Jump to content

കൊടക് ജില്ല

Coordinates: 12°25′15″N 75°44′23″E / 12.4208°N 75.7397°E / 12.4208; 75.7397
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊടക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kodagu (Coorg)
Map of India showing location of Karnataka
Location of Kodagu (Coorg)
Kodagu (Coorg)
Location of Kodagu (Coorg)
in Karnataka and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Karnataka
ഉപജില്ല Madikeri, Somwarpet, Virajpet
ഹെഡ്ക്വാർട്ടേഴ്സ് Madikeri
Deputy Commissioner Shri K.R. Niranjan
ജനസംഖ്യ
ജനസാന്ദ്രത
5,48,561 (2001—ലെ കണക്കുപ്രകാരം)
134/കിമീ2 (134/കിമീ2)
ഭാഷ(കൾ) Kannada, Kodava Takk
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 4,102 km² (1,584 sq mi)
കോഡുകൾ
വെബ്‌സൈറ്റ് www.kodagu.nic.in

12°25′15″N 75°44′23″E / 12.4208°N 75.7397°E / 12.4208; 75.7397 കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ കൊടക്(കന്നഡ: ಕೊಡಗು). കൂർഗ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്. തെക്ക്പടിഞ്ഞാറു കർണാടകത്തിൽ പശ്ചിമഘട്ടത്തിൽ 4,100 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലായിട്ടാണ്‌ ഈ ജില്ല സ്ഥിതി ചെയ്യുന്നത്.കൂർഗ് മലനിരകൾ കൊടക് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മടിക്കേരി, വിരാജ്പേട്ട്, സോംവാർപേട്ട് എന്ന് മൂന്ന് താലൂക്കുകൾ. മടിക്കെരി, വിരാജ്പേട്ട് എന്നീ അസംബ്ലി മണ്ഡലങ്ങൾ. കുടക് ജില്ല മൈസൂർ പാർലമന്റ് മണ്ഡലത്തിന്റെ ഭാഗമാണ് 2001-ലെ കനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 5,48,561 ആണ്‌.

ചരിത്രം

[തിരുത്തുക]

കുടക് ഭരിച്ചിരുന്നത് ഹാലെരി രാജാക്കന്മാരായിരുന്നു(1600-1834) . അവരിലെ മൂന്നാമനായ മഡ്ഡുരാജ വടക്കൻ കുടകിലെ കുന്നുകൾ നിരത്തി മഡ്ഡുരാജകേരി സൃഷ്ടിച്ചു . ആ നഗരമാണ് ഇന്ന് മദിക്കേരി എന്നറിയുന്നത്

ആസ്ഥാനവും അതിരുകളും

[തിരുത്തുക]

കൊടക് ജില്ലയുടെ ആസ്ഥാനം മഡിക്കേരി ആണ്‌. ബാഗ്ലൂരിൽ നിന്നും 252 കി.മീറ്റർ ദൂരത്തും, സമുദ്രനിരപ്പിൽനിന്നും 1525 മീ ഉയരവുമുണ്ട് മടിക്കേരിക്ക്[1]. വടക്കുപടിഞ്ഞാറു ഭാഗത്ത് ദക്ഷിണ കന്നഡ ജില്ല, വടക്കു വശത്ത് ഹാസൻ ജില്ല, കിഴക്കു വശത്ത് മൈസൂർ ജില്ല, തെക്കു പടിഞ്ഞാറു വശത്ത് കേരളത്തിലെ കണ്ണൂർ ജില്ല, തെക്കു വശത്ത് വയനാട് ജില്ല എന്നിവയാണ്‌ ഈ ജില്ലയുടെ അതിരുകൾ. കുടക് ജില്ല കാസർകോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലെ പാണത്തൂർ, കല്ലപ്പള്ളി ബളാൽ പഞ്ചയത്തിലെ കോടംഞ്ചേരി എന്നീ സ്ഥലങ്ങളുമായും അതിര് പങ്കിടുന്നുണ്ട്.

കൊടക് പശ്ചിമഘട്ടത്തിലാണ് ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്, തേക്ക് കാടുകളും മനോഹരമായ താഴ്വരകളുമാണ് പ്രത്യേകതകൾ. കാവേരി നദിയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ് [1].

വിനോദസഞ്ചാരകേന്ദ്രങ്ങൾ

[തിരുത്തുക]

അബ്ബി വെള്ളച്ചാട്ടം

[തിരുത്തുക]
അബ്ബി വെള്ളച്ചാട്ടം വേനൽകാലദൃശ്യം

മടിക്കേരിയിൽ നിന്നും മൈസൂർ റൂട്ടിൽ 8 കിലോമിറ്റർ ദൂരെയാണീ വെള്ളച്ചാട്ടം. കാടിനും കാപ്പിതോട്ടങ്ങൾക്കും നടുവിലൂടെ അഞ്ഞൂറു മീറ്ററോളം ഇറങ്ങിചെല്ലമ്പോൾ ഏകദേശം 100 അടി ഉയരത്തുനിന്നും 7 നിലകളായി പരന്നൊഴുകുന്ന ഇതിനെ തൂക്കുപാലത്തിൽ നിന്നും കാണുന്നത് മനോഹരമാണ്. പക്ഷെ 2018 ആഗസ്ത് മാസത്തിലെ പ്രളയത്തിൽ ഈ തൂക്കുപാലം പൂർണ്ണമായും തകർന്നു പോയി.

ഗദ്ദിഗെ

[തിരുത്തുക]
ഗഡ്ഡിഗയിലെ ശവകുടീരം.
മടിക്കേരിയിൽ രാജാക്കന്മാരുടെ ശവകുടീരമായ ഗഡ്ഡിഗയിൽ ഉള്ള രണ്ട് നന്ദി പ്രതിമകൾ

മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങൾ നിൽക്കുന്ന ഭൂമി. ഇസ്ലാമിക് ശൈലിയിൽ തീർത്ത മൂന്നു കുടിരങ്ങളാണുള്ളത്. . വീരരാജേന്ദ്രന്റെയും പത്നിമഹാദേവിഅമ്മയുടെയും സ്മരണക്കാണ് നടുവിലെ കുടീരം അതിനു രണ്ടുവശമായി അദ്ദേഹത്തിന്റെ മരുമകൻ ലിംഗരാജേന്ദ്രന്റെ യും അദ്ദേഹത്തിന്റെ. രാജഗുരു രുദ്രപ്പയുടെയും കുടീരങ്ങളാണ് 1820കളിൽ ആണ് ഇവ പണികഴിപ്പിച്ചതെന്നു കരുതുന്നു. അതിനുസമീപമായി ആരാധനാമൂർത്തിയായ ശിവന്റെ ഓർമ്മക്ക് രണ്ട് നന്ദിപ്രതിമകളുണ്ട്. ഇന്ന് പുരാവസ്തുവകുപ്പിന്റെ കീഴിൽ ഒരു നല്ല ഉദ്യാനമായി ഇവിടം പരിപാലിക്കുന്നു. രാവിറ്റെ 10മണിമുതൽ കുടീരത്തിന്റെ ഉള്ളീൽ കയറി ദർശിക്കാവുന്നതാണ്

ഓംകാരേശ്വരക്ഷേത്രം

[തിരുത്തുക]

മടിക്കേരി നഗരത്തിൽ മുസ്ലിം വാസ്തുമാതൃകയിൽ നിർമ്മിക്കപ്പേട്ട വിശ്വനാഥക്ഷേത്രം. ഇവിടുത്തെ ഒരുരാജാവ് ഒരു സാത്വികനായ ബ്രാഹ്മണനെ വധിച്ചു എന്നും ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവത്തിനു പരിഹാരമായി കാശിയിൽ നിന്നും വിശ്വനാഥനെ ഇവിടെ കൊണ്ടുവന്നു പൂജിക്കാൻ തുടങ്ങി എന്നും ഐതിഹ്യം.

മടിക്കേരി കോട്ട

[തിരുത്തുക]

ഇംഗ്ലീഷ് വാസ്തുശൈലിയിൽ നിർമ്മിക്കപ്പെട്ട് കൊട്ടാരം. ഇപ്പോൾ ഗവർമെന്റ് ഓഫീസുകൾ പ്രവർത്തിക്കുന്നു. അതിനു സമീപമുള്ള രണ്ട് ആനകളുടെ പ്രതിമ പ്രശസ്തം. രാവിലെ ആനയുടെ ചിന്നം വിളി സഹിക്കാതെ വീരരാജ എന്ന രാജാവ് ജനലിലൂടെ മുറ്റത്ത് നിർത്തിയിരുന്ന രണ്ടാനകളെയും വെടിവെച്ചുകൊന്നു എന്നും പിന്നീട് പ്രായശ്ചിത്തമായി അവയുടെ പ്രതിമ ഉണ്ടാക്കി എന്നും പറയപ്പെടുന്നു. കോട്ടക്കകത്ത് ഒരു ഗണേശക്ഷേത്രം, ഒരു പള്ളി , രാജവംശത്തെക്കുറിച്ചുള്ള ഒരു മ്യൂസിയം എന്നിവയും ഉണ്ട്.[2]

രാജാസീറ്റ്

[തിരുത്തുക]
a huge thanni tree (Terminalia bellirica) at rajaseat
a valley view from rajaseat
rajaseat, a view point

മടിക്കേരിയിൽ നഗരത്തിനു സമീപം ഒരു താഴ്വാരത്തിനെ ദൃശ്യം കാണാവുന്ന ഒരു സുന്ദരപ്രദേശമാണിത്. ഇവിടെ രാജാവ് വൈകുന്നേരങ്ങളിൽ വന്നിരിക്കുമായിരുന്നു എന്ന് പറയപ്പെടുനു. ഉമ്മത്തിന്റെ (detura metal) പൂകൊണ്ട് അലങ്കരിച്ച നർത്തകിമാർ നടത്തുന്ന ഉമ്മത്തറ്റ് എന്ന് ഒരു നൃത്തരൂപം ഇവിടെ അരങ്ങേറിയിരുന്നതായി പറയുന്നു. ഇപ്പോൾ ഒരു നല്ല ഉദ്യാനമായി അത് പരിപാലിക്കുന്നു. കുട്ടികൾക്കായി ഒരു കളിത്തീവണ്ടിയൂം ഇവിറ്റെ ഒരുക്കിയിട്ടുണ്ട്. അതിനു സമീപം ചൗട്ടി മാരിയമ്മൻ കോവിൽ എന്ന പുരാതന ക്ഷേത്രവും ഉണ്ട്.

നിസർഗ്ഗധാം

[തിരുത്തുക]

മടിക്കേരിനിന്ന് 25 കിമിയും കുശാൽനഗറത്തുനിന്നും 4 കിമി യും അകലെ കാവേരിയിലെ ഒരു നൈസർഗ്ഗിഗദ്വീപാണ് നിസർഗ്ഗധാം എന്നപേരിൽ സൃഷ്ടിച്ചിട്ടുള്ളത്. ആനസവാരി, ഏറുമാടം , മാൻ പാർക്ക് , എന്നിവ ആകർഷണീയമാണെങ്കിലും. ഈ വനത്തിലൂടെയുള്ള യാത്രതന്നെയാണ് മനസ്സിനും ശരീരത്തിനും കുളിരുപകരുന്നത്

ഹാരങ്കി ഡാം

[തിരുത്തുക]

കുശാൽ നഗരത്തിൽ നിന്നും സിദ്ധാപുര റൂട്ടിൽ നിസർഗ്ഗധാമിൽ നിന്നും 8 കിമി ദൂരെ ആണ് 2775 ഫീറ്റ് നീളവും 174ഫീറ്റ് ഉയരവുമുള്ള ഹാരങ്കി ഡാം. കുടകിലെ ഒരേഒരു ജലസംഭരണിയാണീത്.

ദുബാരെ ആനക്യാമ്പ്

[തിരുത്തുക]
നാംഡ്രോലിങ്ങ് സന്യാസ മഠം

കുശാൽ നഗരത്തിൽ നിന്നും സിദ്ധാപുര റൂട്ടിൽ 15 കിലൊമിറ്റർ പോകുമ്പോൾ കാവേരി നദിയിലെ ദ്വീപാണ് ദുബാരെ. അവിടെ വനം വകുപ്പിന്റെ ആനപരിശീലനകേന്ദ്രം പ്രവർത്തിക്കുന്നു. 21 ആനകളുള്ള അവിടെ സന്ദർശകർക്ക് ആനയെ കുളിപ്പിക്കാനും തീറ്റികൊടുക്കാനും എല്ല്ലം പാപ്പാന്മാരെ സഹായിക്കാം. ആന പരിശീലനവും കാണാൻ സാധിക്കും.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 http://www.karnataka.com/tourism/coorg
  2. http://www.homestaykodagu.com/
"https://ml.wikipedia.org/w/index.php?title=കൊടക്_ജില്ല&oldid=3960245" എന്ന താളിൽനിന്ന് ശേഖരിച്ചത്