Jump to content

തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ നീലേശ്വരത്തെ ഒരു പ്രധാന ആരാധനാലയമാണ് തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം. നീലേശ്വരം തളിക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. തളിയിലപ്പൻ എന്നാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ അറിയപ്പെടുന്നത്.[1] ഈ ക്ഷേത്രത്തിന് ഏകദേശം അര കിലോമീറ്റർ വടക്കുകിഴക്കുഭാഗത്തായിട്ടാണ് മന്ദംപുറത്ത്കാവ്. നീലകണ്‌ഠേശ്വരം ലോപിച്ചാണ് നീലേശ്വരം എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്. പ്രതിഷ്‌ഠ നടത്തിയ നീലമഹർഷിയുടെ പേരിൽ നിന്നാണ് നീലേശ്വരം ഉണ്ടായതെന്ന വാദം കൂടി നിലവിലുണ്ട്.[2]

നീലമഹർഷി പ്രതിഷ്ഠ നടത്തിയ വിഷ്ണു ക്ഷേത്രമായിരുന്നൂ തളിയിൽ ആദ്യമുണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു. പിന്നീട്, കോഴിക്കോട് സാമൂതിരിയുടെ കുടുംബക്കാർ നീലേശ്വരത്ത് എത്തി വിഷ്ണു ക്ഷേത്രത്തിന്റെ പ്രാധാന്യം കുറച്ച് ശിവലിംഗ പ്രതിഷ്ഠ നടത്തി, പരമശിവനെ പ്രധാന ആരാധനാമൂർത്തിയാക്കി എന്ന് വിശ്വസിക്കുന്നു. നിലവിൽ ശാസ്താവും വിഷ്ണുവും ഗണപതിയും ഉപദേവന്മാരാണ്.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Thaliyil Neelakandeshwar Temple – Nileshwar - Thaliyil Neelakanteswara - History - Festival". 2021-08-18. Retrieved 2024-01-25.
  2. "Thali Neelakanteswara Temple – Hindu Temple Timings, History, Location, Deity, shlokas" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2024-01-25. Retrieved 2024-01-25.