Jump to content

ഹിമാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരയിൽ ഒഴുകിനടക്കുന്ന മഞ്ഞുപാടങ്ങളാണ് ഹിമാനി അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. സാധാരണയായി 90 മുതൽ 3000 മീറ്റർ വരെയാണ് ഹിമാനികളുടെ കനം. ചലനശേഷി പ്രതിദിനം 1 സെ.മീ മുതൽ 1 മീറ്റർ വരെയും. ആസ്ട്രേലിയ ഒഴിച്ച് മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും ഹിമാനികൾ കാണപ്പെടുന്നു. ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളാണ് ഹിമാനികൾ.[1] സമുദ്രങ്ങൾ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും വലിയ ജലസംഭരണികളും ഹിമാനികളാണ്. ഹിമാനിയിൽപ്പെട്ട ഭാഗങ്ങൾ അടർന്നാണ് ഹിമശിലകൾ (icebergs) ഉണ്ടാവുന്നത്.

ഒട്ടേറെ ഹിമാനികളാൽ പ്രശസ്തമാണ് അമേരിക്കയിലെ അലാസ്ക സ്റ്റേറ്റ്. അതുകൊണ്ട് അലാസ്കയെ ഗ്ലേഷ്യറുകളുടെ നാട് എന്നുവിളിക്കുന്നു. ഏറ്റവും വലിയ ഹിമാനി അന്റാർട്ടിക്കിലാണ്‌. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് ഗ്രീൻലൻഡിലാണ്‌. Jakobshavn Isbræ എന്ന് പേരുള്ള ഇതിന്‌ ഏകദേശം 20 മീറ്റർ /ദിനം വേഗതയുണ്ട്.

ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌. യമുനയും യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് . 2017 ജൂലൈ മാസത്തിൽ അന്റാർട്ടിക്കയിലെ ഏറ്റവും ഹിമാനി  വലിയ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായേക്കും. [2]

Perito Moreno Glacier Patagonia Argentina

അവലംബം

[തിരുത്തുക]
  1. മാതൃഭൂമി ഇയർബുക്ക്. മാതൃഭൂമി. 2012. ISBN 978-81-8265-259-0.
  2. "Ice Break in Antarctica".
"https://ml.wikipedia.org/w/index.php?title=ഹിമാനി&oldid=3483927" എന്ന താളിൽനിന്ന് ശേഖരിച്ചത്