Jump to content

സസ്യ എണ്ണകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vegetable oil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെടികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു ട്രൈഗ്ലിസറൈഡ് ആണ് സസ്യഎണ്ണ (Vegetable oil). ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ ഇവ ഉപയോഗിക്കുന്നുണ്ട്.[1] സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന എണ്ണകളെയേ പൊതുവേ സസ്യഎണ്ണ എന്നു വിളിക്കാറുള്ളൂ.[2] [3] ഉൽഖനനങ്ങളിൽ ബി സി 6000 -നും 4500 -നും ഇടയ്ക്കുള്ള കാലങ്ങളിൽ പോലും ഇന്നത്തെ ഇസ്രായേൽ പ്രദേശങ്ങളിൽ ഒലിവെണ്ണ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.[4][5] പാചകത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഇന്ധനമായും സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന എണ്ണകൾ ഉപയോഗിക്കാറുണ്ട്.

ഉൽപ്പാദനം

[തിരുത്തുക]

ചില ഇനം ഭക്ഷ്യഎണ്ണകളുടെ ഉൽപ്പാദനം(ഹെക്ടറിൽ)

സാധാരണ ഉൽപ്പാദനം
വിള ഉൽപ്പാദനം
(ഒരു ഹെക്ടറിൽ നിന്നും)
പാം ഓയിൽ [6] 4.0
വെളിച്ചെണ്ണ [7] 1.4
കനോല എണ്ണ [8] 1.4
സോയാബീൻ എണ്ണ [8] 0.6
സൂര്യകാന്തി എണ്ണ [7] 0.6

ആഗോള ഉപഭോഗം

[തിരുത്തുക]

ലോകത്തിൽ ഉപയോഗിക്കുന്ന മിക്ക സസ്യഎണ്ണകളും താഴെ കൊടുത്തിരിക്കുന്നു. (2007/08 ലെ കണക്ക്) [9]

എണ്ണയുടെ സ്രോതസ്സ് ആഗോള ഉപഭോഗം
(പത്തുലക്ഷം ടൺ)
കുറിപ്പുകൾ
പാം ഓയിൽ 41.31 ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മധ്യരേഖാപ്രദേശത്തെ എണ്ണ, ജൈവഇന്ധനമായും ഉപയോഗിക്കുന്നു.
സോയാബീൻ എണ്ണ 41.28 ലോക ഭക്ഷ്യയെണ്ണ ഉപഭോഗത്തിന്റെ ഏതാണ്ട് പകുതി സോയ എണ്ണയാണ്.
റേപ്‌സീഡ് ഓയിൽ 18.24 ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളിൽ ഒന്ന്, കനോല, റേപ്‌സീഡിന്റെ ഒരു വകഭേദമാണ്.
സൂര്യകാന്തി എണ്ണ 9.91 ഒരു സാധാരണ പാചക എണ്ണ ജൈവഇന്ധനമായും ഉപയോഗിക്കുന്നു.
നിലക്കടല എണ്ണ 4.82 ലളിത ഗന്ധത്തോടുകൂടിയ ഭക്ഷ്യഎണ്ണ
പരുത്തിക്കുരു എണ്ണ 4.99 വ്യാവസായിക ഭക്ഷ്യനിർമ്മാണത്തിലെ പ്രധാന എണ്ണ
പനങ്കുരു എണ്ണ 4.85 എണ്ണപ്പനയുടെ വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ
വെളിച്ചെണ്ണ 3.48 ഭക്ഷ്യആവശ്യത്തിനും സോപ്പുണ്ടാക്കനും ഉപയോഗിക്കുന്നു.
ഒലിവെണ്ണ 2.84 പാചകത്തിനും, സൗന്ദര്യവർദ്ധകവസ്തുക്കൾ ഉണ്ടാക്കാനും, സോപ്പുണ്ടാക്കാനും വിളക്കു കത്തിക്കാനുള്ള എണ്ണയായും ഉപയോഗിക്കുന്നു.

ഈ പട്ടികയിൽ പറഞ്ഞിരിക്കുന്നത് വ്യാവസായികമായും കാലിത്തീറ്റയായും നൽകുന്നത് ഉൾപ്പെടെയാണ്. യൂറോപ്പിലെ റേപ്‌സീഡ് ഉൽപ്പാദനത്തിന്റെ സിംഹഭാഗവും ജൈവഇന്ധനമായിട്ടാണ് ഉപയോഗിക്കുന്നത്. ഇതിൽ അത്ഭുതത്തിന് ഇടയില്ല, കാരണം റുഡോൾഫ് ഡീസൽ ആദ്യമായി യന്ത്രം രൂപകൽപ്പന ചെയ്തതു തന്നെ കടലയെണ്ണ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാനാണ്.

അവലംബം

[തിരുത്തുക]
  1. "4,000-year-old 'kitchen' unearthed in Indiana". Archaeo News. January 26, 2006. Retrieved 2011-12-30.
  2. Parwez Saroj. The Pearson Guide to the B.Sc. (Nursing) Entrance Examination. Pearson Education India. p. 109. ISBN 81-317-1338-5.
  3. Robin Dand (1999). The International Cocoa Trade. Woodhead Publishing. p. 169. ISBN 1-85573-434-6.
  4. Ruth Schuster (December 17, 2014). "8,000-year old olive oil found in Galilee, earliest known in world", Haaretz. Retrieved December 17, 2014.
  5. Ehud Galili et al., "Evidence for Earliest Olive-Oil Production in Submerged Settlements off the Carmel Coast, Israel", Journal of Archaeological Science 24:1141–1150 (1997); Pagnol, p. 19, says the 6th millennium in Jericho, but cites no source.
  6. Malaysian Palm Oil Industry Archived 2018-10-20 at the Wayback Machine., palmoilworld.org
  7. 7.0 7.1 Oil Staple Crops Compared, gardeningplaces.com
  8. 8.0 8.1 Global oil yields: Have we got it seriously wrong? Archived 2016-01-31 at the Wayback Machine., Denis J. Murphy, August 2009, aocs.org
  9. January 2009 (PDF). Oilseeds: World Market and Trade. Vol. FOP 1-09. USDA. 2009-01-12. Archived from the original (PDF) on 2009-12-11. Retrieved 2016-02-10., Table 03: Major Vegetable Oils: World Supply and Distribution at Oilseeds: World Markets and Trade Monthly Circular Archived 2010-10-18 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സസ്യ_എണ്ണകൾ&oldid=3896431" എന്ന താളിൽനിന്ന് ശേഖരിച്ചത്