Jump to content

മടിക്കേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മടിക്കേരി

മടിക്കേരി
12°25′15″N 75°44′23″E / 12.4208°N 75.7397°E / 12.4208; 75.7397
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കർണാടകം
ജില്ല കൊടക്
ഭരണസ്ഥാപനങ്ങൾ
മുനിസിപ്പാലിറ്റി മേയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32286
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
571 201
+0827
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ കൊടക് ജില്ലയുടെ ആസ്ഥാനമാണ് മടിക്കേരി. ഒരു പ്രമുഖ വിനോദസഞ്ചാര - സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 80 സെൽഷ്യസിനും 270 സെൽഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന മടിക്കേരി അതിമനോഹരമായ പ്രകൃതി സൗന്ദര്യത്തിനും കാപ്പിത്തോട്ടങ്ങൾക്കും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. മുദ്ദുരാജ മഹാരാജാവിന്റെ തലസ്ഥാനം എന്നർത്ഥം വരുന്ന മിദ്ദുരാജനകേരി എന്നായിരുന്നു ഇതിന്റെ യഥാർത്ഥ പേര്.

പ്രധാന ആകർഷകങ്ങൾ

[തിരുത്തുക]
  • രാജാ സീറ്റ് (രാജാവിന്റെ ഇരിപ്പിടം) - രാജഭരണകാലത്ത് രാജാവും കുടുംബാംഗങ്ങളും പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്. മലനിരകളിലൂടെ കോടമഞ്ഞ്‌ ഒഴുകിപോകുന്നത് മനോഹരമായ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.
  • മടിക്കേരി കോട്ട - ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണമാണ് മടിക്കേരി കോട്ടയും അതിനുള്ളിലെ കൊട്ടാരവും പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മടിക്കേരി&oldid=3985275" എന്ന താളിൽനിന്ന് ശേഖരിച്ചത്