ദ്രുതധാര
Jump to navigation
Jump to search
ഒരു നദീപഥത്തിലെ ചരിവ് (gardient) പെട്ടെന്ന് കൂടുമ്പോൾ നീരൊഴുക്കിന്റെ വേഗതയിൽ ആനുപാതികമായ വർധനവുണ്ടാകുന്നു, ഇത്തരത്തിൽ വേഗത അനുക്രമമായി വർധിക്കുന്ന പ്രത്യേക പഥഖണ്ഡങ്ങളിൽ നദിയെ വിളിക്കുന്ന പേരാണ് ദ്രുതധാര (Rapids). ശാന്തമായി ഒഴുകുന്നതിനും വെള്ളച്ചാട്ടത്തിനും(Cascade) ഇടയിലുള്ള നദിയുടെ അവസ്ഥയാണിത്. ഇവിടെ നദിയുടെ വീതി കുറയുകയും ചിലപ്പോൾ പാറകൾ ജലോപരിതലത്തിൽ ദൃശ്യമാവുകയും ചെയ്യും. നദീജലം പാറകൾക്കു ചുറ്റിലും മുകളിലുമായി ഒഴുകുമ്പോൾ കുമിളകൾ രൂപപ്പെട്ട് ജലവുമായിച്ചേർന്ന് ഒഴുകുകയും ജലോപരിതലം വെള്ള നിറത്തിൽ കാണപ്പെടുകയും ചെയ്യും.

Violent water below Niagara Falls
അവലംബം[തിരുത്തുക]
- ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)