കവാടം:ജീവശാസ്ത്രം/പഴയ നിങ്ങൾക്കറിയാമോ...

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിങ്ങൾക്കറിയാമോ 2020[തിരുത്തുക]

Arabian oryx (oryx leucoryx).jpg

...സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ (ZSL) 1826 ലാണ് സ്ഥാപിതമായത്. ...യു.എ.ഇ. യുടെ ദേശീയ മൃഗമാണ് അറേബ്യൻ ഓറിക്സ്.
...ജമൈക്ക രാജ്യത്തിന്റെ ദേശീയ ഫലമാണ് അക്കി.
...ഒരു മനുഷ്യ വൃക്കയിൽ ഏകദേശം ഒരു ദശലക്ഷം നെഫ്രോണുകളുണ്ട്.

നിങ്ങൾക്കറിയാമോ 2019[തിരുത്തുക]

Barbara McClintock (1902-1992) shown in her laboratory in 1947.jpg

..."സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി" എന്നാണ് ഏലം അറിയപ്പെടുന്നത്.
...ചൈനീസ് പുതുവർഷത്തിൽ, മന്ദാരിൻ ഓറഞ്ച് / ടാൻജീരിൻ / സാറ്റ്സുമാസ് എന്നിവ സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും പരമ്പരാഗത ചിഹ്നങ്ങളായി കരുതപ്പെടുന്നു.
..."പച്ച സ്വർണ്ണം" എന്നറിയപ്പെടുന്നത് വാനിലയാണ്.
...ഗ്രീക്ക് ഭാഷയിൽ ഞണ്ട് എന്നർത്ഥം വരുന്ന കാർസിനോസ് എന്ന പദത്തിൽനിന്നാണ് കാൻസർ എന്ന പദം ഉണ്ടായത്.
..."ചാടും ജീനുകൾ" എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്രാൻസ്പോസോണുകളുടെ കണ്ടുപിടിത്തത്തിന് 1983 ൽ വൈദ്യശാസ്ത്ര നൊബേൽ ലഭിച്ച ശാസ്ത്രജ്ഞയാണ് ബാർബറ മക്ലിൻടോക്ക്.
...ഒരേ സമയം വ്യത്യസ്തദിശകളിലെ കാഴ്ചകൾ കാണാൻ കഴിവുള്ള ജീവിയാണ് മരയോന്ത്.
...മുട്ടയിടാൻ വേണ്ടി ദീർഘദൂരം സഞ്ചരിക്കുന്ന ഒരിനം മത്സ്യമാണ് സാൽമൺ.
..."ഔഷധങ്ങളുടെ മാതാവ്" എന്നറിയപ്പെടുന്ന സസ്യമാണ് തുളസി.
...ആലപ്പി ഗ്രീൻ എന്നത് ഒരിനം ഏലമാണ്.

നിങ്ങൾക്കറിയാമോ 2018[തിരുത്തുക]

Amegilla cingulata on long tube of Acanthus ilicifolius flower.jpg

...കേരളത്തിൻറെ സംസ്ഥാന ശലഭമാണ് ബുദ്ധമയൂരി.
...തേനീച്ചകളെപ്പറ്റിയുള്ള പഠനമാണ് മെലിറ്റോളജി.
...തേനിൽകാണുന്ന പൂമ്പൊടിയെപ്പറ്റിയുള്ള പഠനമാണ് മെലിറ്റോപാലിനോളജി.
...മനുഷ്യൻറെ കഴുത്തിലുള്ള അത്രയും എല്ലുകളേ ജിറാഫിൻറെ കഴുത്തിലുമുള്ളു!

പഫിൻ

...മണ്ണ് തുരന്ന് മുട്ടയിടുന്ന പക്ഷിയാണ് പഫിൻ.
...രണ്ടു കൂനുള്ള ഒട്ടകത്തിന്റെ ശാസ്ത്രനാമമാണ് ക്യാമലസ് ബാക്ട്രിയാന.
...ഗ്വാട്ടിമാലയുടെ ദേശീയപക്ഷിയാണ് ക്വറ്റ്സാൽ. അവിടുത്തെ കറൻസി അറിയപ്പെടുന്നതും ഈ പേരിൽത്തന്നെയാണ്.
...ലോകത്തിലെ ഏറ്റവും വലിയ തേനീച്ച കിങ്ങ് ബീ എന്ന ഇനത്തിലെ പെൺവർഗമാണ്.
...ബേർഡ് ഈറ്റിംഗ് സ്പൈഡറാണ് ഏറ്റവും ഭാരമുള്ള ചിലന്തി. 175 ഗ്രാമോളം തൂക്കം ഇവയ്ക്കുണ്ട്.

നിങ്ങൾക്കറിയാമോ 2017[തിരുത്തുക]

...സസ്തിനികളിൽ ഏറ്റവും കുറഞ്ഞ സമയം ഉറങ്ങുന്നത് ആഫ്രിക്കൻ ആനകൾ ആണ്.
...മദ്യത്തിൽ ആൽക്കഹോളിന്റെ അളവ് രുചിച്ചു് നോക്കി അറിയാൻ ഉള്ള കഴിവുണ്ട് തേവാങ്ക് , അയ്-അയ് എന്നി പ്രൈമേറ്റുകൾക്ക്.
...മറ്റ് മൂങ്ങകളെ അപേക്ഷിച്ചു രാത്രിയും പകലും ഒരേ പോലെ ഇരതേടുന്നവരാണ് സ്‌നോവി ഔൾസ് .
...അമേരിക്കൻ വെള്ള പെലിക്കന്റെ ചുണ്ടിലും സഞ്ചിയിലുമായി 11.5 ലിറ്റർ വെള്ളം കൊള്ളും.
...ആൽബട്രോസ്ന് ചിറകുകളനക്കാതെ ഒരു ദിവസം 1000 കി മീ വരെ ദൂരം പറക്കാൻ കഴിയും.
...ഏതെങ്കിലും രീതിയിൽ പേടിപ്പെടുതിയാൽ അധോവായു പുറത്ത് വിടുന്ന പാമ്പാണ് സോണോറൻ കോറൽ സ്നേക്ക്.
...ലോകത്തിലെ ഏറ്റവും മാരകമായ വിഷമുള്ള പാമ്പാണ് ഇൻലാൻഡ് തായ്പാൻ.
...ലോകത്ത് ഏകദേശം 500 ദശ ലക്ഷം വളർത്തു പൂച്ചകൾ ഉണ്ട്.
...നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.
...ആൺസിംഹങ്ങളുടെ ഗർജ്ജനം 8 കിലോമീറ്റർ അകലെ വരെ കേൾക്കാം.
...സ്വർണ്ണ വിഷത്തവളകൾ ആണ് ഭൂമിയിലെ ഏറ്റവും വിഷമുള്ള ജീവികൾ.

നിങ്ങൾക്കറിയാമോ 2016[തിരുത്തുക]

...മറ്റ് മൂങ്ങകളെ അപേക്ഷിച്ചു രാത്രിയും പകലും ഒരേ പോലെ ഇരതേടുന്നവരാണ് സ്‌നോവി ഔൾസ്.
...മദ്യത്തിൽ ആൽക്കഹോളിന്റെ അളവ് രുചിച്ചു് നോക്കി അറിയാൻ ഉള്ള കഴിവുണ്ട് തേവാങ്ക്, അയ്-അയ് എന്നീ പ്രൈമേറ്റുകൾക്ക്.

നിങ്ങൾക്കറിയാമോ 2015[തിരുത്തുക]

American White Pelican.jpg

...ഒട്ടകപ്പക്ഷിയുടെ രണ്ടാമത്തെ ആമാശയത്തിൽ എപ്പോഴും ഒരു കിലോയിൽ അധികം കല്ലും ചെരല്ലും ഉണ്ടാക്കും.
...പക്ഷികളിൽ ഏറ്റവും വലിയ ലിംഗം ഉള്ളത് ലേക്ക് ഡക്ക് എന്ന ഇനം താറാവിനാണ് (42.5 സെ.മീ).
..നക്ഷത്രമത്സ്യത്തിന് സ്വന്തമായി രക്തം ഇല്ല , അരിച്ചെടുത്ത കടൽ വെള്ളം ആണ് ഇവയുടെ രക്തമായി പ്രവർത്തിക്കുന്നത്.
...പുരാതന മത്സ്യം ആയ സീലകാന്തിന് തലയോട്ടിക്കുള്ളിൽ തലച്ചോർ 1.5% മാത്രമേ ഉള്ളൂ , ബാക്കിഭാഗം മുഴുവനും കൊഴുപ്പ് ആണ്.
...പശുവിന് മുൻ നിരയിലെ മുകളിൽ കാണാറുള്ള ഉളിപ്പല്ലുക്കൾ ഇല്ല.
...ആനയുടെ തുമ്പിക്കൈയിൽ നാൽപ്പതിനായിരത്തില്പരം പേശികൾ ഉണ്ട്.
...ലോകത്ത് ഏകദേശം 500 ദശ ലക്ഷം വളർത്തു പൂച്ചകൾ ഉണ്ട്.
...ഏതെങ്കിലും രീതിയിൽ പേടിപ്പെടുതിയാൽ അധോവായു പുറത്ത് വിടുന്ന പാമ്പാണ് സോണോറൻ കോറൽ സ്നേക്ക്.
...തവളകൾക്ക്‌ മൂന്ന് കൺപോളകൾ ഉണ്ട്.
...ആൽബട്രോസ്ന് ചിറകുകളനക്കാതെ ഒരു ദിവസം 1000 കി മീ വരെ ദൂരം പറക്കാൻ കഴിയും.
...അമേരിക്കൻ വെള്ള പെലിക്കന്റെ ചുണ്ടിലും സഞ്ചിയിലുമായി 11.5 ലിറ്റർ വെള്ളം കൊള്ളും.

നിങ്ങൾക്കറിയാമോ 2014[തിരുത്തുക]

...നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.
...ആനയുടെ തുമ്പിക്കൈയിൽ നാൽപ്പതിനായിരത്തില്പരം പേശികൾ ഉണ്ട്.
...ഗോൾഡൻ വിഷതവളകൾ ആണ് ഭൂമിയിലെ ഏറ്റവും വിഷമുള്ള ജീവികൾ.
...ആൺസിംഹങ്ങളുടെ ഗർജ്ജനം 8 കിലോമീറ്റർ അകലെ വരെ കേൾക്കാം.

നിങ്ങൾക്കറിയാമോ 2013[തിരുത്തുക]

...നിന്ന് ഉറങ്ങാൻ ഇഷ്ട്ടപെടുന്നവർ ആണ് കുതിരകൾ.
...ചീറ്റപ്പുലികൾക്ക്‌ ഗർജിക്കാൻ കഴിവില്ല.
...തവളകൾക്ക്‌ മൂന്ന് കൺപോളകളുണ്ടായിരിക്കും.
...ഒട്ടകപ്പക്ഷിയുടെ രണ്ടാമത്തെ ആമാശയത്തിൽ എപ്പോഴും ഒരു കിലോയിൽ അധികം കല്ലും ചെരല്ലും ഉണ്ടാക്കും.
...പക്ഷികളിൽ ഏറ്റവും വലിയ ലിംഗം ഉള്ളത് ലേക്ക് ഡക്ക് എന്ന ഇനം താറാവിനാണ് (42.5 സെ.മീ).
..നക്ഷത്രമത്സ്യത്തിന് സ്വന്തമായി രക്തം ഇല്ല. അരിച്ചെടുത്ത കടൽ വെള്ളം ആണ് ഇവയുടെ രക്തമായി പ്രവർത്തിക്കുന്നത്.
...പുരാതന മത്സ്യം ആയ സീലകാന്തിന് തലയോട്ടിക്കുള്ളിൽ തലച്ചോർ 1.5% മാത്രമേ ഉള്ളൂ, ബാക്കിഭാഗം മുഴുവനും കൊഴുപ്പ് ആണ്.

Killerwhales jumping.jpg

...പശുവിന് മുൻ നിരയിലെ മുകളിൽ കാണാറുള്ള ഉളിപ്പല്ലുക്കൾ ഇല്ല.
...ആനയുടെ തുമ്പിക്കൈയിൽ നാൽപ്പതിനായിരത്തില്പരം പേശികൾ ഉണ്ട്.
...പിന്നോട്ടു പറക്കാൻ കഴിവ് ഉള്ള ഏക പക്ഷി ഹമ്മിങ് ബേഡ് ആണ്.
...കൊലയാളി തിമിംഗലം വാസ്തവത്തിൽ തിമിംഗലം അല്ല മറിച്ച്‌ ഒരു തരം ഡോൾഫിൻ ആണ്.
...പൂച്ച കുടുംബത്തിലെ ഏറ്റവും വലിയ ജീവി കടുവയാണ് (300 കിലോഗ്രാമിലധികം ഭാരം).
... നീലഞണ്ടുക്കളിൽ പെൺ വർഗ്ഗം ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഇണ ചേരുകയുള്ളൂ.
...പൂച്ചയുടെ ചെവിയിൽ 32 വ്യത്യസ്ത പേശികളുണ്ട്.
...വലിയൊരു ശതമാനം ജന്തുക്കളും തങ്ങളുടെ ചെറിയ രോഗങ്ങൾക്ക് സ്വയം മരുന്ന് കണ്ടെത്താറുണ്ട്.
...സർവ സാധാരണമായി മെലനോമ എന്ന അർബുദം വരുന്ന മത്സ്യം ആണ് പ്ലാറ്റി.
...സ്രാവുകളിൽ മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് വെള്ളസ്രാവാണ്.

White shark (cropped).jpg

...കൊമോഡോ ഡ്രാഗണുകൾക്ക് ബീജരഹിത പ്രത്യുത്പാദനം നടത്താൻ കഴിയും.
...കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്.
...കരയിൽ ജീവിക്കുന്ന ഏറ്റവും വേഗത കൂടിയ പാമ്പാണ് ബ്ലാക്ക് മാമ്പ. ഇവയുടെ വേഗത ഏതാണ്ട് 20 കി.മി/മണിക്കൂറ് ആണ്.
...ലോകത്തുള്ള പന്നികളിൽ 50% ചൈനയിൽ ആണ് ജീവികുന്നത്.
...പറക്കാൻ കഴിയുന്ന ഏക സസ്തനി ആണ് വവ്വാൽ.
...ഒറ്റയടിക്ക് മൂന്ന് വർഷം വരെ ഉറങ്ങാൻ ഒച്ചുകൾക്ക് കഴിയും.

നിങ്ങൾക്കറിയാമോ 2012[തിരുത്തുക]

Ant on leaf.jpg

...സ്വന്തം ഭാരത്തേക്കാൾ 10 മുതൽ 50 ഇരട്ടി ഭാരം വഹിക്കാൻ ഉറുമ്പുകൾക്കാവും.
...വംശവർദ്ധനക്കായി ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടുന്ന മത്സ്യങ്ങളാണ് ആരലുകൾ.
...കടൽകുതിരകളിൽ ആൺ വർഗ്ഗമാണ് പ്രസവിക്കുക.
...മത്സ്യങ്ങളിലെ ഏറ്റവും വലിയ തലച്ചോർ ഉള്ളത് മാന്റ എന്നാ ഇനം തിരണ്ടി മത്സ്യത്തിന് ആണ്.
...ആദ്യമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്തത് ഏകദേശം 7000 കൊല്ലം മുൻപ് പെറുവിൽ ആണ്.
...ദിനോസറുകളിൽ ഏറ്റവും ചെറിയ ദിനോസറിന്റെ തുക്കം 110 ഗ്രാം മാത്രം ആണ്. (ആങ്കിയോർനിസ്)
... നീലഞണ്ടുക്കളിൽ പെൺ വർഗ്ഗം ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഇണ ചേരുകയുള്ളൂ.
... നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.
...ഭൂമിക്കടിയിലെ ഗുഹയിൽ ജീവിക്കുന്ന മിക്ക ജീവികളുടെയും നിറം വെളുപ്പ് ആയിരിക്കും.
... സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്ന പൂവാണ് ചേഞ്ച് റോസ് എന്ന സസ്യത്തിന്.
... കമ്യൂണിസ്റ്റ് പച്ച വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.
... മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കും.
... ദേഷ്യം വന്നാൽ ലലാമകൾ കാർക്കിച്ചു തുപ്പും.
...ലോകത്തെ ഏറ്റവും വലിപ്പമുള്ള മത്സ്യമാണ് തിമിംഗല സ്രാവ് (വേൽ ഷാർക്ക്).

Brookesia micra on a match head.jpg

...കോട്ടൺടോപ്പ് ടമാറിൻ എന്ന ഇനം കുരങ്ങന്മാരിൽ കുട്ടിക്കുരങ്ങന്മാരെ കൊണ്ടു നടക്കുന്നത് മിക്കപ്പോഴും അച്ഛന്മാരാണ്. മുലകൊടുക്കാൻനേരം മാത്രമേ അമ്മയുടെ കൈയിൽ കൊടുക്കു.
...പ്രാചീനകാലത്ത്, ഒരു പശുക്കിടാവിന്റേയോ, ഒരു വലിയ പന്നിയുടേയോ വലിപ്പമുള്ള ആനകൾ ഉണ്ടായിരുന്നതായി ഫോസിൽ തെളിവുകളുണ്ട്.
... ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ കടലാമയാണ്‌ ലെതർ ബാക്ക് കടലാമ.
... തൂവലുകൾ ഉള്ള ദിനോസറുകളിൽ ഏറ്റവും പുരാതന ഇനം ആണ് പെഡോപെന്ന.

നിങ്ങൾക്കറിയാമോ 2011[തിരുത്തുക]

...വവ്വാലുകൾക്ക്കാഴ്ചയില്ല എന്നത് ഒരു അബദ്ധധാരണയാണ്.അവയുടെ കണ്ണുകൾ പൂർണ്ണത പ്രാപിച്ച അവയവങ്ങൾ അല്ല എന്നേ ഉള്ളൂ.എല്ലാ വർഗ്ഗത്തിൽ പ്പെട്ട വവ്വാലുകൾക്കു കാണാൻ സാധിക്കും. അവയുടെ ഘ്രാണശക്തിയും ശ്രവണശക്തിയും വളരെ വികസിച്ചതാണ്. രാത്രിയിൽ അവയ്ക്ക് കാണാൻ സാധിക്കും എന്നതും ഒരു മിഥ്യയാണ്. രാത്രികാലങ്ങളിൽ ഇരപിടിക്കാൻ ഇറങ്ങുന്നത് മറ്റു ജന്തുകളിൽ നിന്നും ആ സമയത്ത് ഇരമൽസരം കുറവായിരിക്കും എന്നതിനാലാണത്രേ
... നന്നായി പറക്കാൻ സാധിക്കുന്ന ഏക കാട്ടുകോഴിയാണ് പച്ച കാട്ടുകോഴി. ഇവ ഒരു ദ്വീപിൽ നിന്നു മറ്റൊന്നിലേക്ക് പറക്കുന്നത് സാധാരണമാണ്.

നിങ്ങൾക്കറിയാമോ 2010[തിരുത്തുക]

Grapevinesnail 01.jpg

...നീലത്തിമിംഗലത്തിന്റെ നാക്കിന്റെ മാത്രം തൂക്കം പൂർണ്ണ വളർച്ചയെത്തിയ ആനയുടെ തൂക്കത്തിനു തുല്യമായിരിക്കും.
...ഒട്ടകപക്ഷി മണ്ണിൽ തലപൂഴ്ത്തിയാണ് ശത്രുക്കളിൽ നിന്നും രക്ഷപ്പെടുന്നത് എന്നത് വെറുമൊരു മിഥ്യാധാരണ മാത്രമാണ്
... നീല നിറം കാണാൻ കഴിവുള്ള ഒരേയൊരു പക്ഷി മൂങ്ങയാണ്.
...ഓന്തിന്റെ നാക്ക് അതിന്റെ ശരീരത്തെക്കാളും നീളമുള്ളതായിരിക്കും.
...ടൊറുന്റുലകൾക്ക് രണ്ട് വർഷത്തോളം ഭക്ഷണം ഇല്ലാതെ ജീവിക്കാൻ കഴിയും.
...കങ്കാരുകൾക്ക് പിന്നോട്ടു ചാടാൻ കഴിവില്ല.
...ജിറാഫുകൾ നാക്കുകൊണ്ട് ചെവി വൃത്തിയാക്കുന്നു.
...കൂന്തളിന്റെ രക്തത്തിന്റെ നിറം നീലയാണ്.
... രക്തക്കുഴലിലൂടെ ദിവസവും രക്തം 1,00,000 കിലോമീറ്റർ സഞ്ചരിക്കുന്നുവത്രെ. അതായത് ഭൂമദ്ധ്യരേഖ 2.5 തവണ ചുറ്റി വരുന്ന ദൂരം.

മൂങ്ങ

... ഓരോ നിമിഷവും മനുഷ്യശരീരത്തിലെ രണ്ടു മില്യൺ അരുണരക്താണുക്കൾ കൊല്ലപ്പെടുന്നുണ്ടത്രെ.
... പാമ്പുകൾ കണ്ണ് തുറന്നാണ് ഉറങ്ങാറുള്ളതത്രെ.
...മനുഷ്യന്റെ തലച്ചോറിൽ എണ്പതു ശതമാനവും വെള്ളമാണുള‍ളതത്രെ.
... മാർജ്ജാരകുടുംബത്തിലെ സിംഹം, കടുവ, പൂച്ച മുതലായ അംഗങ്ങളെപ്പോലെ നഖങ്ങൾ പൂർണ്ണമായി പാദത്തിലേക്ക്‌ വലിച്ചെടുക്കാൻ ചീറ്റപ്പുലിക്കു കഴിവില്ലെന്ന്.
... മറ്റു ചിലന്തിയിനങ്ങളെപ്പോലെ വല കെട്ടിയല്ല മറിച്ച് ഓടിച്ചിട്ടുപിടിക്കുന്ന രീതിയിലാണ് ടറന്റുലകൾ ഇരയെ പിടിക്കുന്നതതെന്ന്.
... ഡ്രോസെറയുടെ ഇലയിൽ ഗ്രന്ഥികളായി രൂപാന്തരപ്പെട്ടിരിക്കുന്ന രോമങ്ങളാണ് കീടങ്ങളെ കെണിയിൽപ്പെടുത്താൻ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നതെന്ന്.
...ആൽബട്രോസ് കപ്പലിനെ പിന്തുടരുന്നത് ശുഭസൂചകമാണെന്നും അതിനെ ഉപദ്രവിച്ചാൽ തങ്ങൾക്കു ദുര്യോഗമുണ്ടാകുമെന്നും സമുദ്രസഞ്ചാരികൾ വിശ്വസിക്കുന്നുണ്ടെന്ന്.