Jump to content

മുഞ്ഞ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Premna serratifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഞ്ഞ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മുഞ്ഞ (വിവക്ഷകൾ) എന്ന താൾ കാണുക. മുഞ്ഞ (വിവക്ഷകൾ)

മുഞ്ഞ
Green leaves with tiny green fruit
Leaves and young fruit of P. serratifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
P. serratifolia
Binomial name
Premna serratifolia
Synonyms

Premna integrifolia L.
Premna obtusifolia R.Br.

കേരളത്തിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് മുഞ്ഞ (Premna serratifolia). സുഗന്ധമുള്ള ഇലകളുള്ള ഈ സസ്യം ആയുർവേദത്തിൽ വിവിധ ഔഷധങ്ങൾക്കുപയോഗിക്കുന്നു. സംസ്കൃതം പേരായ അഗ്നിമന്ഥ എന്ന പേരിലും അറിയപ്പെടുന്നു. ദശമൂലത്തിൽ ഉപയോഗിക്കുന്ന ഒരു ഘടകമാണ് മുഞ്ഞയുടെ വേര്.

പ്രത്യേകതകൾ[തിരുത്തുക]

ഒമ്പത് മീറ്റർ വരെ മുഞ്ഞയ്ക്ക് പൊക്കത്തിൽ വളരുന്നഒരു സസ്യമാണ് ഇത്. തൊലിയ്ക്ക് മഞ്ഞ കലർന്ന തവിട്ട് നിറമാണുള്ളത്. വിരുദ്ധ ദിശകളിലേയ്ക്ക് നിൽക്കുന്ന ഇലകളുള്ള ഈ സസ്യത്തിൽ ഇലകളുടെ അരികുകൾ ചിലപ്പോൾ അറക്കവാളിന്റേതു പോലെ വരാം[1]. ചെറിയ പൂക്കളും കായ്കളും ഉണ്ടാകുന്ന ഈ സസ്യം സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ വരെ ഉയരത്തിൽ ജലാശയ സമീപത്തോ കടൽത്തീരത്തോ ഉണ്ടാകാം. ഇലപൊഴിയും കാടുകളാണ് സ്വാഭാവിക ആവാസവ്യവസ്ഥ[2]. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ ചൈന, ദക്ഷിണ ജപ്പാൻ, ന്യൂഗിനിയ, ഓസ്ട്രേലിയ, പസഫിക് മേഖല, ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപ് എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്[1]. ശാസ്ത്രീയ വർഗ്ഗീകരണത്തിന്റെ പിതാവായ കാൾ ലിനേയസ് തന്നെയാണ് ഈ സസ്യത്തിനു ശാസ്ത്രീയനാമം നൽകിയിട്ടുള്ളത്[3].

ഉപയോഗം[തിരുത്തുക]

ആയുർവേദത്തിൽ ദശമൂലത്തിൽ ഉപയോഗിക്കുന്നതിനു പുറമേ സന്ധിവാതത്തിനു പ്രതിവിധിയായി മുഞ്ഞ ഉപയോഗിക്കാറുണ്ട്. ദഹനക്കുറവ്, പനി, ജലദോഷം, മുഴകൾ, ത്വഗ്‌രോഗങ്ങൾ തുടങ്ങിയവയ്ക്കും മുഞ്ഞ ഔഷധമായി ഉപയോഗിക്കുന്നു.5മുഞ്ഞയില വീതം രാവിലെ വെറും വയറ്റിൽ കഴിച്ചാൽ കുടൽ പുണ്ണ് ശമിക്കും. കുട്ടികളിലെ പലരോഗങ്ങൾക്കും മുഞ്ഞ ഔഷധമാക്കി ഉപയോഗിക്കാവുന്നതാണ്[4]

മലേഷ്യൻ ഇന്തോനേഷ്യൻ പ്രദേശങ്ങളിൽ ഈ ചെടി ഭക്ഷണമായി ഉപയോഗിക്കാറുണ്ട്, ഒപ്പം അവിടങ്ങളിൽ ശ്വാസതടസ്സം മാറാൻ ഇലയും വേരും, സ്ത്രീകളിൽ മുലപ്പാൽ വർദ്ധിക്കാൻ ഇലയും കഴിക്കുന്നു[3]. ഹൃദയത്തിന്റെ പ്രവർത്തനം പോഷിപ്പിക്കാനും മുഞ്ഞ ഉപയോഗിക്കാമെന്ന് ബംഗ്ലാദേശിൽ നടന്ന പഠനത്തിൽ പറയുന്നു[5].

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കടു, തിക്തം, തുവരം, മധുരം

ഗുണം :ലഘു

വീര്യം :ഉഷ്ണം

വിപാകം :മധുരം [6]

ഔഷധയോഗ്യഭാഗം[തിരുത്തുക]

വേര്, ഇല, സമൂലം [6]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Premna serratifolia L., Mant. Pl. 2 (1771)". Retrieved 12 ജനുവരി 2011.[പ്രവർത്തിക്കാത്ത കണ്ണി]
  2. Ekambaram Krishnakumar. "Anti-Arthritic Activity of Premna serratifolia Linn., Wood against Adjuvant Induced Arthritis". Retrieved 12 ജനുവരി 2011.
  3. 3.0 3.1 "Premna serratifolia (malbau)". kew.org. Archived from the original on 2011-01-07. Retrieved 12 ജനുവരി 2011.
  4. "മുഞ്ഞ". കേരള ഇന്നവേഷൻ ഫൗണ്ടേഷൻ. Archived from the original on 2016-03-05. Retrieved 12 ജനുവരി 2011.
  5. Rekha Rajendran (27 ജൂലൈ 2008). "Cardiac stimulant activity of bark and wood of Premna serratifolia". Archived from the original on 2015-09-26. Retrieved 12 ജനുവരി 2011. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. 6.0 6.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രങ്ങൾ[തിരുത്തുക]


മുഞ്ഞ[തിരുത്തുക]

മുഞ്ഞകൾ ലോകമെമ്പാടും കാണപെടുന്ന ജീവി ആണ്, എന്നാൽ മിതശീതോഷ്ണ മേഖലകളിലാണ് ഇത് ഏറ്റവും സാധാരണമായത്.പല ടാക്‌സകളിൽ നിന്നും വ്യത്യസ്തമായി, മിതശീതോഷ്ണ മേഖലകളെ അപേക്ഷിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മുഞ്ഞ ഇനങ്ങളുടെ വൈവിധ്യം വളരെ കുറവാണ്. കാറ്റിലൂടെയുള്ള നിഷ്ക്രിയ വിതരണത്തിലൂടെ അവയ്ക്ക് വലിയ ദൂരത്തേക്ക് ദേശാടനം ചെയ്യാൻ കഴിയും,ചിറകുള്ള മുഞ്ഞകൾ പകൽ സമയത്ത് 600 മീറ്റർ വരെ ഉയരത്തിൽ കാറ്റിനാൽ ഉയർന്ന് അവയ്ക്ക് വലിയ ദൂരത്തേക്ക് ദേശാടനം ചെയ്യാൻ കഴിയും,. ഉദാഹരണത്തിന്, കാറ്റിൽ ഉയർത്തപെടുന്ന ഇനം മുഞ്ഞയായ , നാസോനോവിയ റിബിസ്നിഗ്രി, ന്യൂസിലാൻഡിൽ നിന്ന് ടാസ്മാനിയയിലേക്ക് 2004 ഓടെ കിഴക്കൻ കാറ്റിലൂടെ വ്യാപിച്ചതായി വിശ്വസിക്കപ്പെടുന്നു. മുഞ്ഞ രോഗബാധിതമായ സസ്യങ്ങൾ മനുഷ്യ ഗതാഗതത്തിലൂടെയും , എല്ലായിടവും എത്തി

"https://ml.wikipedia.org/w/index.php?title=മുഞ്ഞ&oldid=3799168" എന്ന താളിൽനിന്ന് ശേഖരിച്ചത്