എം.വി. ഹൈദ്രോസ് ഹാജി
ദൃശ്യരൂപം
എം.വി. ഹൈദ്രോസ് ഹാജി | |
---|---|
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ ഏപ്രിൽ 10 1970 – മാർച്ച് 22 1977 | |
മുൻഗാമി | വി.പി.സി. തങ്ങൾ |
പിൻഗാമി | എം.പി. ഗംഗാധരൻ |
മണ്ഡലം | പൊന്നാനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നവംബർ 18, 1928 |
മരണം | 1987 | (പ്രായം 58–59)
പങ്കാളി | കെ. ബീബിജൻ |
കുട്ടികൾ | 5 മകൻ 3 മകൾ |
As of ഒക്ടോബർ 26, 2023 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു[1] എം.വി. ഹൈദ്രോസ് ഹാജി(18 നവംബർ 1928-1987). പൊന്നാനി നിയമസഭാമണ്ഡലത്തിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച്[2] നാലാം കേരളനിയമസഭയിൽ അംഗമായി. അഖില ഭാരതീയ മുസ്ലീം ലീഗിന്റെ ആദ്യകാല പ്രവർത്തകനായും പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അമഗവുമായിരുന്നു ഹൈദ്രോസ് ഹാജി. കെപിസിസി അംഗം, പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പുന്നയൂർക്കുളം സഹകരണ സൊസൈറ്റി ചെയർമാൻ, ചാവക്കാട് സഹകരണ യൂണിയൻ ചെയർമാൻ, കുമാരനല്ലൂർ സഹകരണ സംഘം ഡയറക്ടർ, നിയമസഭാ അഷുറൻസ് കമ്മിറ്റി അംഗം, സംഘടനാ കോൺഗ്രസിന്റെ മലപ്പുറം ഡിസിസി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു[3].
തിരഞ്ഞെടുപ്പ് ചരിത്രം
[തിരുത്തുക]ക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | ഭൂരിപക്ഷം | തൊട്ടടുത്ത സ്ഥാനാർത്ഥി | പാർട്ടി | വോട്ടുകൾ |
---|---|---|---|---|---|---|---|---|---|
1 | 1970[4] | പൊന്നാനി നിയമസഭാമണ്ഡലം | എം.വി. ഹൈദ്രോസ് ഹാജി | സ്വതന്ത്രൻ | 31,329 | 4,122 | വി.പി.സി. തങ്ങൾ | മുസ്ലീം ലീഗ് | 27,207 |
അവലംബം
[തിരുത്തുക]- ↑ "Members - Kerala Legislature". Retrieved 2023-10-26.
- ↑ "ceo.kerala" (PDF). Archived from the original (PDF) on 2023-06-06. Retrieved 2023-10-26.
- ↑ "klaproceedings" (PDF).
- ↑ "Kerala Assembly Election Results in 1970". Retrieved 2023-07-31.