പഴശ്ശി
ദൃശ്യരൂപം
പഴശ്ശി | |
11°54′10″N 75°34′56″E / 11.9028225°N 75.5822662°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | മട്ടന്നൂർ നഗരസഭ |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670702 +91 490 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക മന്ദിരം |
പഴശ്ശി കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വില്ലേജ് ആണ്. കേരള സിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ സ്മരണകളുണർത്തുന്ന പഴശ്ശി, കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പട്ടണത്തിന് സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഇവിടം മട്ടന്നൂർ നഗരസഭാ പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു. പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.