സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , കാസർകോഡ്
തരംPublic
സ്ഥാപിതം1916
അക്കാദമിക ബന്ധം
Indian Council of Agricultural Research
സ്ഥലം12°30′N 74°54′E / 12.5°N 74.9°E / 12.5; 74.9
സി. പി. സി. ആർ ഐ. തോട്ടം, കാസർകോഡ്

കേരളത്തിലെ കാസർകോഡ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷിക ഗവേഷണ സ്ഥാപനമാണ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (En: Central Plantation Crops Research Institute - ICAR-CPCRI)[1]. തെങ്ങ്, കവുങ്ങ്, കൊക്കോ എന്നിവയുയായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി സ്ഥാപിക്കപ്പെട്ട ദേശീയ കാർഷിക ഗവേഷണ കേന്ദ്രമാണ് ഇത്. ദേശീയ കാർഷിക ഗവേഷണ കൗൺസിൽ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ന്റെ കീഴിൽ 1970 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്.

ചരിത്രം[തിരുത്തുക]

1916 ൽ കേന്ദ്ര തെങ്ങ് ഗവേഷണ കേന്ദ്രമായാണ് സി. പി. സി. ആർ ഐ. പ്രവർത്തനം ആരംഭിച്ചത്. കാസർകോഡ്, കായംകുളം എന്നിവിടങ്ങളിലെ കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രങ്ങളും വിട്ടൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കേന്ദ്ര കവുങ്ങ് ഗവേഷണ കേന്ദ്രങ്ങളും ലയിപ്പിച്ച് 1970 ൽ Indian Council of Agricultural Research (ICAR), സി. പി. സി. ആർ ഐ. സ്ഥാപിച്ചു. പാലോട് (കേരളം), കണ്ണാറ (കേരളം), ഹിരഹളളി (കർണാടകം) മോഹിത് നഗർ (പശ്ചിമ ബംഗാൾ) കഹികുച്ചി ( ആസ്സാം ) എന്നീ കേന്ദ്രങ്ങളാണ് ഇങ്ങനെ ലയിപ്പിക്കപ്പെട്ടത്.

നിലവിൽ, തെങ്ങ്, കവുങ്ങ്, കൊക്കോ എന്നിവയുടെ ഗവേഷണത്തിലാണ് സി. പി. സി. ആർ ഐ. ശ്രദ്ധയൂന്നുന്നത്. കാസർകോഡ് ഉള്ളതാണ്ട് മുഖ്യ കേന്ദ്രം. കായംകുളം, വിട്ടൽ എന്നിവിടങ്ങളിലുള്ളവ പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളാണ്. മോഹിത് നഗർ, കഹികുച്ചി, കിടു (കർണാടകം ) മിനിക്കോയ് (ലക്ഷദ്വീപ്) എന്നിവ ഗവേഷണ കേന്ദ്രങ്ങളാണ്.

അനുബന്ധ സ്ഥാപനം[തിരുത്തുക]

ഗവേഷണ സ്ഥാപനങ്ങൾ കൂടാതെ, രണ്ട് കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി സി. പി. സി. ആർ ഐ. യുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. കാസർകോഡ്, കായംകുളം എന്നിവിടങ്ങളിലാണ് ഈ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത്.

അവലംബം[തിരുത്തുക]