സമതലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറി കൗണ്ടി ,വടക്കേ അമേരിക്കയിലെ സമതലം
ലോസ് ഇല്ലാനോസ് സമതലം, വെനിസ്വേല

പരന്നതും വിസ്തൃതമായതുമായ ഭൂപ്രകൃതിയാണ് സമതലം(Plane) . പൊതുവേ സമതലങ്ങൾ സമുദ്ര നിരപ്പിന്റെ അതേ ഉയരത്തിലാണ് കാണുക എങ്കിലും, പീഠഭൂമി പോലുള്ള പ്രദേശങ്ങളുടെ മുകൾ ഭാഗവും സമതലം ആയിരിക്കും. ലാവാ പ്രവാഹം,ജല പ്രവാഹം, മഞ്ഞു വീഴ്ച, മണ്ണൊലിപ്പ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് സമതലങ്ങൾ രൂപപ്പെടുന്നു.[1]

നദികൾ നിക്ഷേപിക്കുന്ന എക്കൽ കൊണ്ട് സമ്പന്നമായ സമതലങ്ങൾ കൃഷിക്ക് അനുയോജ്യമായിരിക്കും. അതിനാൽ തന്നെ അവ പുല്ല് വർഗത്തിൽ പെടുന്ന ചെടികൾ വളരുന്നതിനും തദ്വാരാ കന്നുകാലികൾക്ക് മേയുന്നതിനും അനുയോജ്യമായ സ്ഥലമാണു സമതലങ്ങൾ.

വിവിധ തരം സമതലങ്ങൾ[തിരുത്തുക]

നിക്ഷേപ സമതലങ്ങൾ താഴെ പറയുന്നവയാണ്.

പ്രസിദ്ധമായ എക്കൽ സമതലങ്ങളാണ് സിന്ധു-ഗംഗാ സമതലം,ഗംഗാസമതലം എന്നിവ

പുൽമേടുകളായ സ്റ്റെപ്, തുന്ദ്ര, സാവന്ന, പ്രയറി തുടങ്ങിയവ മനോഹരമായ സമതലങ്ങൾക്ക് ഉദാഹരണങ്ങളാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമതലം&oldid=3964654" എന്ന താളിൽനിന്ന് ശേഖരിച്ചത്