കളിമണ്ണ്
Jump to navigation
Jump to search
Gay Head cliffs in Martha's Vineyard consist almost entirely of clay.
സിലിക്കേറ്റ് ധാതുക്കളുടെ, വിശിഷ്യ, ഫെൽസ്പാറുകളുടെ, അപക്ഷയംമൂലമാണു കളിമണ്ണുണ്ടാവുന്നത്. കാലക്രമത്തിൽ ഇവ അവസാദങ്ങളുമായി കൂടിക്കലരുന്നു. ചെളിക്കല്ല്, ഷെയ്‌ൽ എന്നിവയിൽ സാമാന്യമായ തോതിൽ കളിമണ്ണ് അടങ്ങിക്കാണുന്നു. കിയോലിനൈറ്റ് (kiolinite),[1] ഇലൈറ്റ് (illite)[2] എന്നിവയാണ് അവസാദശിലകളിൽ സാധാരണയായുള്ള കളിമണ്ണിനങ്ങൾ.