പി.പി. എസ്തോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി.പി. എസ്തോസ്
P. P. Esthose .png
പി.പി. എസ്തോസ്
ജനനം 1924 നവംബർ 24(1924-11-24)
മരണം 1988 ജൂൺ 20(1988-06-20) (പ്രായം 63)[1]
ദേശീയത  ഇന്ത്യ
തൊഴിൽ പൊതുപ്രവർത്തകൻ
പ്രശസ്തി സ്വാതന്ത്ര്യസമര സേനാനി, നിയമസഭാസാമാജികൻ

സ്വാതന്ത്ര്യ സമര സേനാനിയും മുൻ നിയമസഭാ സാമാജികനുമാണ് പി. പി. എസ്തോസ് (24 നവംബർ 1924 - 20 ജൂൺ 1988)[1]. സി.പി.ഐ.എം സ്ഥാനാർത്ഥിയായി അഞ്ചും ആറും കേരളനിയമസഭകളിൽ കുന്നത്തുനാടിനെ പ്രതിനിധീകരിച്ചു. നോവലിസ്‌‌റ്റ് മണ്ണത്തൂർ വിൽസൺ ഇദ്ദേഹത്തിന്റെ സഹോദരപുത്രൻ ആണ്.

ജീവിതരേഖ[തിരുത്തുക]

1967 ൽ മൂവാറ്റുപുഴ മണ്ഡലത്തിൽ സി.പി.ഐ.എം സ്ഥാനാർത്ഥിയായി നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു[2] പിന്നീട് 1977-ൽ കുന്നത്തുനാട് മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980 ലെ ഇലക്ഷനിൽ വീണ്ടും ഇതേ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാനായി സേവനമനുഷ്ടിച്ചു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത് കാരണം 1946 മുതൽ 1948 വരെ അദ്ദേഹം ഒളിവിലായിരുന്നു.[1] സി.പി.ഐ.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം ആയിരുന്നു.കർഷക സംഘത്തിൻറെ സംസ്ഥാന വൈസ് പ്രസിഡണ്ട്‌,മുൻസിപ്പൽ ചെയർമെൻസ് ചേംബറിന്റെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു,കോണ്ഗ്രസ് ഡി.സി.സി.മെമ്പർ ആയിരുന്നു. ബ്രിട്ടീഷ് നേവിയിൽ ആയിരുന്നപ്പോൾ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "KERALA LEGISLATURE - MEMBERS: P. P. Esthose" (ലഘുവിവരണം). niyamasabha.org (ഭാഷ: ആംഗലേയം). niyamasabha. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-10-17 15:21:25-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2014. 
  2. "MEMBERS OF FOURTH LOK SABHA". parliamentofindia.nic.in (ഭാഷ: ആംഗലേയം). parliamentofindia. p. Kerala - 19. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-02-12 21:50:10-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 ഒക്ടോബർ 2014. 
"https://ml.wikipedia.org/w/index.php?title=പി.പി._എസ്തോസ്&oldid=2071473" എന്ന താളിൽനിന്നു ശേഖരിച്ചത്