ഗുൽബർഗ ജില്ല
കാലബുർഗി ജില്ല ഗുൽബർഗ ജില്ല
ഗുൽബർഗ ജില്ല | |||||||
|---|---|---|---|---|---|---|---|
Clockwise from top-left: Gulbarga Fort, Suryanarayana Temple in Kalgi, Panchlingeshwara Temple near Sedam, Ruins in Sannati, Mosque in Gulbarga city | |||||||
| വിളിപ്പേര്: Land of Toor Dal | |||||||
Location in Karnataka | |||||||
| Coordinates: 17°20′N 76°50′E / 17.33°N 76.83°E | |||||||
| Country | |||||||
| State | Karnataka | ||||||
| Region | Kalyana-Karnataka | ||||||
| Division | Kalaburagi Division | ||||||
| Headquarters | ഗുൽബർഗ | ||||||
| സർക്കാർ | |||||||
| • തരം | Karnataka state Government | ||||||
| • ഭരണസമിതി | Karnataka Legislative Assembly | ||||||
| • Deputy Commissioner | Fouzia Taranum, IAS[1] | ||||||
| വിസ്തീർണ്ണം † | |||||||
• ആകെ | 10,951 ച.കി.മീ. (4,228 ച മൈ) | ||||||
| ഉയരം | 454 മീ (1,490 അടി) | ||||||
| ജനസംഖ്യ (2011)† | |||||||
• ആകെ | 25,66,326 | ||||||
| • ജനസാന്ദ്രത | 230/ച.കി.മീ. (610/ച മൈ) | ||||||
| Language | |||||||
| • Official | Kannada, | ||||||
| സമയമേഖല | UTC+5:30 (IST) | ||||||
| PIN | 585101
585102 585103 | ||||||
| Telephone code | 91 8472 | ||||||
| വാഹന രജിസ്ട്രേഷൻ | KA-32 | ||||||
| No. of taluks | 11 | ||||||
| Lok Sabha constituency | Kalaburagi (Lok Sabha constituency) | ||||||
| Precipitation | 777 മില്ലിമീറ്റർ (30.6 ഇഞ്ച്) | ||||||
| Avg. summer temperature | 42 °C (108 °F) | ||||||
| Avg. winter temperature | 26 °C (79 °F) | ||||||
| വെബ്സൈറ്റ് | kalaburagi | ||||||
| †website | |||||||
കർണാടകയിലെ 31 ജില്ലകളിൽ ഒന്നാണ് ഗുൽബർഗ ജില്ല അഥവാ കാലബുർഗി ജില്ല[2]
ഉത്തര കർണാടകയിൽ പൂർവ്വ രേഖാംശം 76°.04' , 77°.42 എന്നിവയ്ക്കിടയിലും ഉത്തര അക്ഷാംശം 17°.12' , 17°.46' എന്നിവയ്ക്കിടയിലുമായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ വിസ്തീർണ്ണം 10,951 ചതുരശ്ര കിലോമീറ്റർ ആകുന്നു. പടിഞ്ഞാറ് ബിജാപ്പൂർ ജില്ല, മഹാരാഷ്ട്രയിലെ സോലാപൂർ ജില്ല വടക്ക് ബീദർ ജില്ല,മഹാരാഷ്ട്രയിലെ ഒസ്മാനബാദ്, തെക്ക് യാദ്ഗിർ ജില്ല, കിഴക്ക് തെലംഗാണയിലെ സംഗറെഡ്ഡി , വികരബാദ് എന്നിവയ്ക്കിടയിലായി നിലകൊള്ളുന്നു.
ചരിത്രം
[തിരുത്തുക]കന്നഡയിൽ കാല ബുർഗി എന്നതിന്റെ അർഥം കല്ലുകളുടെ നാട് എന്നാണ് . ആറാം നൂറ്റാണ്ടിൽ ഈ പ്രദേശം ഭരിച്ചിരുന്നത് ചാലൂക്യ രാജവംശം ആയിരുന്നു.14-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഡൽഹിയിലെ സുൽത്താൻ ഭരണത്തിനു കീഴിലായിരുന്ന ഗുൽബർഗ പിന്നീട് ബഹ്മനി സൽത്തനത്ത് സാമ്രാജ്യത്തിന്റെ ഭാഗമായി. ബഹ്മനിയുടെ തലസ്ഥാനം 1347 മുതൽ 1425 വരെ അന്ന് അഹ്സനാബാദ് എന്നറിയപ്പെട്ടിരുന്ന ഗുൽബർഗ ആയിരുന്നു. 17ആം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ഈ പ്രദേശം പിടിച്ചടക്കിയതോടെ ഗുൽബർഗ വീണ്ടും ഡൽഹി സുൽത്താന്റെ കീഴിലായി. എന്നാൽ 18ആം നൂറ്റാണ്ടിൽ ഹൈദരാബാദ് സംസ്ഥാനത്തിന്റെ രൂപീകരണത്തോടെ ഇതിന്റെ ഭാഗമായി മാറി. 1956-ൽ ഗുൽബർഗ ജില്ല കർണാടക സംസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നു.
- ↑ "Several IAS officers transferred in Karnataka". The New Indian Express. 20 June 2023. Retrieved 21 June 2023.
- ↑ "Gulbarga city name changed". indiatoday.intoday.in. Retrieved 2 May 2016.