കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുക്കപ്പെട്ട പട്ടികകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരഞ്ഞെടുക്കപ്പെട്ട പട്ടികകൾ

2019 ലെ തിരഞ്ഞെടുക്കപ്പെട്ട പട്ടികകൾ[തിരുത്തുക]

ഫെബ്രുവരി-ഏപ്രിൽ[തിരുത്തുക]

3. ഓസ്ട്രേലിയൻ ദിനോസറുകൾ[തിരുത്തുക]

Qantassaurus skel aus.jpg

ദിനോസറുകൾ ഭൂമിയിൽ ആവിർഭവിക്കുന്നത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അന്ത്യ ട്രയാസ്സിക് കാലത്താണ്. തുടക്ക ജുറാസ്സിക് കാലം തൊട്ട് അന്ത്യ ക്രിറ്റേഷ്യസ് വരെ ഭൂമിയിൽ ഏറ്റവും പ്രാതിനിധ്യമുള്ള ജീവിയും ദിനോസറുകളായിരുന്നു. ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ ഓസ്ട്രേലിയ ദക്ഷിണധ്രുവത്തിന്റെ ഭാഗം ആയിരുന്നു. ഏകദേശം 45 ദശ ലക്ഷം വർഷങ്ങൾക്കു മുൻപാണ്‌ ഓസ്ട്രേലിയ അന്റാർട്ടിക്കയിൽ നിന്നും വേർപെട്ട് ഒരു സ്വതന്ത്ര ഭൂഖണ്ഡമായത്. അതുകൊണ്ട് തന്നെ ഇവിടെ നിന്നും കിട്ടിയ പല ഫോസ്സിലുകളും വളരെ സാമ്യം ഉള്ളവയാണ്.

കൂടുതൽ വായിക്കുക...

ജനുവരി[തിരുത്തുക]

2. കേരളത്തിലെ തുമ്പികൾ[തിരുത്തുക]

Neurothemis tullia-female 07688.JPG

രണ്ട് ജോടി ചിറകുകളും സങ്കീർണ്ണമായ കണ്ണുകളും നീണ്ട ശരീരവുമുള്ള പറക്കാൻ കഴിയുന്ന ഒരു ജലജന്യ ഷഡ്പദമാണ് തുമ്പി. കല്ലൻതുമ്പികൾ (Anisoptera), സൂചിത്തുമ്പികൾ (Zygoptera), അനിസോസൈഗോപ്‌റ്ററ (Anisozygoptera) എന്നീ ഉപനിരകളായി ഇവയെ തരം തിരിച്ചിരിക്കുന്നു. ഇന്ന് ലോകത്തിൽ 686 ജനുസുകളിലായി ഏകദേശം 6,256 ഇനം തുമ്പികളെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ 488 തുമ്പി ഇനങ്ങൾ കാണപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കണ്ടെത്തിയിട്ടുള്ള 193 ഇനം തുമ്പികളിൽ 74 തദ്ദേശീയ ഇനങ്ങൾ ഉണ്ട്. കേരളത്തിൽ 7 കുടുംബങ്ങളിലായി 53 ജനുസ്സുകളിൽ ഉൾപ്പെടുന്ന 67 ഇനം കല്ലൻ തുമ്പികളെയും 7 കുടുംബങ്ങളിലായി 30 ജനുസ്സുകളിൽ പെടുന്ന 98 ഇനം സൂചിത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. ആകെ 165 ഇനം തുമ്പികൾ.

കൂടുതൽ വായിക്കുക...

2018 ലെ തിരഞ്ഞെടുക്കപ്പെട്ട പട്ടികകൾ[തിരുത്തുക]

ഡിസംബർ[തിരുത്തുക]

1. കേരളത്തിലെ ചിത്രശലഭങ്ങൾ[തിരുത്തുക]

Open wing position of Papilio crino, Fabricius,1793 – Common Banded Peacock WLB.jpg

ആർത്രോപോഡയിലെ ലെപിഡോപ്റ്റെറ നിരയിലെ പൂമ്പാറ്റ എന്നും വിളിക്കുന്ന കാഴ്ചയിൽ നല്ല ഭംഗിയുള്ള, ശൽക്കങ്ങളോട് കൂടിയ വലിയ ചിറകുകളുള്ള പറക്കാൻ കഴിവുള്ള ഷഡ്‌പദങ്ങളാണ് ചിത്രശലഭങ്ങൾ. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്ത്യയിൽ തന്നെ കണ്ടുവരുന്ന ഏകദേശം 1200 -ഓളം ചിത്രശലഭങ്ങളിൽ കേരളത്തിൽ 330 എണ്ണം ഇതുവരെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭവും കാണപ്പെടുന്നതും കേരളത്തിലാണ്.

കൂടുതൽ വായിക്കുക...