Jump to content

മുഹമ്മദ് ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muhammad Shah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് ഷാ രംഗീല
12th Mughal Emperor of India
ഭരണകാലം 27 സപ്റ്റമ്പർ 1719 - 26 ഏപ്രിൽ 1748
(28 വർഷം, 212 ദിവസം)
കിരീടധാരണം 29 സപ്റ്റമ്പർ 1719 താജ് പൂർ
മുൻഗാമി ഷാജഹാൻ II
പിൻഗാമി അഹമ്മദ് ഷാ ബഹാദൂർ
രാജപ്രതിനിധി സയ്യദ് സഹോദരന്മാർ (1719 - 1722)
ഭാര്യമാർ ബാദ്ഷാ ബേഗം മാലികാ ഉസ്- സമാനി
മഹൽ ബേഗം മാലികാ-ഇ- ജഹാൻ
ഉദ്ദാംബായി കുദ്സിയ ബേഗം
സഫിയാ സുൽ ത്താൻ ബേഗം
മക്കൾ
ഷഹരിയാർ ഷാ ബഹാദൂർ
അഹ്മദ് ഷാ ബഹാദൂർ
താജ് മുഹമ്മദ്
അൻവർ അലി

ബാദ്ഷാ ബേഗം
ജഹാ അഫ്റൂസ് ബാനു ബേഗം
ഹസ്രത് ബേഗം ഷാഹിബാ-ഉസ്-സമാനി

പേര്
റോഷൻ അഖ്തർ ബഹാദൂർ
രാജവംശം Timurid
പിതാവ് ഖുജ്സിതാ അഖ്തർ ജഹാൻ ഷാ
മാതാവ് ഖുദ്സിയാ ബേഗം
കബറിടം Mausoleum of Muhammad Shah, Nizamuddin Awliya, Delhi
മതം ഇസ്ലാം

അബു അൽ ഫതാ നസീറുദ്ദീൻ റോഷൻ അഖ്തർ മുഹമ്മദ് ഷാ പന്ത്രണ്ടാമത്തെ മുഗൾ സമ്രാട്ട് ആയിരുന്നു. 1719 തൊട്ട് 1748 വരെ 29 വർഷങ്ങൾ രാജവാഴ്ച നടത്തി. സയ്യദ് സഹേദരന്മാരാണ് 17കാരനായ മുഹമ്മദ് ഷായെ സിംഹാസനത്തിലിരുത്തിയത്. മുഹമ്മദ് ഷായുടെ ഭരണകാലത്ത് മുഗൾ സാമ്രാജ്യത്തിന് പല പ്രവിശ്യകളും നഷ്ടമായി. [1]

വംശ പരിചയം[2]

[തിരുത്തുക]

ഔറംഗസേബിൻറെ പൗത്രനും, ബഹാദൂർ ഷായുടെ നാലാമത്തെ പുത്രനുമായിരുന്ന ഖുജിസ്താ അഖ്തറുടെ മകനായിരുന്നു മുഹമ്മദ് ഷാ. ബഹാദൂർ ഷായുടെ മരണത്തിനു ശേഷം സിംഹാസനത്തിനു വേണ്ടി ഉണ്ടായ അവകാശത്തർക്കത്തിൽ ഖുജിസ്താ അഖ്തർ കൊല്ലപ്പെട്ടു. പന്ത്രണ്ടു വയസ്സുകാരനായിരുന്ന മുഹമ്മദ് ഷാ തടവിലും.

അധികാരത്തിലേക്ക്

[തിരുത്തുക]

ഫറൂഖ് സിയാറിനെ കൊലപ്പെടുത്തിയ ശേഷം സയ്യദ് സഹേദരന്മാർ രോഗപീഡിതരും ദുർബലരുമായിരുന്ന റഫി ഉദ് ദരജത്തിനെയും സഹോദരൻ റഫിയുദ്ദൗളയേയും സിംഹാസനത്തിലിരുത്തി.ശ്വാസകോശരോഗികളായിരുന്ന ഇവർ രണ്ടുപേരും ഒന്നിനു പുറകെ ഒന്നായി ഏതാനും മാസങ്ങൾക്കകം നിര്യാതരായപ്പോൾ മുഹമ്മദ് ഷായുടെ ഊഴമായി. മുഹമ്മദ് ഷാ സമ്രാട്ടായി വാഴിക്കപ്പെട്ടെങ്കിലും അധികാരം മുഴുവനും സയ്യദ് സഹേദരന്മാരുടെ കൈകളിലായിരുന്നു. സയ്യദ് സഹേദരന്മാരെ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ച മുഹമ്മദ് ഷാ, നിസാം ഉൾ മുൾക്കിൻറേയും സാദത് ഖാൻറേയും ദർബാറിലെ മറ്റു ഇറാനി-തുറാനി നേതാക്കന്മാരുടേയും സഹായത്തോടെ അവരെ കൊലപ്പെടുത്തി. നിസാം ഉൾ മുൾക്ക് പ്രധാനമന്തി പദം എറ്റെടുത്തു. സാദത് ഖാന് അവധിലെ ഗവർണ്ണർ സ്ഥാനവും ബുർഹാൻ ഉൾ മുൾക്ക് എന്ന പട്ടവും ലഭിച്ചു.

മുഗൾ സാമ്രാജ്യത്തിൻറെ പഴയ പ്രൌഢി വീണ്ടെടുക്കുന്നതിനുളള ശേഷി മുഹമ്മദ് ഷാക്കില്ലായിരുന്നു. വിലാസലോലനായിരുന്ന[3] മുഹമ്മദ് ഷായുടെ രീതികളിൽ അവജ്ഞയും മടുപ്പും തോന്നിയ നിസാം ഉൾ മുൾക്ക് ഡക്കാനിലേക്ക് തിരിച്ചു പോയി. മുഹമ്മദ് ഷാ ഇതു തടയാൻ വിഫല ശ്രമം നടത്തി. 1725-ൽ രാജപ്രതിനിധി പദവി ലഭിച്ചതോടെ ഡക്കാനിൽ നിസാം ഉൾ മുൾക്കിൻറെ അധികാരം ഉറപ്പിക്കപ്പെട്ടു.

സാമ്രാജ്യ ക്ഷയം

[തിരുത്തുക]

മറാഠ വെല്ലുവിളി

[തിരുത്തുക]

മറാഠശക്തികളുമായുളള ഏറ്റുമുട്ടലുകൾ മൂർദ്ധന്യത്തിലെത്തിയപ്പോൾ മുഹമ്മദ് ഷാ നിസാം ഉൾ മുൾക്കിനോട് സഹായമഭ്യർഥിക്കുകയും നിസാം ഉൾ മുൾക്കിന് അസഫ് ജാ എന്ന പട്ടം നല്കി പ്രീതിപ്പെടുത്തുകയും ചെയ്തു. പക്ഷെ നിസാം ഉൾ മുൾക്കിൻറെ സൈന്യത്തെ ബാജിറാവുവിൻറെ സൈന്യം അമ്പേ പരാജയപ്പെടുത്തി. തുടർന്നുണ്ടായ ഉടമ്പടിയനുസരിച്ച് ( 1738 ജനുവരി) മാൾവാ പ്രവിശ്യയും , നർമ്മദക്കും യമുനക്കും ഇടയിലുളള പ്രദേശം മുഴുവനും 50 ലക്ഷം രൂപയും ബാജിറാവുവിനു ലഭിച്ചു. മുഗൾ സാമ്രാജ്യത്തിൻറെ അധഃപതനം ആരംഭിച്ചു.

വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ കാര്യത്തിൽ മുഹമ്മദ് ഷാ ഒട്ടും ജാഗരൂകനായിരുന്നില്ല. പേർഷ്യൻ ഭരണാധികാരി നാദിർ ഷായുടെ സൈന്യം 1739, മാർച്ച് 20ന് ദൽഹിയിലെത്തി. രണ്ടു മാസത്തോളം നീണ്ടുന്ന ഉപരോധത്തിൽ നഗരത്തിൻറെ പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു. കൂട്ടകൊലകൾ നടന്നു. 1739, മേയ് 16നു തിരിച്ചു പോകുമ്പോൾ കോഹിനൂർ രത്നവും മയൂരസിംഹാസനവുമടക്കം വമ്പിച്ച സ്വത്ത് കൊളളമുതലായി കൊണ്ടു പോയി. കൂടാതെ സിന്ധുവിന് പടിഞ്ഞാറുളള സ്ഥലങ്ങളും നാദിർ ഷായുടേതായി.

പ്രവിശ്യകൾ നഷ്ടപ്പെടുന്നു

[തിരുത്തുക]

1740-ൽ ബീഹാർ പ്രവിശ്യയുടെ ഗവർണ്ണർ അലി വർദി ഖാൻ ബംഗാളും ഒറീസ്സയും തൻറെ കീഴിലാക്കി ബംഗാൾ, ബീഹാർ, ഒറീസ്സ പ്രവിശ്യകളുടെ അധിപതിയായി സ്വയം പ്രഖ്യാപിച്ചു. 1748-ൽ അഹ്മദ് ഷാ അബ്ദാലി റോഹിലാഖണ്ഡ് കീഴ്പ്പെടുത്തി. മുഗൾ സാമ്രാജ്യത്തിൻറേതായി ഗംഗാതടത്തിൻറെ ഉത്തരാർദ്ധവും, സിന്ധു സത്ലജ് നദികളുടെ തെക്കേ തീരവും മാത്രം ബാക്കിയായി.[4]

അന്ത്യം

[തിരുത്തുക]

മഹോദരം ബാധിച്ച് 1748 ഏപ്രിൽ 20ന് മുഹമ്മദ് ഷാ അന്തരിച്ചു. ശവകുടീരം ഡൽഹിയിലെ നിസ്സാമുദ്ദീൻ ഔലിയ സമാധി വളപ്പിനകത്താണ്.

അവലംബം

[തിരുത്തുക]
  1. Keene, H. G. (2004). The Fall of the Moghul Empire of Hindustan, Ch. III, 1719-48. Kessinger Publishing. ISBN 1419161849. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. http://www.royalark.net/India4/delhi11.htm
  3. http://pakistanspace.tripod.com/khurram/msrangeela.htm Muhammad Sha Rangeela
  4. Nilakanta Sastri (1975). Advanced History of India. Allied Publishers. {{cite book}}: Unknown parameter |coauthor= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഷാ&oldid=3070947" എന്ന താളിൽനിന്ന് ശേഖരിച്ചത്