മയൂരസിംഹാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മയൂരസിംഹാസത്തിന്റെ ഒരു ഛായാച്ചിത്രം‍

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാ ജഹാൻ തന്റെ തലസ്ഥാനമായ ദില്ലിയിലെ പൊതുസഭയിൽ (ദിവാൻ ഇ ആം) നിർമ്മിച്ച സ്വർണ്ണനിർമ്മിതവും രത്നങ്ങൾ പതിച്ചതുമായ സിംഹാസനമായിരുന്നു മയൂരസിംഹാസനം. 1738-ൽ ഇറാനിലെ ഭരണാധികാരിയായിരുന്ന നാദിർ ഷാ ദില്ലി ആക്രമിക്കുകയും ഈ സിംഹാസനം കൈക്കലാക്കുകയും ചെയ്തു. 1747-ൽ നാദിർ ഷാ കൊല്ലപ്പെട്ടതോടെ മയൂരസിംഹാസനം നശിപ്പിക്കപ്പെട്ടു. എങ്കിലും പിൽക്കാലത്തെ ഇറാനിലെ ഭരണാധികാരികളുടെ സിംഹാസനം മയൂരസിംഹാസനം എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്. സിംഹാസനം എന്നതിലുപരി ഒരു അധികാരസ്ഥാനം എന്ന നിലയിലുമാണ്‌ മയൂരസിംഹാസനം എന്നതിനെ ഇറാനിൽ ഉപയോഗിച്ചിരുന്നത്.

നിർമ്മിതി[തിരുത്തുക]

കോഹിന്നൂർ രത്നമടക്കമുള്ള രത്നങ്ങളും വിലപിടിച്ച ലോഹങ്ങൾ കൊണ്ടും മാത്രമാണ്‌ മയൂരസിംഹാസനം നിർമ്മിച്ചിരുന്നത്. ഏഴു കൊല്ലമെടുത്താണ്‌ ഇതിന്റെ പണി പൂർത്തീകരിച്ചത്. സ്വർണ്ണനിർമ്മിതമായ നാലുകാലുകളും മരതകം കൊണ്ടുണ്ടാക്കിയ പന്ത്രണ്ടു തൂണുകളുള്ള ഒരു വിതാനവും ഈ സിംഹാസനത്തിനുണ്ടായിരു‍ന്നു. തൂണോരോന്നിനിരുവശവും രത്നം പതിച്ച രണ്ട് മയിലുകൾ വീതവും ഉണ്ടായിരുന്നു[1].

കഴിഞ്ഞ ആയിരം വർഷക്കാലത്തിനിടക്ക് നിർമ്മിച്ച ഏറ്റവും വിലമതിച്ച നിധിയായി മയൂരസിംഹാസനത്തെ കണക്കാക്കുന്നു. 1150 കിലോഗ്രാം സ്വർണ്ണവും , 230 കിലോഗ്രാം വിലപിടിച്ച രത്നക്കല്ലുകളുമാണ്‌ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 1999-ലെ കണക്കനുസരിച്ച് ഇതിന്‌ ഇപ്പോൾ ഏകദേശം 80.4 കോടി ഡോളർ വിലമതിക്കുന്നു. ഇത് നിർമ്മിച്ച അവസരത്തിൽ താജ് മഹൽ നിർമ്മിക്കാനെടുത്തതിന്റെ ഇരട്ടി തുക ചെലവായിരിക്കണം എന്നും കണക്കാക്കുന്നു.[2].

അവലംബം[തിരുത്തുക]

  1. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 99. ISBN 81-7130-993-3. Cite has empty unknown parameter: |coauthors= (help)
  2. ട്രൈബ്യൂൺ ഇന്ത്യ (ശേഖരിച്ചത് 2009 ഫെബ്രുവരി 2)
"https://ml.wikipedia.org/w/index.php?title=മയൂരസിംഹാസനം&oldid=3538398" എന്ന താളിൽനിന്ന് ശേഖരിച്ചത്