ഇക്കേരി നായ്ക്കന്മാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാറാം നൂറ്റാണ്ട് മുതൽ പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗത്തിനിപ്പുറം വരെ (1499 - 1763)കർണ്ണാടകയുടെ ദക്ഷിണഭാഗം ഭരിച്ചിരുന്നവരാണ് ഇക്കേരി നായ്ക്കന്മാർ. തുടക്കത്തിൽ വിജയനഗരസാമ്രാജ്യത്തിലെ പ്രാദേശികഭരണാധികാരികളായാണ് രംഗത്തുവന്നതെങ്കിലും വിജയനഗരത്തിന്റെ നാശത്തിന്നു ശേഷം ഇവർ സ്വതന്ത്ര ഭരണാധികാരികളായി.

ഇന്നത്തെ കേരളത്തിലെ കാാസർഗോഡ് ജില്ലയുടെ മിക്ക ഭാഗങ്ങളും കർണ്ണാടകയുടെ തീരപ്രദേശങ്ങളും മദ്ധ്യകർണ്ണാടകയുടെ ഏതാനും ഭാഗങ്ങളും അവരുടെ ഭരണത്തിലായിരുന്നു. കാസർഗോഡ് ജില്ലയിലെ ബേക്കൽ, ഹോസ്ദുർഗ് എന്നിവിടങ്ങളിലെ കോട്ടകൾ പണിതത് ഇക്കേരി നായക്കന്മരാണെന്ന് പറയപ്പെടുന്നു. മൈസൂരിലെ ടിപ്പുസുൽത്താന്റെ ആക്രമണത്തെ തുടർന്ന് ഇക്കേരി നാക്കന്മാരുടെ ഭരണം അവസാനിച്ചു.

"https://ml.wikipedia.org/w/index.php?title=ഇക്കേരി_നായ്ക്കന്മാർ&oldid=3400504" എന്ന താളിൽനിന്ന് ശേഖരിച്ചത്