കൊന്നക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Konnakkad

കൊന്നക്കാട്
ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ്
ഭാഷ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
671533
സമീപ നഗരംനീലേശ്വരം
ലോകസഭ മണ്ഡലംകാസർഗോഡ്

കാസർഗോഡ് ജില്ലയിലെ മാലോത്ത് വില്ലേജിൽ പെട്ട ഒരു മലയോര പ്രദേശമാണ് കൊന്നക്കാട്. മാലോമിൽ നിന്നും 4 കിലോ മീറ്ററും വെള്ളരിക്കുണ്ട് നിന്നും 13 കിലോമീറ്ററും കിഴക്ക് മാറിയാണ് ഈ പ്രദേശം. വനമേഖലയിൽ ഉൾപ്പെടുന്ന ഈ പ്രദേശം വിനോദസഞ്ചാര കേന്ദ്രമാണ്. ബളാൽ പഞ്ചായത്തിൽപെട്ട ഇവിടുത്തെ പ്രധാന ആകർഷണം കേരളത്തിലെ കുടക് എന്നറിയപ്പെടുന്ന കോട്ടഞ്ചേരി മലയാണ്.[1] പശ്‌ചിമഘട്ടമലനിരകളുടെ ഭാഗമായ ഈ മല റാണിപുരം വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്നു.[2] കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരി മല ഇവിടെ നിന്നും 14 കിലോമീറ്റർ അകലെ ബ്രഹ്മഗിരി മലനിരകളിൽ സ്ഥിതി ചെയ്യുന്നു. ഗ്രേറ്റർ തലക്കാവേരി ദേശീയോദ്യാനം, നിർദ്ദിഷ്ട റാണിപുരം ദേശീയോദ്യാനം എന്നിവ കൊന്നക്കാടിനടുത്താണ്. നീലേശ്വരവും കാഞ്ഞങ്ങാടുമാണ് ഏറ്റവും അടുത്തുള്ള നഗരങ്ങൾ. നീലേശ്വരമാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

ഗതാഗതം[തിരുത്തുക]

ഇവിടുത്തെ റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണുരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് റെയിൽവേ ലൈനിൽ വരുന്ന നീലേശ്വരം ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം വടക്ക് ഭാഗത്ത് മംഗലാപുരവും തെക്ക് ഭാഗത്ത് കണ്ണൂരും ആണ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-22. Retrieved 2015-12-16.
  2. http://www.keralatourism.org/bekal/kottancheri-hills.php
"https://ml.wikipedia.org/w/index.php?title=കൊന്നക്കാട്&oldid=3949792" എന്ന താളിൽനിന്ന് ശേഖരിച്ചത്