പെണ്ണമ്മ ജേക്കബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെണ്ണമ്മ ജേക്കബ്

കേരളത്തിലെ പൊതുപ്രവർത്തകയും കേരള കോൺഗ്രസ് നേതാവുമാണ് പെണ്ണമ്മ ജേക്കബ്.

ജീവിതരേഖ[തിരുത്തുക]

10 ഫെബ്രുവരി 1927 ന് ജനിച്ചു. ഇ.എസ്.എസ്.എൽ.സി വരെ പഠിച്ചു. കേരള ബാലജന സഖ്യം സംസ്ഥാന ഓർഗനൈസറായി പ്രവർത്തിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ആറു വർഷത്തോളം പ്രവർത്തിച്ചു.[1] നാലാം കേരള നിയമ സഭയിലേക്ക് മൂവാറ്റുപുഴയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചു. അടിയന്തരാവസ്ഥ കാലത്ത് നിയമസഭയിൽ അതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി.[2]

8 ഒക്ടോബർ 1998 ന് മരിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
1970 മൂവാറ്റുപുഴ നിയമസഭാമണ്ഡലം പെണ്ണമ്മ ജേക്കബ് കേരള കോൺഗ്രസ്

കുടുംബം[തിരുത്തുക]

പെണ്ണമ്മ ജേക്കബിന്റെ മകൾ ആനി ജേക്കബിന്റെ ഭർത്താവാണ് ടി.എം. ജേക്കബ്. ടി.എം. ജേക്കബിന്റെ മകൻ അനൂപ് ജേക്കബും രാഷ്ട്രീയത്തിലുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെണ്ണമ്മ_ജേക്കബ്&oldid=3637601" എന്ന താളിൽനിന്ന് ശേഖരിച്ചത്