയിലെ നാലാമത്തെ ചെറിയ കുടുംബം ആണ് ഇവയുടെത്.[1]

വംശീയമായി മാർജ്ജാരന്മാരോടും വെരുകുകളോടും അടുത്തുനിൽക്കുന്നുവെങ്കിലും ഇര തേടുന്ന വിധം, സാമൂഹ്യക്രമം തുടങ്ങിയ കാര്യങ്ങളിൽ നായവർഗ്ഗത്തോടാണ് ഇവയ്ക്കു സാമീപ്യം. ഇരകളെ ആക്രമിക്കാൻ നഖങ്ങൾക്കു പകരം പല്ല് ഉപയോഗിക്കുക, പതുങ്ങിനിന്നു് കുതിച്ചുചാടി ആക്രമിക്കുന്നതിനു പകരം തെരഞ്ഞുപിടിച്ചും ചുറ്റിവളഞ്ഞും ഓടിപ്പിച്ചു കീഴ്പ്പെടുത്തി ഇരകളെ ആക്രമിക്കുക, ഭക്ഷണം അതിവേഗത്തിൽ അകത്താക്കുക തുടങ്ങിയവയാണ് ഇവയെ ശ്വാനവർഗ്ഗത്തോട് അടുപ്പിക്കുന്നത്.

പ്രത്യേകതകൾ[തിരുത്തുക]

ബലമുള്ള പല്ലുകളും കീഴ്ത്താടിയെല്ലും ആണ് കഴുതപ്പുലികൾക്ക് ഉള്ളത് , എല്ലുകൾ വരെ കടിച്ചു മുറിക്കാൻ പോന്നവയാണ് ഇവ. മിക്ക കഴുതപ്പുലി വർഗത്തിലും ആൺ കഴുതപ്പുലി ആണ് പെൺ കഴുതപ്പുലികളെ അപേക്ഷിച്ച് വലിപ്പം ഏറിയവ.[2]

മനുഷ്യരുമായി ഉള്ള ബന്ധങ്ങൾ[തിരുത്തുക]

കഴുതപ്പുലികളുടെ ആക്രന്ദനം മനുഷ്യന്റെ ഉറക്കെയുള്ള പൊട്ടിച്ചിരിക്കു സമാനമാണ്. ഇറാൻ, ഇന്ത്യ പിന്നെ ടാൻസാനിയ , സെനെഗൽ തുടങ്ങി മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും പുരാണങ്ങളിലും ഐതിഹ്യങ്ങളിലും കഴുതപ്പുലികളെക്കുറിച്ചുള്ള കഥകളും സങ്കൽപ്പങ്ങളും പരാമർശങ്ങളും വ്യാപകമായി കാണാം.[3]

അവലംബം[തിരുത്തുക]

  1. Rosevear, Donovan Reginald (1974). "The carnivores of West Africa" (PDF). London : Trustees of the British Museum (Natural History). Cite journal requires |journal= (help)
  2. Mills, Gus; Hofer, Heribert (1998). "Hyaenas: status survey and conservation action plan" (PDF). IUCN/SSC Hyena Specialist Group. ISBN 2-8317-0442-1. Cite journal requires |journal= (help)CS1 maint: ref=harv (link)
  3. Frembgen, Jürgen W. The Magicality of the Hyena: Beliefs and Practices in West and South Asia, Asian Folklore Studies, Volume 57, 1998: 331–344
"https://ml.wikipedia.org/w/index.php?title=കഴുതപ്പുലി&oldid=3276262" എന്ന താളിൽനിന്ന് ശേഖരിച്ചത്