താടിയെല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bone: Mandible
Mandibule.jpg
The mandible
Gray190.png
The human skull, with the mandible shown in purple at the bottom.
Latin mandibula
Precursor 1st pharyngeal arch[1]

മനുഷ്യശിരസ്സിലെ ഏറ്റവും വലുതും, ബലം ഏറിയതും, താഴെയുള്ളതുമായ അസ്ഥിയാണു് ഇതിനെയാണ് താടിയെല്ല് അഥവാ ഹനു. വായും താടിയും ഉൾപ്പെടുന്ന മുഖത്തിന്റെ കീഴ്ഭാഗത്ത് കാണപ്പെടുന്ന എല്ലാണ് കീഴ്ത്താടി. വായുടെ താഴത്തെ പല്ലുകളെ അവയുടെ സ്ഥാനത്ത് നിർത്തുന്നത് താടിയെല്ലാണ്. ചെവിയുടെ ഉള്ളിൽ കാണപ്പെടുന്ന ശ്രവണാസ്ഥികൾ ഒഴിച്ചുനിർത്തിയാൽ, തലയോട്ടിയിൽ തനതായി ചലിപ്പിക്കാവുന്ന ഒരേ ഒരു അസ്ഥിയാണ് താടിയെല്ല്. ഭ്രൂണത്തിന്റെ വലത്തെയും ഇടത്തെയും കീഴ്ത്താടി മുഴകൾ സംയോജിക്കുമ്പോൾ ആണ് താടിയെല്ല് രൂപപ്പെടുന്നത്. ഇവ യോജിക്കുന്ന ബിന്ദുവിൽ രൂപപ്പെടുന്ന നേർത്ത വരമ്പ് മാൻടിബുലാർ സിംഫൈസിസ് എന്ന പേരിൽ താടിയുടെ മുൻവശത്ത് മദ്ധ്യത്തിൽ ലംബമായി കാണപ്പെടുന്നു. ഇടത്തെയും വലത്തെയും കിഴ്ത്താടി മുഴകൾ യോജിപ്പിക്കുന്നത് നാരുകൾ അടങ്ങുന്ന തരുണാസ്ഥികളാണ്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താടിയെല്ല്&oldid=3132885" എന്ന താളിൽനിന്ന് ശേഖരിച്ചത്