കടലിടുക്ക്
കടൽ ആവാസ കേന്ദ്രങ്ങൾ |
---|
ഇരുവശവും കരകളുള്ളതും, വലിയ കടലുകളെ ബന്ധിപ്പിക്കുന്നതുമായ ഇടുങ്ങിയ കടൽ ഭാഗമാണു് കടലിടുക്കു്. എന്നാൽ പവിഴപ്പുറ്റുകൾ, ചെറുദ്വീപുകൾ ആഴക്കുറവ് തുടങ്ങിയ കാരണങ്ങളാൽ പൊതുവേ കപ്പൽഗതാഗതത്തിന് അനുയോജ്യമല്ലാത്ത കടൽ പ്രദേശങ്ങളിലൂടെയുള്ള, വീതി കുറഞ്ഞ, കപ്പൽചാലുകൾക്കും കടലിടുക്ക് എന്ന് പറയാറുണ്ട്. വാണിജ്യപരമായും രാഷ്ട്രീയമായും[1] വളരെ പ്രാധാന്യമുള്ളവയാണ് പല കടലിടുക്കുകളും. അവയുടെ നിയന്ത്രണം കയ്യാളുന്നതിനായി യുദ്ധങ്ങളും നടന്നിട്ടുണ്ട്.
രൂപീകരണം
[തിരുത്തുക]കടലിടുക്കുകകളുടെ രൂപീകരണത്തിന് ഫലകചലനം ഒരു കാരണമാണ്. ജിബ്രാൾട്ടർ കടലിടുക്ക് ഇതിനൊരുദാഹരണമാണ്. എന്നാൽ ആഫ്രിക്കൻ ടെക്റ്റോണിക് പ്ലേറ്റിന്റെ വടക്കുദിശയിലേക്കുള്ള സഞ്ചാരം ഈ കടലിടുക്കിനെ ഏതാനും സഹസ്രാബ്ദങ്ങൾ കൊണ്ട് പൂർണ്ണമായും അടയ്ക്കുകയും മെഡിറ്ററേനിയനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർപെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു[2].
രണ്ട് വലിയ ജലാശയങ്ങളെ വേർതിരിക്കുന്ന വീതികുറഞ്ഞ കരഭാഗത്തുകൂടി വെള്ളം തുടർച്ചയായി കവിഞ്ഞൊഴുകി കടലിടുക്ക് രൂപപ്പെടാം. കരിങ്കടലിനെയും ഈജിയൻ കടലിനേയും ബന്ധിപ്പിക്കുന്ന ബോസ്ഫോറസ് (ഇസ്താംബൂൾ കടലിടുക്ക്) ഈ രീതിയിൽ രൂപം പ്രാപിച്ചതാണ്[2].
ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാൻ കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ഇടനാഴികളുമുണ്ട്. ഇവയെ പൊതുവേ കനാലുകൾ എന്നു പറയുന്നു. ഇതിനുദാഹരണമാണ് മെഡിറ്ററേനിയനും ചെങ്കടലിനും ഇടയിലുള്ള ജലഗതാഗതത്തിനായി 1869-ൽ പണികഴിക്കപ്പെട്ട സൂയസ് കനാൽ. തടാകങ്ങളെ സമുദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതും നദികളോ കനാലുകളോ ആണ്. കുറേക്കൂടി വിസ്തൃതമായ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നവയാണ് കടലിടുക്കുകൾ. എന്നാൽ ഈ നാമകരണരീതിക്ക് ചില അപവാദങ്ങളുമുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ കാനഡ-അമേരിക്ക അതിർത്തി പ്രദേശത്തെ കടലിടുക്ക് പിയേഴ്സ് കനാൽ എന്ന പേരിലാണ് അറിയപ്പെടുന്നത്[3].
വൈദ്യുതോല്പാദനം
[തിരുത്തുക]വേലിയേറ്റ-വേലിയിറക്കങ്ങളിൽ നിന്നും വൈദ്യുതി ഉല്പാദി പ്പിക്കുവാൻ കടലിടുക്കുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സഹായകമാണ്. പെന്റ്ലാൻഡ് കടലിടുക്കിലെ നിന്നും 10 ഗിഗാവാട്ട് സ്റ്റേഷനും[4] [5] കുക്ക് കടലിടുക്കിലെ 5.6 ഗിഗാവാട്ട് സ്റ്റേഷനും[6] ഇതിനുദാഹരണങ്ങളാണ്. ന്യൂസിലാന്റിന് ആവശ്യമായ ഊർജജത്തിന്റെ ഭൂരിഭാഗവും സംഭാവനചെയ്യാൻ കുക്ക് കടലിടുക്കിന് കഴിയും എന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടിരുന്നു[7].
അവലംബം
[തിരുത്തുക]- ↑ ഹോർമുസ് കടലിടുക്ക് അടയ്ക്കില്ല:ഇറാൻ, ഇ-പത്രം, ജനുവരി 1, 2012
- ↑ 2.0 2.1 സ്ട്രെയ്റ്റ്, നാഷണൽ ജിയോഗ്രാഫിക് എജ്യൂക്കേഷൻ
- ↑ ജിയോ ബി സി, ബ്രിട്ടീഷ് കൊളംബിയ
- ↑ "Marine Briefing" (December 2006) Scottish Renewables Forum. Glasgow.
- ↑ Wave goodbye to hope of tidal energy exports, Scots politicians told, ദി ഇൻഡിപ്പെൻഡൻഡ്
- ↑ "The Energetics of Large Tidal Turbine Arrays, Ross Vennell, 2012, preprint submitted to Royal Society, 2011."
- ↑ Cook Strait turbines could power the grid, TVNZ
ഇതും കാണുക
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- The world’s thirty most important straits and canals Archived 2013-11-26 at the Wayback Machine.
- ലോകത്തെ പ്രധാന കടലിടുക്കുകൾ, ഗൂഗിൾ മാപ്പ്