കർഷക തൊഴിലാളി പാർട്ടി
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയായിരുന്നു കർഷക തോഴിലാളി പാർട്ടി (കെടിപി). ജോസഫ് വടക്കൺ, ബി. വെല്ലിംഗ്ടൺ എന്നിവരാണ് ഈ പാർട്ടി തുടങ്ങിവച്ചത്. 1967 മുതൽ 1969 വരെ കേരളത്തിൽ കെടിപി സർക്കാരിന്റെ ഭാഗമായിരുന്നു. അതിൽ ഇ. എം. എസ്. നമ്പൂതിരിപാഡ് മുഖ്യമന്ത്രിയും ബി. വെല്ലിംഗ്ടൺ ആരോഗ്യമന്ത്രിയുമായിരുന്നു.. 1967 മാർച്ചിൽ നടന്ന പൊതുതെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനം തിരഞ്ഞെടുപ്പിന് പോയപ്പോൾ, രാഷ്ട്രീയ ശക്തികളുടെ ഒരു പുതിയ ധ്രുവീകരണം ഇതിനിടയിൽ ഉയർന്നുവന്നു, ഇത് പുതിയ തിരഞ്ഞെടുപ്പ് സഖ്യത്തിലേക്ക് നയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മുസ്ലീം ലീഗ്, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ), കർഷക തോഴിലാലി പാർട്ടി, കേരള സോഷ്യലിസ്റ്റ് പാർട്ടി എന്നിവയുടെ പുതിയ ഐക്യമുന്നണിയായിരുന്നു രാഷ്ട്രീയമായി ഏറ്റവും ശക്തമായ സംയോജനം. ഈ ഏഴ് പാർട്ടികളുടെ സംയോജനം ഇ എം എസ് നമ്പൂതിരിപാടിന്റെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ രൂപീകരിക്കുന്നതിലേക്ക് നയിച്ചു. .
പരാമർശങ്ങൾ
[തിരുത്തുക]- "Political Background". Government of Kerala. Archived from the original on 2014-05-26. Retrieved 29 May 2014.