ഔറംഗസേബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഔറംഗസേബ്
അൽ സുൽത്താൻ അൽ ആസം വാൽ ഖഖ്വാൻ അൽ മുകറാം അബ്ദുൾ മുസാഫ്ഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് ബഹാദൂർ ആലംഗീർ I, ബാദ്ഷാ ഗാസി
ഔറംഗസേബ്
ഭരണകാലം1658 - 1707
പൂർണ്ണനാമംഅബു മുസാഫ്ഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് ആലംഗീർ
അടക്കം ചെയ്തത്Valley of Saints
മുൻ‌ഗാമിഷാ ജഹാൻ
പിൻ‌ഗാമിബഹാദൂർ ഷാ ഒന്നാമൻ
ഭാര്യമാർ
അനന്തരവകാശികൾ(w. Dilras Bano Begam)
Zeb-un-Nissa, Zinat-un-Nissa, Muhammad Azam Shah, Mehr-un-Nissa, Muhammad Akbar,
(w. Nawab Raj Bai Begum)
Sultan Muhammad, Bahadur Shah I, Badr-un-Nissa,
(w. Aurangabadi Mahal)
Zabdat-un-Nissa,
(w. Udaipuri Mahal)
Muhammad Kam Baksh,
രാജവംശംമുഗൾ രാജവംശം
പിതാവ്ഷാ ജഹാൻ
മാതാവ്മുംതാജ് മഹൽ
ഔറംഗസേബിന്റെ ഖബർ, ഖുൽദബാദ്, മഹാരാഷ്ട്ര

ആറാമത്തെ മുഗൾ ചക്രവർത്തിയാണ്‌ ഔറംഗസേബ് (പേർഷ്യൻ: اورنگ‌زیب )(യഥാർത്ഥ പേര്‌:അബു മുസാഫ്ഫർ മുഹിയുദ്ദീൻ മുഹമ്മദ് ഔറംഗസേബ് ആലംഗീർ). (ജീവിതകാലം: 1618 നവംബർ 3 - 1707 മാർച്ച് 3). 1658 മുതൽ അദ്ദേഹത്തിന്റെ മരണം വരെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാ ജഹാൻ എന്നിവരാണ്‌ ഔറംഗസേബിന്റെ മുൻ‌ഗാമികൾ.

അധികാരത്തിലേക്ക്[തിരുത്തുക]

പിതാവായ ചക്രവർത്തി ഷാജഹാനിൽ നിന്ന് അധികാരം പിടിച്ചെടുത്താണ്‌ ഔറംഗസേബ് അധികാരത്തിലേറിയത്.അനാവശ്യ പദ്ധതികളുടെ പേരിൽ ധൂർത്ത് നടത്തി മുഗൾ സാമ്രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ അട്ടിമറി. യുദ്ധത്തിൽ ദാരാ ഷികോഹ് അടക്കമുള്ള തന്റെ മൂന്നു സഹോദരങ്ങൾ ഔറംഗസേബിൻറെ സൈന്യത്താൽ കൊല്ലപ്പെട്ടു. ഷാജഹാനെ ആഗ്രയിലെ കോട്ടയിൽ ശിഷ്ടകാലം മുഴുവൻ വീട്ട് തടവിലാക്കി[1]. നക്ഷബന്ദിയ്യ സൂഫി സരണിയിൽ പെട്ട സൂഫി ആയിരുന്ന ഔറഗസേബ്[2] [3] തൊപ്പികൾ ഉണ്ടാക്കിയും ഖുർആൻ പകർത്തി വിൽപ്പന നടത്തിയായിരുന്നു വ്യക്തിപരമായ ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്<[4][5] സുപ്രസിദ്ധ സൂഫി സന്യാസി ക്വാജ: മുഹമ്മദ് മാസൂം ആയിരുന്നു ത്വരീഖയിലെ ഗുരുനാഥൻ.[6]

സൈനികനീക്കങ്ങൾ[തിരുത്തുക]

പിതാവായ ഷാജഹാന്റെ ഭരണകാലത്ത് വടക്കൻ അഫ്ഗാനിസ്താനിലെ സൈനികനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഔറംഗസേബ് ആയിരുന്നു. ഇക്കാലത്ത് ഹിന്ദുകുഷിന് വടക്കുള്ള ഉസ്ബെക്കുകളെ തോൽപ്പിച്ച് വടക്കൻ അഫ്ഗാനിസ്താനിൽ മുഗളർ നിയന്ത്രണം കൈയടക്കിയെങ്കിലും ഇത് ഏറെനാൾ നിലനിർത്താനായില്ല. കന്ദഹാറിനായി സഫവികൾക്കെതിരെയുള്ള പോരാട്ടത്തിലും തന്റെ പിതാവിന്റെ കാലത്ത് ഔറംഗസേബ് കാര്യമായ പങ്കുവഹിച്ചിരുന്നു[7].

ഔറംഗസേബ് തന്റെ ഭരണകാലത്ത് 1663-ൽ വടക്കു കിഴക്കുള്ള അഹോമുകളെ പരാജയപ്പെടുത്തിയെങ്കിലും 1680-ൽ അവർ ശക്തിപ്രാപിച്ച് തിരിച്ചടിച്ചു[1].

സാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് (ഇന്നത്തെ അഫ്ഗാനിസ്താൻ) പഷ്തൂണുകളുമായി ഔറംഗസേബിന് നിരവധി തവണ ഏറ്റുമുട്ടേണ്ടി വന്നു. 1667-ൽ പെഷവാറിന് വടക്കുള്ള യൂസഫ്സായ് പഷ്റ്റൂണുകളുടെ ഒരു കലാപം അടിച്ചമർത്തി. 1672-ൽ നഗരത്തിന് തെക്കുപടിഞ്ഞാറായി അഫ്രീദികളുടെ ഒരു കലാപവും ഉടലെടുത്തു. ഇതിനെത്തുടർന്ന് ഖൈബർ ചുരത്തിനും കാരപ്പ ചുരത്തിനും അടുത്തുവച്ച് വൻ നാശനഷ്ടങ്ങൾ ഇവർ മുഗൾ സൈന്യത്തിന് വരുത്തി. ഔറംഗസേബ് ഇവിടെ നേരിട്ടെത്തിയാണ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്[7].

സിഖുകൾക്കുമെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി ഫലം കണ്ടു. മാർ‌വാഡിലെ രാത്തോഡ് രജപുത്രരുടെ ആന്തരിക രാഷ്ട്രീയകാര്യങ്ങളിലും പിന്തുടർച്ചാവകാളങ്ങളിലും മുഗളരുടെ ഇടപെടൽ അവരെ മുഗളർക്കെതിരെത്തിരിച്ചു[1].

മറാഠ നേതാവ് ശിവജിക്കെതിരെയുള്ള നീക്കങ്ങൾ ആദ്യം വിജയം കണ്ടു. സഖ്യസംഭാഷണത്തിനു വന്ന ശിവജിയെ ഔറംഗസേബ് ആഗ്ര കോട്ടയിൽ തടവിലാക്കി. തടവറയിൽ നിന്നും രക്ഷപ്പെട്ട ശിവജി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മുഗളർക്കെതിരെയുള്ള പോരാട്ടം തുടർന്നു[1].

രാജകുമാരൻ അക്ബർ ഔറംഗസേബിനെതിരെ തിരിയുകയും അതിന്‌ മറാഠയിൽ നിന്നും ഡെക്കാൻ സുൽത്താനേറ്റിൽ നിന്നും പിന്തുണ ലഭിക്കുകയും ചെയ്തു. ഒടുവിൽ ഔറംഗസേബിന്‌ ഇറാനിലെ സഫാവിദുകളോടെ സഹായം തേടേണ്ടി വന്നു[1]. അക്ബറുടെ ഈ നടപടിക്കു ശേഷം ഔറംഗസേബ് ഡെക്കാൻ സുൽത്താനേറ്റിലേക്ക് സൈന്യത്തെ അയച്ചു. 1685-ൽ ബീജാപ്പൂരും, 1687-ൽ ഗോൽക്കൊണ്ടയും പിടിച്ചടക്കി. 1698 മുതൽ ഔറംഗസേബ് നേരിട്ടായിരുന്നു ഡെക്കാനിൽ ഗറില്ലാ മുറയിൽ ആക്രമണം നടത്തിയിരുന്ന മറാഠകൾക്കെതിരെ പടനയിച്ചിരുന്നത്[1].

ഉത്തരേന്ത്യയിൽ സിഖുകൾ, ജാട്ടുകൾ, സത്നാമികൾ എന്നിവരിൽ നിന്നും വടക്കു കിഴക്ക് അഹോമുകളിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നു.

അന്ത്യം[തിരുത്തുക]

ഔറംഗസേബ് 1707-ൽ മരണമടഞ്ഞു[7].അദ്ദേഹത്തിൻറെ അഭീഷ്ട പ്രകാരം സൂഫി സന്യാസി സൈൻ ഉദ്ദിൻ ഷിറാസി യുടെ ദർഗ്ഗ ക്കക്കരികിൽ ലളിതമായി കല്ലറയൊരുക്കി. ആലംഗീർ ദർഗ്ഗ എന്ന പേരിലാണിവിടം അറിയപ്പെടുന്നത്. [8] ഔറംഗസേബിന്റെ മരണം അദ്ദേഹത്തിന്റെ പുത്രന്മാർ തമ്മിലുള്ള അവകാശത്തർക്കത്തിൽ കലാശിച്ചു. തുടർന്ന് പുത്രൻ ഷാ ആലം ബഹദൂർഷാ എന്ന സ്ഥാനപ്പേരിൽ അധികാരത്തിലേറി. ഇദ്ദേഹം അഞ്ചുവർഷം കഴിഞ്ഞപ്പോൾ മരണമടഞ്ഞു[7].

വിമർശനങ്ങൾ[തിരുത്തുക]

മതസഹിഷ്ണുത ഔറംഗസീബ് കാട്ടിയിരുന്നില്ല .[അവലംബം ആവശ്യമാണ്][9] . ഔറംഗസീബും അദ്ദേഹത്തിന്റെ സഹോദരനായ ദാരാ ഷുക്കോവും തമ്മിൽ നിലനിന്നിരുന്ന എന്ന് പറയപ്പെടുന്ന യുദ്ധം യഥാർത്ഥത്തിൽ യാഥാസ്ഥികതയും ഉദാരതയും തമ്മിലായിരുന്നില്ല. അത്‌പോലെ യാഥാസ്ഥികരും ഉദാരവാദികളും അല്ലെങ്കിൽ മുസ്‌ലിംകളും ഹിന്ദുക്കളും എന്നിങ്ങനെ പരസ്പരം ചേരിതിരിഞ്ഞ് കൊണ്ടുള്ള പിന്തുണയൊന്നും അവർക്കുണ്ടായിരുന്നില്ല എന്നത് ചരിത്രരേഖകളിൽ വ്യക്തമാണ്[10]. 1966 ൽ പ്രസിദ്ധീകരിക്കപ്പെട്ട എം. അത്താർ അലിയുടെ Mughal Nobiltiy Under Aurangazeb [11]എന്ന പുസ്തകം അതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. രജപുത് കുടുംബത്തിൽ പെട്ട ജയ്‌സിംഗ്, ജസ്‌വന്ത് സിംഗ് എന്നിവരടക്കം ഉന്നതമായ പദവികളുള്ള ഇരുപത്തൊന്ന് ഹിന്ദു പ്രഭുക്കൻമാരുടെ പിന്തുണയുണ്ടായിരുന്നു. ദാരയെ ഇരുപത്തിനാല് പേർ പിന്തുണച്ചിരുന്നുവെങ്കിലും ഈ രണ്ട് പേരുടെയത്ര അധികാരവും ആഭിജാത്യവും അവർക്കുണ്ടായിരുന്നില്ല. കൃഷ്ണജന്മസ്ഥാനിലെ ക്ഷേത്രം പൊളിച്ചത് പോലുള്ള ചില ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ പ്രചരിച്ചു കൊണ്ടിരിക്കുന്നു.പല പുരാതന അമ്പലങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, ആയിരകണക്കിന് വർഷം പഴക്കം ഉള്ള ശില്പകലയിൽ നിൽക്കുന്ന അമ്പലങ്ങൾ ഇന്നും ഭരണപ്രധാന സ്ഥലങ്ങളിൽ നിലനിൽക്കുന്നത് ഈ ആരോപണത്തിന് എതിരെ ആയാണ് കരുതുന്നത്. മുഗളന്മാർ ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയിലെ ഒട്ടനവധി പുരാതന ക്ഷേത്രങ്ങൾ നിലനിർത്തിയില്ലായിരുന്നെങ്കിൽ പുരാതന ക്ഷേത്രങ്ങൾ അവിടെ ഇന്നും ഉണ്ടാവില്ല എന്നും കരുതപ്പെടുന്നു. അതേസമയം പല അമ്പലങ്ങൾക്കും ഉദാരമായി ഭൂസ്വത്തുക്കൾ പതിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്.[12] ആരാധനാലയങ്ങളോടുള്ള സമീപനത്തിന്റ കാര്യത്തിൽ, അത് ഏത് മതക്കാരുടേതാണ് എന്ന് വ്യക്തമായി നോക്കിയും അതുകൊണ്ടുണ്ടാകാവുന്ന രാഷ്ട്രീയനേട്ടങ്ങളുമാണ് ചക്രവർത്തി പരിഗണിച്ചിരുന്നത്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന മഥുര-വൃന്ദാവൻ പ്രദേശത്തെ നിരവധി ക്ഷേത്രങ്ങളോട് വളരെ ഉദാരവും അനുഭാവപൂർണവുമായ നിലപാടായിരുന്നു ഔറംഗസീബ് ഉൾപ്പെടെയുള്ള മുഗൾരാജാക്കന്മാർ സ്വീകരിച്ചിരുന്നത്. അക്ബർ, ജഹാംഗീർ, ഷാജഹാൻ തുടങ്ങിയ ചക്രവർത്തിമാരെല്ലാം ഈ പ്രദേശത്തെ ക്ഷേത്രങ്ങൾക്ക് നിസ്സീമമായ ഭൂസ്വത്തുക്കൾ നൽകിയിട്ടുണ്ടെന്നതിന് വൃന്ദാവൻ റിസർച്ച്‌സെന്ററിലെ രേഖകൾ തെളിവാണ്.[13]

ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ചുമത്തിയ ഒരു ഭരണാധികാരി ആയിരുന്നു ഔറംഗസേബ്. ഒരു ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന ചില അമുസ്ലിംകൾ കൊടുക്കേണ്ടതായ നികുതിയാണ് ജസിയ (Arabic: جزية‎ 'ǧizyah'). ആരോഗ്യമുള്ളതും സൈനിക സേവനത്തിന് യോജിച്ച പ്രായമുള്ളതുമായ പുരുഷന്മാർ (ചിലരെ ഒഴിവാക്കാനുള്ള ചട്ടങ്ങളുണ്ടായിരുന്നു) ആയിരുന്നു ഈ നികുതി കൊടുക്കേണ്ടിയിരുന്നത്. ഈ നികുതിയ്ക്ക് പകരമായി അമുസ്ലിംകൾക്ക് അവരുടെ മതവിശ്വാസം തുടരുകയും സാമൂഹികമായ സ്വയംഭരണം ഒരുപരിധിവരെ അനുഭവിക്കുകയും ബാഹ്യ ആക്രമണങ്ങളിൽ നിന്ന് മുസ്ലിം ഭരണകൂടത്തിന്റെ സംരക്ഷണം അ‌നുഭവിക്കുകയും ചെയ്യാനാകുമായിരുന്നു.

[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 45-59, ISBN 817450724
 2. - Alam, Muzaffar- chicago university The Mughals, the Sufi Shaikhs and the Formation of the Akbari Dispensation- 2009/01/01,academic paper - Modern Asian Studies C,
 3. Foltz, Richard- The Central Asian Naqshbandi Connections of the Mughal Emperors-VL - 7,Journal of Islamic Studies 1996/02/01
 4. Dasgupta, K. (1975). "How Learned Were the Mughals: Reflections on Muslim Libraries in India". The Journal of Library History. 10 (3): 241–254. JSTOR 25540640.
 5. Qadir, K.B.S.S.A. (1936). "The Cultural Influences of Islam in India". Journal of the Royal Society of Arts. 84 (4338): 228–241. JSTOR 41360651.
 6. Aurangzeb believed in Sufism and followed the Naqshbandi-Mujaddidi order. He was a disciple of a Khwaja Muhammad Masom. Sufi saint's kin had claimed they owned Mughal palace,Paul John / /timesofindia /articles/ Aug 1, 2012
 7. 7.0 7.1 7.2 7.3 Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. പുറം. 220. ISBN 978-1-4051-8243-0. Cite has empty unknown parameter: |coauthors= (help)
 8. "Tomb of Aurangzeb" (PDF). Archaeological Survey of India, Aurangabad. മൂലതാളിൽ (PDF) നിന്നും 2015-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 March 2015.
 9. "Manas; History and Politics".
 10. "Digital Library of India". Digital Library of India. ശേഖരിച്ചത് 30-03-2017. Check date values in: |access-date= (help)
 11. Attar, Ali (1997). The Mughal Nobility Under Aurangzeb. Oxford University Press.
 12. "A side of Aurangzeb India is not familiar with" (ഭാഷ: ഇംഗ്ലീഷ്). 2020-09-04. ശേഖരിച്ചത് 2021-07-10.
 13. "The New Indian Express". ശേഖരിച്ചത് 30/03/2017. Check date values in: |access-date= (help)


"https://ml.wikipedia.org/w/index.php?title=ഔറംഗസേബ്&oldid=3713925" എന്ന താളിൽനിന്ന് ശേഖരിച്ചത്