ടി.കെ. ചന്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ടി.കെ. ചന്തൻ
വ്യക്തിഗത വിവരണം
ജനനം1922
കൊടക്കാടു്, കാസർഗോഡ് ജില്ല, കേരളം
രാഷ്ട്രീയ പാർട്ടിസി.പി.ഐ.(എം)
പങ്കാളിവി. പി. മാധവി
വസതിതിമിരി,ചെറുവത്തൂർ, കണ്ണൂർ

വടക്കേ മലബാറിലെ ഒരു പ്രധാന കർഷക തൊഴിലാളി സംഘാടകനായിരുന്നു ടി. കെ. ചന്തൻ.[1].

ജീവിതരേഖ[തിരുത്തുക]

ഞാണങ്കൈ രാമന്റെയും ചിരുതയുടെയും മകനായി 1921 ഒക്ടോബർ 20-ന് ആണ് ടി.കെ. ചന്തൻ ജനിച്ചത്[2].കാസർഗോഡു് ജില്ലയിൽ ചെറുവത്തൂരിനടുത്തുള്ള തിമിരിയായിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം. ചീമേനിയിൽ നടന്ന തോൽ വിറക് സമരത്തിനു് സുബ്രഹ്മണ്യൻ തിരുമുമ്പിനോടൊപ്പം നേതൃത്വം നൽകിയതു് ടി. കെ. ചന്തൻ ആയിരുന്നു[3].1946-ൽ കരിവെള്ളൂരിൽ നെല്ല് പിടിച്ചെടുക്കൽ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് 1948 വരെ [2] വെല്ലൂർ ജയിലിലലടച്ചു.[4]. ചീമേനി, തിമിരി, കൊടക്കാടു് എന്നിവിടങ്ങളിൽ കർഷകസംഘവും, കമ്മ്യൂണിസ്റ്റു് പാർട്ടിയും കെട്ടിപടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

1964-ൽ കമ്മ്യൂണിസ്റ്റു് പാർട്ടി പിളർന്നപ്പോൾ മാർക്സിസ്റ്റു് പാർട്ടിയോടൊപ്പം നിലകൊണ്ടു. കേരളത്തിലെ നാലാം നിയമസഭയിൽ, കാസർഗോഡ് ജില്ലയിലെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽ 1973 ജനുവരി 23ന് നടന്ന ഉപതെരെഞ്ഞെടുപ്പിൽ സി.പി.ഐ.(എം) സ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ചിരുന്നു.[2].കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടായിരുന്നു.[5]. സി.പി.ഐ.(എം) കാസർഗോഡ് ജില്ലാക്കമ്മിറ്റി അംഗമായിരുന്നു.[2]

1989 മാർച്ച് 23-ന് അന്തരിച്ചു.[2]

അവലംബം[തിരുത്തുക]

  1. പയസ്വിനിയുടെ തീരത്തു് - കെ മാധവൻ (1987)
  2. 2.0 2.1 2.2 2.3 2.4 "T. K. Chandan". Government of Kerala.
  3. "Kannur Obituary Archives". മാതൃഭൂമി.
  4. കേരളത്തിലെ കാർഷിക കലാപങ്ങൾ - ഡോ. കെ. കെ. എൻ. കുറുപ്പു്
  5. "കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് - മുൻ പ്രസിഡന്റുമാർ". LSGKerala.in.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.കെ._ചന്തൻ&oldid=3424853" എന്ന താളിൽനിന്ന് ശേഖരിച്ചത്