കൊട്ടറ ഗോപാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊട്ടറ ഗോപാലകൃഷ്ണൻ
കൊട്ടറ ഗോപാലകൃഷ്ണൻ
വ്യക്തിഗത വിവരങ്ങൾ
ജനനം
ഗോപാലകൃഷ്ണൻ

1943
കൊട്ടറ , കൊല്ലം കേരളം
മരണം2003 ഫെബ്രുവരി 17
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷികോൺഗ്രസ്

കോൺഗ്രസ് നേതാവും നാലാം കേരള നിയമസഭയിലെ അംഗവുമായിരുന്നു കൊട്ടറ ഗോപാലകൃഷ്ണൻ(1943 - 17-02-2003). [1] കവിയും അഭിനേതാവും എഴുത്തുകാരനുമായിരുന്ന കൊട്ടറ, അരവിന്ദന്റെ തമ്പ്, കുമ്മാട്ടി, പോക്കുവെയിൽ, ഒരിടത്ത്, ഷാജി എൻ.കരുണിന്റെ പിറവി, സ്വം എന്നീ സിനിമകളിൽ അഭിനയിച്ചു. ഗാനങ്ങൾ രചിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. [2][3]

ജീവിതരേഖ[തിരുത്തുക]

1970 ലെ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ചു. ഗോപാലകൃഷ്ണന് പശുവും കിടാവും ചിഹ്നത്തിൽ 32,536 വോട്ട് ലഭിച്ചപ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് 27,859 വോട്ടേ ലഭിച്ചുള്ളൂ. അടിയന്തരാവസ്ഥയുടെ കാലംകൂടി ചേർത്ത് തുടർച്ചയായി ഏഴുവർഷം എം.എൽ.എ. ആയി. മുദ്രാവാക്യരചനയിൽ ശ്രദ്ധേയനായിരുന്നു ‘ഇ.എം.എസ്സിനെ ഈയംപൂശി ഈയലുപോലെ പറപ്പിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രശസ്തമാണ്. തച്ചടി പ്രഭാകരന്റെയും കൊട്ടറ ഗോപാലകൃഷ്‌ണന്റെയും നേതൃത്വത്തിൽ വീക്ഷണം നാടകട്രൂപ്പ്‌ ഉണ്ടാക്കി പ്രവർത്തിച്ചിരുന്നു. കേരള യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു. കൊല്ലം ഡി.സി.സി. പ്രസിഡന്റും കേരള ഖാദി ബോർഡ് വർക്കേഴ്സ് യൂണിയൻ ഭാരവാഹിയായും പ്രവർത്തിച്ചു. മലയാളരാജ്യം പത്രാധിപസമിതി അംഗമായിരുന്നു.[4]

അഭിനയിച്ച സിനിമകൾ[തിരുത്തുക]

  • സമ്മോഹനം
  • പൂരം
  • പിറവി
  • ഒരിടത്ത്
  • കുമ്മാട്ടി
  • തമ്പ്

അവലംബം[തിരുത്തുക]

  1. http://www.niyamasabha.org/codes/members/m186.htm
  2. പിള്ളയെ മലർത്തിയടിച്ച ‘ഗോലികളിക്കാരൻ’ ചെറുക്കൻ
  3. കൊട്ടറ ഗോപാലകൃഷ്ണൻ
  4. http://www.niyamasabha.org/codes/members/m186.htm
"https://ml.wikipedia.org/w/index.php?title=കൊട്ടറ_ഗോപാലകൃഷ്ണൻ&oldid=3968792" എന്ന താളിൽനിന്ന് ശേഖരിച്ചത്