സസ്യ എണ്ണകൾ
സസ്യ എണ്ണകൾ |
---|
ഇനങ്ങൾ |
ഉപയോഗങ്ങൾ |
ഘടകങ്ങൾ |
ചെടികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു ട്രൈഗ്ലിസറൈഡ് ആണ് സസ്യഎണ്ണ (Vegetable oil). ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യർ ഇവ ഉപയോഗിക്കുന്നുണ്ട്.[1] സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന എണ്ണകളെയേ പൊതുവേ സസ്യഎണ്ണ എന്നു വിളിക്കാറുള്ളൂ.[2] [3] ഉൽഖനനങ്ങളിൽ ബി സി 6000 -നും 4500 -നും ഇടയ്ക്കുള്ള കാലങ്ങളിൽ പോലും ഇന്നത്തെ ഇസ്രായേൽ പ്രദേശങ്ങളിൽ ഒലിവെണ്ണ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.[4][5] പാചകത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും ഇന്ധനമായും സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന എണ്ണകൾ ഉപയോഗിക്കാറുണ്ട്.
ഉൽപ്പാദനം
[തിരുത്തുക]ചില ഇനം ഭക്ഷ്യഎണ്ണകളുടെ ഉൽപ്പാദനം(ഹെക്ടറിൽ)
വിള | ഉൽപ്പാദനം (ഒരു ഹെക്ടറിൽ നിന്നും) |
---|---|
പാം ഓയിൽ [6] | 4.0 |
വെളിച്ചെണ്ണ [7] | 1.4 |
കനോല എണ്ണ [8] | 1.4 |
സോയാബീൻ എണ്ണ [8] | 0.6 |
സൂര്യകാന്തി എണ്ണ [7] | 0.6 |
ആഗോള ഉപഭോഗം
[തിരുത്തുക]ലോകത്തിൽ ഉപയോഗിക്കുന്ന മിക്ക സസ്യഎണ്ണകളും താഴെ കൊടുത്തിരിക്കുന്നു. (2007/08 ലെ കണക്ക്) [9]
എണ്ണയുടെ സ്രോതസ്സ് | ആഗോള ഉപഭോഗം (പത്തുലക്ഷം ടൺ) |
കുറിപ്പുകൾ |
---|---|---|
പാം ഓയിൽ | 41.31 | ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മധ്യരേഖാപ്രദേശത്തെ എണ്ണ, ജൈവഇന്ധനമായും ഉപയോഗിക്കുന്നു. |
സോയാബീൻ എണ്ണ | 41.28 | ലോക ഭക്ഷ്യയെണ്ണ ഉപഭോഗത്തിന്റെ ഏതാണ്ട് പകുതി സോയ എണ്ണയാണ്. |
റേപ്‌സീഡ് ഓയിൽ | 18.24 | ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണകളിൽ ഒന്ന്, കനോല, റേപ്‌സീഡിന്റെ ഒരു വകഭേദമാണ്. |
സൂര്യകാന്തി എണ്ണ | 9.91 | ഒരു സാധാരണ പാചക എണ്ണ ജൈവഇന്ധനമായും ഉപയോഗിക്കുന്നു. |
നിലക്കടല എണ്ണ | 4.82 | ലളിത ഗന്ധത്തോടുകൂടിയ ഭക്ഷ്യഎണ്ണ |
പരുത്തിക്കുരു എണ്ണ | 4.99 | വ്യാവസായിക ഭക്ഷ്യനിർമ്മാണത്തിലെ പ്രധാന എണ്ണ |
പനങ്കുരു എണ്ണ | 4.85 | എണ്ണപ്പനയുടെ വിത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ |
വെളിച്ചെണ്ണ | 3.48 | ഭക്ഷ്യആവശ്യത്തിനും സോപ്പുണ്ടാക്കനും ഉപയോഗിക്കുന്നു. |
ഒലിവെണ്ണ | 2.84 | പാചകത്തിനും, സൗന്ദര്യവർദ്ധകവസ്തുക്കൾ ഉണ്ടാക്കാനും, സോപ്പുണ്ടാക്കാനും വിളക്കു കത്തിക്കാനുള്ള എണ്ണയായും ഉപയോഗിക്കുന്നു. |
ഈ പട്ടികയിൽ പറഞ്ഞിരിക്കുന്നത് വ്യാവസായികമായും കാലിത്തീറ്റയായും നൽകുന്നത് ഉൾപ്പെടെയാണ്. യൂറോപ്പിലെ റേപ്‌സീഡ് ഉൽപ്പാദനത്തിന്റെ സിംഹഭാഗവും ജൈവഇന്ധനമായിട്ടാണ് ഉപയോഗിക്കുന്നത്. ഇതിൽ അത്ഭുതത്തിന് ഇടയില്ല, കാരണം റുഡോൾഫ് ഡീസൽ ആദ്യമായി യന്ത്രം രൂപകൽപ്പന ചെയ്തതു തന്നെ കടലയെണ്ണ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാനാണ്.
അവലംബം
[തിരുത്തുക]- ↑ "4,000-year-old 'kitchen' unearthed in Indiana". Archaeo News. January 26, 2006. Retrieved 2011-12-30.
- ↑ Parwez Saroj. The Pearson Guide to the B.Sc. (Nursing) Entrance Examination. Pearson Education India. p. 109. ISBN 81-317-1338-5.
- ↑ Robin Dand (1999). The International Cocoa Trade. Woodhead Publishing. p. 169. ISBN 1-85573-434-6.
- ↑ Ruth Schuster (December 17, 2014). "8,000-year old olive oil found in Galilee, earliest known in world", Haaretz. Retrieved December 17, 2014.
- ↑ Ehud Galili et al., "Evidence for Earliest Olive-Oil Production in Submerged Settlements off the Carmel Coast, Israel", Journal of Archaeological Science 24:1141–1150 (1997); Pagnol, p. 19, says the 6th millennium in Jericho, but cites no source.
- ↑ Malaysian Palm Oil Industry Archived 2018-10-20 at the Wayback Machine., palmoilworld.org
- ↑ 7.0 7.1 Oil Staple Crops Compared, gardeningplaces.com
- ↑ 8.0 8.1 Global oil yields: Have we got it seriously wrong? Archived 2016-01-31 at the Wayback Machine., Denis J. Murphy, August 2009, aocs.org
- ↑ January 2009 (PDF). Oilseeds: World Market and Trade. Vol. FOP 1-09. USDA. 2009-01-12. Archived from the original (PDF) on 2009-12-11. Retrieved 2016-02-10., Table 03: Major Vegetable Oils: World Supply and Distribution at Oilseeds: World Markets and Trade Monthly Circular Archived 2010-10-18 at the Wayback Machine.