ക്രോമസോം സംഖ്യ
Jump to navigation
Jump to search
എല്ലാ ജീവജാലങ്ങളുടേയും ശരീരകോശങ്ങളിലെ ജീവൽപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഡി.എൻ.എ. ഉൾപ്പെട്ടിരിക്കുന്ന ന്യൂക്ലിയോപ്രോട്ടീൻ തന്മാത്രസങ്കലനമാണ് ക്രോമസോമുകൾ. ഇവയുടെ ഇഴപിരിയലും വേർപെടലും കോശവിഭജനത്തിന് അത്യന്താപേക്ഷിതമാണ്. ജീവജാലങ്ങളിലോരോന്നിലും കോശങ്ങളിൽ ക്രോമസോമുകളുടെ സംഖ്യ സ്ഥിരമാണ്. മനുഷ്യനിൽ ഓരോ കോശത്തിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുണ്ട്. ജീവജാലങ്ങളിലെ ക്രോമസോം വിഭിന്നതയാണ് വ്യത്യസ്തജീവിവർഗ്ഗങ്ങൾ രൂപപ്പെടുന്നതിനും ഭൂമിയിലെ ജൈവസമ്പന്നതയ്ക്കും കാരണം.
വിവിധജീവികളിലെ ക്രോമസോം സംഖ്യ[തിരുത്തുക]
- മനുഷ്യൻ- 46
- നായ-78
- കുരങ്ങൻ-42
- കുതിര-64
- എലി-42
- ഹൈഡ്ര-32
- തവള-26
- പ്ലനേറിയ-16
- പഴയിച്ച-8
- ഈച്ച-12
- മുതല-32
- ഒറാങ് ഉട്ടാൻ-44
- പശു-60
- തേനീച്ച -56