Jump to content

ഡാർവിൻ, നോർത്തേൺ ടെറിട്ടറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാർവിൻ
നോർത്തേൺ ടെറിട്ടറി
ഡാർവിൻ നഗരത്തിന്റെ ദൃശ്യം
ഡാർവിൻ is located in Australia
ഡാർവിൻ
ഡാർവിൻ
ജനസംഖ്യ1,46,245 (2014)[1] (16th)
 • സാന്ദ്രത926/km2 (2,400/sq mi) (2008)[2]
സ്ഥാപിതം1869
വിസ്തീർണ്ണം112.01 km2 (43.2 sq mi)
സമയമേഖലACST (UTC+9:30)
സ്ഥാനം
  • 2,616 km (1,626 mi) from Adelaide[3]
  • 2,651 km (1,647 mi) from Perth[4]
  • 2,846 km (1,768 mi) from Brisbane[5]
  • 2,467 km (1,533 mi) from Cairns[6]
  • 2,504 km (1,556 mi) from Townsville
LGA(s)ഡാർവിൻ ,പാമേർസ്റ്റൺ,ലിച്ച്ഫീൽഡ്
രാജ്യംപാമേർസ്റ്റൺ കൗണ്ടി
Territory electorate(s)ഡാർവിൻ ഭരണകൂടം (and 14 others)
ഫെഡറൽ ഡിവിഷൻസോളമൻ
Mean max temp Mean min temp Annual rainfall
32.0 °C
90 °F
23.2 °C
74 °F
1,729.1 mm
68.1 in
Error: unknown |type= value (help)

ഓസ്ട്രേലിയയിലെ ഒരു പ്രധാന നഗരവും നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനവുമാണ് ഡാർവിൻ (ഇംഗ്ലിഷ്: Darwin). രാജ്യത്തിന്റെ വടക്കേ അറ്റത്ത് തിമൂർ കടലിന്റെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ദക്ഷിണപൂർവേഷ്യയുമായി ചേർന്നുകിടക്കുന്നതിനാൽ ഏഷ്യയുടെ കവാടം എന്നാണ് ഡാർവിൻ നഗരം ഓസ്ട്രേലിയയിൽ പൊതുവെ അറിയപ്പെടുന്നത്. പാർമേസ്റ്റൺ എന്നായിരുന്നു നഗരത്തിന്റെ പഴയപേർ. 1839ൽ ചാൾസ് ഡാർവിനെയും വഹിച്ചുകൊണ്ടുള്ള എച്ച്.എം.എസ് ബീഗിൾ കപ്പൽ ഈ തുറമുഖത്തെത്തുകയുണ്ടായി. ചാൾസ് ഡാർവിനോടുള്ള ആദരസൂചകമായാണ് നഗരത്തിനു ആ പേർ ലഭിച്ചത്.[7] ഓസ്ട്രേലിയയിലെ ആധുനികനഗരങ്ങളിലൊന്നായാണ് ഡാർവിൻ അറിയപ്പെടുന്നത്.[8][9]

തദ്ദേശീയർക്കുപുറമെ ചൈന, ന്യൂസിലൻഡ്, അയർലണ്ട്, ഇന്തോനേഷ്യ, കിഴക്കൻ ടിമോർ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരും ഇവിടെ താമസിക്കുന്നു.[10] ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1,36,245 ആണ്[1] ഡാർവിനിലെ ജനസംഖ്യ. ക്രിസ്തുമതമാണ് ഇവിടുത്തെ പ്രധാനമതം. ഇംഗ്ലീഷിനുപുറമെ ഇറ്റാലിയൻ, ഗ്രീക്ക്, ചൈനീസ് ഭാഷകളും ഇവിടുത്തുകാർ സംസാരിച്ചുപോരുന്നു.[11] രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഡാർവിനിൽ പ്രതിവർഷം ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് എത്താറുള്ളത്. ഓസ്ട്രേലിയയിലെ മറ്റു പ്രധാന നഗരങ്ങളുമായി ദേശീയപാത വഴി ബന്ധപ്പെട്ടിരിക്കുന്ന ഡാർവിനിൽ ഒരു രാജ്യാന്തര വിമാനത്താവളവുമുണ്ട്[12]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "3218.0 – Regional Population Growth, Australia, 2012-13: ESTIMATED RESIDENT POPULATION, States and Territories – Greater Capital City Statistical Areas (GCCSAs)". Australian Bureau of Statistics. 3 April 2014. Retrieved 8 April 2014. ERP at 30 June 2013.
  2. Australian Bureau of Statistics (17 March 2008). "Explore Your City Through the 2006 Census Social Atlas Series". Retrieved 19 May 2008.
  3. "Great Circle Distance between DARWIN and ADELAIDE". Geoscience Australia. March 2004.
  4. "Great Circle Distance between DARWIN and PERTH". Geoscience Australia. March 2004.
  5. "Great Circle Distance between DARWIN and BRISBANE". Geoscience Australia. March 2004.
  6. "Great Circle Distance between DARWIN and CANBERRA". Geoscience Australia. March 2004.
  7. "Darwin – Northern Territory – Australia – Travel – smh.com.au". The Sydney Morning Herald. 8 February 2004. Retrieved 22 May 2010.
  8. "A brief history of Darwin". Darwin City Council. Retrieved 29 December 2008.
  9. "Darwin (Northern Territory, Australia)". Encyclopædia Britannica. Retrieved 13 August 2009.
  10. Australian Bureau of Statistics. "Darwin Significant Migration Groups". Retrieved 26 March 2008.
  11. "Religion in Darwin". Archived from the original on 2008-06-07. Retrieved 31 March 2008.
  12. "Contact us." Airnorth. Retrieved on 10 February 2011. "Administration 4 Lancaster Road MARRARA."

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]