ഗുൽബർഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗുൽബർഗ
ಗುಲ್ಬರ್ಗಾ,گلبرگا
കലബുറഗി
നഗരം
Country India
State Karnataka
Region Bayaluseeme
District Gulbarga District
Government
 • Type Mayor–Council
Elevation 454 മീ(1 അടി)
Languages
 • Official Kannada
Time zone UTC+5:30 (IST)
PIN 585101
Telephone code 91 8472
Vehicle registration KA-32
Website http://www.gulbargacity.gov.in, http://KA32.in

കർണ്ണാടകത്തിലെ ഒരു നഗരമാണ് ഗുൽബർഗ . മുമ്പ് നൈസാമുമാരുടെ കീഴിൽ ഹൈദരാബാദ് രാജ്യത്തിന്റെ ഭാഗമായിരുന്നു. ഇതേ പേരിലുള്ള ജില്ലയുടെയും, താലൂക്കിന്റെയും ആസ്ഥാനമാണ് ഗുൽബർഗ. മൂന്ന് നിയമസഭാ മണ്ഡലങ്ങളും ഗുൽബർഗ ലോക്സഭാ മണ്ഡലത്തിന്റെ പ്രധാനഭാഗവും ഈ നഗരത്തിലാണ്. ബാംഗ്ലൂരിൽ നിന്നും 623 കി.മീറ്ററും ഹൈദരാബാദിൽ 200 കി.മീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഗുൽബർഗയിൽ 70ക്കും 480 ഇടയിലാണ് വ്യത്യസ്ത കാലങ്ങളിലെ ഊഷ്മാവ്.

ഛായഭഗവതിക്ഷേത്രം പോലെ ചില ആരാധനാലയങ്ങൾ ഇവിടെ ഉണ്ടെങ്കിലും മഖ്ബറകളുടേയും പള്ളികളുടേയും പേരിലാണ് ഗുൽബർഗ അറിയപ്പെടുന്നത്.

ചരിത്രം[തിരുത്തുക]

എ.ഡി 1347- 1428 കാലഘട്ടത്തിൽ ബാമിനി സുൽത്താൻമാരുടെ പുരാതന തലസ്ഥാനമായിരുന്നു ഈ പ്രദേശം. പേർഷ്യൻ സംസ്കാരത്തിന്റെ അടയാളങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമാണിത്. പേർഷ്യൻഭാഷ വശമുള്ളവരാണ് ഇവിടുത്തെ മുസ്ളീങ്ങൾ. പേർഷ്യൻ ഭാഷയിലുള്ള ചുമരെഴുത്തുകൾ ഇവിടെ കാണാവുന്നതാണ്. ഇവിടുത്തെ പുരാതനമായ കെട്ടിടങ്ങളിലൊക്കെ പേർഷ്യൻ വാസ്തുശിൽപകല സ്വാധീനിച്ചിരിക്കുന്നു. മഖ്ബറകളും പള്ളികളും ഇവിടെ നിരവധിയായുണ്ട്.

ബാമിനിസുൽത്താൻമാരാണ് ഗുൽബർഗയുടെ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. കൽബുർഗി എന്നു കന്നടക്കാർ വിശേഷിപ്പിക്കുന്ന ഈ പ്രദേശത്തിന്റെ നാമം കല്ലുബാരികയെന്നായിരുന്നു. ഡക്കാനി സൂഫികളുടെ കേന്ദ്രവുമായിരുന്നു ഗുൽബർഗ. സൂഫിസത്തിന്റെ സ്വാധീനം ഹൈന്ദവരുടെ ജീവിതത്തിലേയ്ക്കുകൂടി വ്യാപിച്ചിരിക്കുന്നു. പേർഷ്യൻ സംസ്കാരത്തിന്റെ ഈറ്റില്ലത്തിൽ നിന്നുവന്നവരാണ് സൂഫികളുടെ പൂർവ്വപിതാക്കന്മാർ. ബന്ദനവാസ് ഗിസുദിറാസ് എന്ന സൂഫിവര്യന്റെ ഖബറിടം ഗുൽബർഗയിലെ പ്രശസ്തമായ മുസ്ളീം തീർത്ഥാടനകേന്ദ്രമാണ്. ഖുറാസിൽ നിന്നുള്ളവരായിരുന്നു ബന്ദനവാസിന്റെ പിതാമഹന്മാർ.

അദ്ദേഹത്തിന്റെ ശരിയായ പേര് സയ്യിദ് മുഹമ്മദ് അൽഹുസൈനി എന്നാണ്. മറ്റുള്ളവരോട് സഹാനുഭൂതിയും സഹിഷ്ണുതയും സ്നേഹവും പരിഗണനയും ഒക്കെയുള്ളവൻ എന്ന അർത്ഥത്തിൽ ബന്ദനവാസ് എന്നത് പിന്നീടു വന്നുചേർന്ന നാമമാണ്.

പ്രമുഖ വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗുൽബർഗ&oldid=2315680" എന്ന താളിൽനിന്നു ശേഖരിച്ചത്