വരൾച്ച
മാസങ്ങളോളമോ വർഷങ്ങളോളമോ ഉപരിതല ജലത്തിനോ ഭൂഗർഭജലത്തിനോ ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന കുറവാണ് വരൾച്ച.[1]
ഇന്ത്യൻ കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർവചനം അനുസരിച്ച് ദീർഘകാല ശരാശരി മഴയേക്കാൾ 26% വരെ കുറവുവരുന്നത് വരൾച്ചയും 26 ശതമാനത്തിനും 50 ശതമാനത്തിനും ഇടയ്ക്കാണെങ്കിൽ ഇടത്തരം വരൾച്ചയും 50 ശതമാനത്തിൽ കൂടുതലെങ്കിൽ രൂക്ഷ വരൾച്ചയുമാണ്.
തരങ്ങൾ
[തിരുത്തുക]ഭാരതത്തിലെ ദേശീയ കാർഷിക കമ്മീഷന്റെ നിർവചനം അനുസരിച്ച്, രാജ്യത്തിന്റെ വിസ്തൃതിയുടെ പത്തുശതമാനത്തിൽ കൂടുതൽ സ്ഥലത്ത് ഗണ്യമായി മഴയിൽ കുറവുണ്ടാകുകയാണെങ്കിൽ കാലാവസ്ഥ വരൾച്ച (En: Metereological drought) എന്നു പറയുന്നു. നീണ്ടകാലത്തെ മഴയുടെ കുറവുകൊണ്ട് ഉപരിതല - ഭൂഗർഭ ജല സ്രോതസ്സൂകൾക്ക് കുറവ് സംഭവിക്കുന്നതിനെ ഭൂജല വരൾച്ച(En: Hydrological drought)എന്നു പറയുന്നു. മഴയുടെ കുറവും മണ്ണിന്റെ ഈർപ്പക്കുറവും കൃഷിയെ ബാധിക്കുകയാണെങ്കിൽ കാർഷിക വരൾച്ച( En: Agricultural drought)പറയുന്നു.
മാനദണ്ഡം
[തിരുത്തുക]മഴയുടെ അളവ്, ജലസംഭരണികളിലും മറ്റുമുള്ള വെള്ളത്തിന്റെ അളവ്, ഭൂഗർഭജലത്തിന്റെ അളവ്, ഭൂഗർഭജലത്തിന്റെ ആഴം, മണ്ണിലെ ഈർപ്പം എന്നിവ അടിസ്ഥാനമാക്കിയാണ് വരൾച്ച കണക്കാക്കുന്നത്.
ദോഷങ്ങൾ
[തിരുത്തുക]കൃഷിയെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ചെടികളേയും മരങ്ങളേയും മനുഷ്യരേയും മറ്റു ജീവികളേയും ബാധിക്കുന്നു..
കുടിവെള്ള വിതരണം, ജലവൈദ്യുതി ഉത്പാദനം, വിനോദ സഞ്ചാരം, ഗതാഗതം, ആരോഗ്യം എന്നിവയും തകരാറിലാവാറുണ്ട്..
അവലംബം
[തിരുത്തുക]- ↑ "Living With Drought". Archived from the original on 2007-02-18. Retrieved 2013-06-17.
- കത്തുന്ന പച്ചപ്പന, ഡോ. കെ.സി. താര- ജനപഥം മാസിക, ഏപ്രിൽ2013
- http://agricoop.nic.in/DroughtMgmt/CMP_DROUGHT_110809.pdf
- http://www.cpc.ncep.noaa.gov/products/Drought/
- http://www.fao.org/ag/againfo/programmes/en/lead/alive_toolkit/pages/pageB_drought_hazard_def.html
പ്രകൃതിക്ഷോഭങ്ങൾ |
|
---|---|
ഭൂചലനം | · ഹിമാനീപതനം · ഭൂകമ്പം · ലാവാപ്രവാഹം · ഉരുൾപൊട്ടൽ · അഗ്നിപർവ്വതം |
ജലം | · വെള്ളപ്പൊക്കം · Limnic eruptions · സുനാമി |
കാലാവസ്ഥ | · ഹിമവാതം · ചുഴലിക്കാറ്റ് · വരൾച്ച · ആലിപ്പഴം · താപവാതം · ടൊർണേഡോ |
അഗ്നി | · കാട്ടുതീ |
ആരോഗ്യവും അനാരോഗ്യവും | · സാംക്രമികരോഗം · ദാരിദ്ര്യം |
ശൂന്യാകാശം | · ഗാമ-കിരണ പൊട്ടിച്ചിതറൽ · Impact events · സൗരജ്വാല · സൂപ്പർനോവ · ഹൈപ്പർനോവ |