കോളിച്ചാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kolichal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു മലയോര പട്ടണം ആണ് കോളിച്ചാൽ. കോളിച്ചാൽ മുൻപ് ഹോസ്ദുർഗ്ഗ് താലൂക്കിൽ ആയിരുന്നു, നിലവിൽ വെള്ളരിക്കുണ്ട് താലൂക്കിലാണ്. ഒരു പാലത്തിന്റെ രണ്ടു ഭാഗത്തായി ആണ് ഈ ചെറിയ പട്ടണം നിലകൊള്ളുന്നത്. കിഴക്കേ ഭാഗത്ത്‌ പനത്തടി, പടിഞ്ഞാറു ഭാഗത്ത് കല്ലറും പഞ്ചായത്ത് എന്നിവ. കാഞ്ഞങ്ങാടാണ് അടുത്ത റെയിൽവേ സ്റ്റേഷൻ. ദേശീയ പാതയും മലയോര ഹൈവേയും ഇവിടെ സംഗമിക്കുന്നു.

ഗതാഗതം[തിരുത്തുക]

കോളിച്ചാൽ പാണത്തൂർ ബന്തടുക്ക സുള്ളിയ വഴി കർണ്ണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലേക്ക് കർണ്ണാടകയിലെ സുള്ള്യ വഴിയോ ബാഗമണ്ഡല വഴിയോ എളുപ്പം എത്തിച്ചേരാം. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവളങ്ങൾ മംഗലാപുരത്തും കോഴിക്കോടും ഉണ്ട്.

ഭാഷ[തിരുത്തുക]

മലയാളം, ഇംഗ്ലീഷ്, തുളു, ഹിന്ദി, കന്നഡ, തമിഴ്, എന്നിവയാണ് ഇവിടത്തെ സംസാര ഭാഷകൾ.

"https://ml.wikipedia.org/w/index.php?title=കോളിച്ചാൽ&oldid=3680425" എന്ന താളിൽനിന്ന് ശേഖരിച്ചത്