ബക്സർ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Battle of Buxar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ബക്സർ യുദ്ധം
സപ്തവത്സര യുദ്ധം ഭാഗം
ദിവസം നവംബർ 6 (O.S.) അഥവാനവംബർ16 (N.S.), 1764
യുദ്ധക്കളം ബക്സാറിനു അടുത്ത്,
ഫലം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിജയം
പോരാളികൾ
ബംഗാൾ,
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
പടനായകർ
മിർ കാസിം,
നോവാറിലെ ഹെക്ടർ മണ്രോ
സൈനികശക്തി
40,000 കാലാൾ,
18,000 കാലാൾ,
നേരിട്ടുള്ള യുദ്ധക്കെടുതികൾ
ഉയർന്നത് കുറവ്

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം (1764 ഒക്ടോബർ). ഇന്ത്യയിലെ ഇന്നത്തെ ബിഹാർ സംസ്ഥാനത്തിലുള്ള ബക്സർ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.

ഇന്ന് ബംഗ്ലാദേശിന്റെയും, ഇന്ത്യൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, ബീഹാർ, ഝാർഖണ്ഡ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളിൽ നിന്നും നികുതി പിരിയ്ക്കുവാനുള്ള ദിവാൻ അധികാരങ്ങൾ ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സർ യുദ്ധം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.

പ്ലാസ്സി യുദ്ധം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യൻ ഭരണത്തിലേയ്ക്ക് പ്രവേശനം നൽകിയെങ്കിൽ ബക്സർ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.

ഇതിലൂടെ Robert Clive നെ company ബംഗാൾ ഗവർണർ ആക്കി.മിർ കാസിം നെ മാറ്റി മിർ ജാഫർ ബംഗാൾ നവാബ് ആയി.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബക്സർ_യുദ്ധം&oldid=3638741" എന്ന താളിൽനിന്ന് ശേഖരിച്ചത്