ടി.എച്ച്. മുസ്തഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.എച്ച്. മുസ്തഫ
നിയമസഭാംഗം
ഓഫീസിൽ
1977,1982,1987,1991,2001
മുൻഗാമിപി.പി. എസ്തോസ്
പിൻഗാമിഎം.പി. വർഗീസ്
മണ്ഡലം ആലുവ, കുന്നത്തുനാട്
സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി
ഓഫീസിൽ
1991-1995
മുൻഗാമിഇ. ചന്ദ്രശേഖരൻ നായർ
പിൻഗാമികെ.കെ. രാമചന്ദ്രൻ മാസ്റ്റർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1941-12-07) 7 ഡിസംബർ 1941  (81 വയസ്സ്)
പെരുമ്പാവൂർ, എറണാകുളം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി(കൾ)Riftika beegam
കുട്ടികൾ6 son and 1 daughter
As of January 23, 2021
ഉറവിടം: കേരള നിയമസഭ

സംസ്ഥാന ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി, കുന്നത്തുനാട് നിന്നുള്ള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് ടി.എച്ച്.മുസ്തഫ (ജനനം: 07 ഡിസംബർ 1941)[1][2]

ജീവിത രേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ താലൂക്കിലെ വാഴക്കുളത്ത് ടി.കെ.എം. ഹൈദ്രോസിൻ്റെയും ഫാത്തിമ ബീവിയുടേയും മകനായി 1941 ഡിസംബർ ഏഴിന് ജനിച്ചു. എസ്.എസ്.എൽ.സി.യാണ് വിദ്യാഭ്യാസ യോഗ്യത. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.[3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസ് വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1977-ൽ ആദ്യമായി ആലുവയിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978-ൽ കേരളത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ ലീഡർ കെ. കരുണാകരനൊപ്പം (ഐ) ഗ്രൂപ്പിൽ ഉറച്ചു നിന്നു. 1980-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായി ആലുവയിൽ നിന്ന് മത്സരിച്ചെങ്കിലും വിമത കോൺഗ്രസ് (എ) ഗ്രൂപ്പുകാരനായ അന്നത്തെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ. മുഹമ്മദാലിയോട് പരാജയപ്പെട്ടു. 1982,1987,1991,2001 വർഷങ്ങളിൽ കുന്നത്ത്നാട്ടിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1995 ലെ ഒൻപതാം കേരള നിയമസഭയിൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു. 1996-ൽ വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ എം.പി. വർഗീസിനോട് പരാജയപ്പെട്ടു. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മുകാരനായ എം.പി. വർഗീസിനെ തോൽപ്പിച്ച് വീണ്ടും കുന്നത്തുനാട്ടിൽ നിന്ന് നിയമസഭാംഗമായി. ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന നിർവാഹക സമിതിയിലും ദേശീയ കൗൺസിലിലും അംഗമായിരുന്നു. കെ.പി.സി.സിയുടെ സംസ്ഥാന നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി പ്രവർത്തിക്കുന്ന മുസ്തഫ കാസർകോട് ജില്ലയിലെ മഞ്ചേശ്വരം മുതൽ തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന ഗവർണറുടെ വസതിയായ രാജ്ഭവൻ വരെയുള്ള 1572 കിലോമീറ്റർ ദൂരമുള്ള കാൽനട ജാഥയായ കോൺഗ്രസിൻ്റെ രാജ്ഭവൻ മാർച്ചിൻ്റെ ക്യാപ്റ്റനായിരുന്നു.[4]

പ്രധാന പദവികളിൽ

 • 1957-1960 യൂത്ത് കോൺഗ്രസ് വാഴക്കുളം മണ്ഡലം പ്രസിഡൻറ്
 • 1962-1964 യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് കമ്മറ്റി പ്രസിഡൻറ്
 • 1962-1965 യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി
 • 1964-1968 പ്രസിഡൻറ് പെരുമ്പാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി
 • 1966-1968 ജനറൽ സെക്രട്ടറി എറണാകുളം ഡി.സി.സി.
 • 1968-1978 എറണാകുളം ഡി.സി.സി. പ്രസിഡൻറ്
 • 1978-1983 കെ.പി.സി.സി. ജനറൽ സെക്രട്ടറി
 • 1983-1997 കെ.പി.സി.സി. വൈസ് പ്രസിഡൻറ്
 • 1982-1986 വൈസ് ചെയർമാൻ കേരള ഖാദി വ്യവസായ ബോർഡ്
 • 1977,1982,1987,1991,2001 നിയമസഭാംഗം, ആലുവാ(1977) കുന്നത്ത്നാട്
 • 1982,1984 കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ്
 • 1991-1995 സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി[5]

മറ്റ് പദവികളിൽ

 • പെരുമ്പാവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്ഥാപകാംഗം
 • ഡയറക്ടർ, എറണാകുളം ജില്ലാ സഹകരണ ബാങ്ക്, പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക്
 • മെമ്പർ, കുന്നത്ത്നാട് താലൂക്ക് സർക്കിൾ സഹകരണ ബാങ്ക്
 • മുൻ ഡയറക്ടർ കൊച്ചി ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. (സിയാൽ) നെടുമ്പാശേരി
 • ഡയറക്ടർ, കേരള റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ, ആലുവ, കുന്നത്ത്നാട് താലൂക്ക് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി
 • ഐ.എൻ.ടി.യു.സിയുടെ 22 ൽ പരം തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിത്വ പദവി
 • 1965 മുതൽ പെരുമ്പാവൂർ മുസ്ലീം ജമായത്ത് പ്രസിഡൻറ്

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2001 കുന്നത്തുനാട് നിയമസഭാമണ്ഡലം ടി.എച്ച്. മുസ്തഫ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.പി. വർഗീസ് സി.പി.ഐ.എം., എൽ.ഡി.എഫ്. ഷാജി ജോർജ് ബി.ജെ.പി.
1996 കുന്നത്തുനാട് നിയമസഭാമണ്ഡലം എം.പി. വർഗീസ് സി.പി.ഐ.എം., എൽ.ഡി.എഫ്. ടി.എച്ച്. മുസ്തഫ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. ചന്ദ്രമോഹൻ ബി.ജെ.പി.
1991 കുന്നത്തുനാട് നിയമസഭാമണ്ഡലം ടി.എച്ച്. മുസ്തഫ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. റുക്കിയ ബീവി അലി എൽ.ഡി.എഫ്. പി.എസ്. ഗോപിനാഥ് ബി.ജെ.പി.
1987 കുന്നത്തുനാട് നിയമസഭാമണ്ഡലം ടി.എച്ച്. മുസ്തഫ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.ബി. ചെറിയാൻ സി.പി.ഐ.എം., എൽ.ഡി.എഫ്. ടി.എസ്. രവീന്ദ്രനാഥ് ബി.ജെ.പി.
1982 കുന്നത്തുനാട് നിയമസഭാമണ്ഡലം ടി.എച്ച്. മുസ്തഫ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.പി. എസ്തോസ് സി.പി.ഐ.എം., എൽ.ഡി.എഫ്. വി.എ. റഹീം ബി.ജെ.പി.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടി.എച്ച്._മുസ്തഫ&oldid=3846052" എന്ന താളിൽനിന്ന് ശേഖരിച്ചത്